കാസർകോട് ജാസിമിന്റെ മരണത്തില്‍ അന്വേഷണം ത‍പ്തികരമല്ല; പിതാവ് മുഖ്യമന്ത്രിയെ കണ്ടു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: പത്താംതരം പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ക്കിടെ കാണാതാവുകയും നാലാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ കീഴൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ജസീമിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജാസിമിന്റെ പിതാവ് ജാഫര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇന്നലെ ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ക്കൊപ്പമാണ് ജാഫര്‍ ചെന്ന് കണ്ടത്. മകന്റെ തിരോധാനവും തുടര്‍ന്ന് ഒരുപാട് സംശയങ്ങള്‍ ഉണര്‍ത്തുന്ന തരത്തില്‍ റെയില്‍വെ ട്രാക്കിന് സമീപം ഓവുചാലില്‍ മൃതദേഹം കണ്ടെത്തിയതും ജാഫര്‍ മുഖ്യമന്ത്രിയോട് വിവരിച്ചു.

death

മകന്റെ മരണത്തിന് പിന്നില്‍ കഞ്ചാവ് ലോബിയാണെന്ന് കരുതാവുന്ന തരത്തില്‍ പല തെളിവുകളും ഉണ്ടെന്നും എന്നാല്‍ ബേക്കല്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലെ എല്ലാ സാധ്യതകളും പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സയ്യിദ് തങ്ങള്‍, ശിഹാബ് കടവത്ത്, കെ.യു. ഉസ്മാന്‍, കെ.യു. റിയാസ്, കബീര്‍ മാങ്ങാട് എന്നിവരും ഉണ്ടായിരുന്നു

തേനിയില്‍ കാട്ടുതീയുള്ള വിവരം മറച്ചുവെച്ചു, വനം വകുപ്പ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍!

വാവിട്ടു കരഞ്ഞ രാജേശ്വരിയെ ഓര്‍മയില്ലേ? പെരുമ്പാവൂര്‍ സ്വദേശി, പോലീസുകാര്‍ ഒന്നടങ്കം പരാതിപ്പെടുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kasarkode jasim death; father dissatisfied on police enquiry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്