Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്

Recommended Video

cmsvideo
    സി പി എമ്മിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് | Oneindia Malayalam

    കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ പീതാംബരന്റെ കുടുംബത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന വ്യക്തിയാണ് ഭര്‍ത്താവ്. പാര്‍ട്ടി പറയാതെ ചെയ്യില്ല. നേരത്തെ പല അക്രമങ്ങളിലും പ്രതിയായതും പാര്‍ട്ടി പറഞ്ഞിട്ടാണെന്നും മഞ്ജു വെളിപ്പെടുത്തുന്നു.

    കേസില്‍ അറസ്റ്റിലായ ഉടനെ പീതാംബരനെ സിപിഎം പുറത്താക്കിയിരുന്നു. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു പീതാംബരന്‍. പാര്‍ട്ടിയുടെ അറിവോടെയല്ല കൊലപാതകം നടന്നതെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി പറയാതെ ചെയ്യില്ലെന്ന് പീതാംബരന്റെ ഭാര്യ വ്യക്തമാക്കുന്നു.....

    ലോക്കല്‍ കമ്മിറ്റി അംഗം

    ലോക്കല്‍ കമ്മിറ്റി അംഗം

    പെരിയ ഇരട്ട കൊലപാത കേസില്‍ പിടിയിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് എ പീതാംബരന്‍. ഇയാളെ കൂടാതെ മറ്റു ചില സിപിഎം പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച രാത്രിയാണ് അന്വേഷണ സംഘം പീതാംബരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിര്‍വഹിക്കാന്‍ ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണ് എന്നാണ് സൂചന.

     പിടിയിലായ ഉടനെ

    പിടിയിലായ ഉടനെ

    എന്നാല്‍ പിടിയിലായ ഉടനെ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി ഔദ്യോഗികമായി ഇയാളെ പുറത്താക്കുകയും ചെയ്തു. കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തള്ളുകയാണ് പീതാംബരന്റെ കുടുബം.

    മറ്റു ചിലരും പിടിയില്‍

    മറ്റു ചിലരും പിടിയില്‍

    സിപിഎം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ കോളജ് വിദ്യാര്‍ഥിയും സുഹൃത്തായ സിപിഎം പ്രവര്‍ത്തകനും കസ്റ്റഡിയിലുണ്ട്.

    സിപിഎം നേതാക്കള്‍ ഒളിവില്‍

    സിപിഎം നേതാക്കള്‍ ഒളിവില്‍

    ചില സിപിഎം പ്രാദേശിക നേതാക്കള്‍ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണ് പോലീസ്. കൊല്ലപ്പെട്ട ശരത്തിനെയും കൃപേഷിനേയും സിപിഎം നേതാവ് ഒരു സംഘത്തിന് കാണിച്ചുകൊടുത്തുവെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പുകള്‍ കൊല്ലിയോട് എത്തിയതായും കണ്ടെത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

    കഞ്ചാവ് ലഹരിയില്‍ ചെയ്തതെന്ന് പ്രതികള്‍

    കഞ്ചാവ് ലഹരിയില്‍ ചെയ്തതെന്ന് പ്രതികള്‍

    കൃത്യത്തില്‍ പങ്കെടുത്തവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ച വാഹനവും പോലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഞ്ചാവ് ലഹരിയില്‍ ചെയ്തതാണ് എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലോക്കല്‍ കമ്മിറ്റി അംഗം പിടിയിലായതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്. പാര്‍ട്ടിക്ക് സംഭവത്തിലുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്. ഇതിനിടെയാണ് പ്രതിയുടെ കുടുംബം പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

    ഭാര്യ പറയുന്നു

    ഭാര്യ പറയുന്നു

    പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറയുന്നു. പാര്‍ട്ടി പറഞ്ഞാല്‍ ഭര്‍ത്താവ് എന്തും അനുസരിക്കും. പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയം നേതാക്കളെല്ലാം കാണാനെത്തിയിരുന്നു. ഇപ്പോള്‍ ആരും വന്നില്ല. പാര്‍ട്ടിക്കായി നിന്ന പീതാംബരനെ പാര്‍ട്ടി പുറത്താക്കിയെന്നും മഞ്ജു പറഞ്ഞു.

    പാര്‍ട്ടിക്ക് വേണ്ടി

    പാര്‍ട്ടിക്ക് വേണ്ടി

    നേരത്തെ പ്രദേശത്തുണ്ടായ ആക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് മകള്‍ ദേവിക പ്രതികരിച്ചു. എല്ലാ കുറ്റവും പാര്‍ട്ടിയുടേതാണെന്നും ദേവിക പറഞ്ഞു.

    പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍

    പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍

    അച്ഛന്‍ പ്രതിയായതിന്റെ എല്ലാ കാരണവും പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ട് ഒരാളുടെ പേരില്‍ മാത്രം കുറ്റം ചാര്‍ത്തി കൈയ്യൊഴിഞ്ഞെന്നും ദേവിക കുറ്റപ്പെടുത്തി. പ്രതിയുടെ മകളും ഭാര്യയും പാര്‍ട്ടിക്കെതിരെ രംഗത്തുവന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

    പീതാംബരന് പങ്കെന്ന് മൊഴി

    പീതാംബരന് പങ്കെന്ന് മൊഴി

    പീതാബംരന് കൊലപാതകങ്ങളില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണ് എന്നാണ് പുറത്തുവരുന്ന വിവരം. അപമാനം സഹിക്കവെയ്യാതെയാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കി.

    സുഹൃത്തുക്കളുമായി ചേര്‍ന്ന്

    സുഹൃത്തുക്കളുമായി ചേര്‍ന്ന്

    തനിക്കെതിരെ ആക്രമണമുണ്ടായിട്ട് പാര്‍ട്ടി മതിയായ രീതിയില്‍ ഇടപെട്ടില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പീതാംബരന്റെ സുഹൃത്തുകളായ ആറ് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്.

    സംഭവത്തിന്റെ തുടക്കം

    സംഭവത്തിന്റെ തുടക്കം

    മുന്നാട് കോളജിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് പീതാംബരനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് പീതാംബരന് നേരെ ആക്രമണമുണ്ടായി. സംഭവത്തില്‍ ശരത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തി ബേക്കല്‍ പോലീസ് കേസെടുത്തു. ജാമ്യം ലഭിച്ച ശേഷം പ്രതികള്‍ക്ക് ഭീഷണി നേരിട്ടിരുന്നു. ഇക്കാര്യം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+