ഫുട്‌ബോള്‍ മത്സരം സംഘര്‍ഷത്തില്‍ കലാശിച്ചു, ഒരാള്‍ കുത്തേറ്റു മരിച്ചു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

കാസര്‍കോട്: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. കാസര്‍കോട് ബോവിക്കാനത്താണ് സംഭവം. പൊവ്വല്‍ സ്വദേശി അബ്ദുള്‍ ഖാദറാണ് കൊല്ലപ്പെട്ടത്. ബോവിക്കാനത്തെ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

murder

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിലാണ് അബ്ദുള്‍ ഖാദറിന് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മറ്റു നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

English summary
A man died by stabbing during clashes in a football match in kasargod.
Please Wait while comments are loading...