Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ചെമനാട് സ്വദേശി അജ്മലിന്റെ മരണത്തില്‍ ദുരൂഹത; ആക്ഷന്‍ കമ്മിറ്റി രംഗത്ത്

കാസര്‍കോട്: ചെമനാട് കൊമ്പനടുക്കം ആലിച്ചേരി സ്വദേശി അജ്മലിന്റെ (26) മരണത്തിലെ ദുരൂഹത അകറ്റണ മെന്ന് ആക്ഷന്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആലിച്ചേരിയിലെ അലവിയുടെയും ഖദീജയുടെയും മകനായ മുഹമ്മദ് അജ്മല്‍ 22ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ ക്കിടെയാണ് മരിച്ചത്. ഒന്നരവര്‍ഷത്തോളമായി ചിത്താരി സ്വദേശിയായ സലീമിന്റെ ഷാര്‍ജയിലെ കടയില്‍ ജോലിചെയ്യുകയായിരുന്നു. അജ്മലിനെ 17ന് രാത്രിയാണ് കടയുടമ നാട്ടിലേക്ക് അയക്കുന്നത്. അടിപിടി കാരണം നാട്ടിലേക്ക് കയറ്റി അയക്കുകയാണെന്നാണ് കടയുടമ പറഞ്ഞത്.

18ന് രാവിലെ വീട്ടിലെത്തിയ അജ്മല്‍ ഉടന്‍ തന്നെ ഏര്‍വാടിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. മൂന്ന് ദിവസത്തിന് ശേഷം 21ന് വൈകീട്ടാണ് അജ്മല്‍ ആസ്പത്രിയിലാണെന്ന വിവരം അറിയുന്നത്.
സഹോദരന്‍മാര്‍ 22ന് ഉച്ചയോടെ ആസ്പത്രിയില്‍ എത്തി. അപ്പോഴേക്കും അജ്മലിനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ന് രാത്രിയോടെയാണ് അജ്മലിന്റെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്ന് രാത്രിയോടെയായിരുന്നു മരണം.

 murder

കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു യുവാവ്. നാട്ടുകാരുടെയും ഉദാരമ തികളുടെയും സഹായത്തോടെ ചട്ടഞ്ചാലില്‍ നിര്‍മ്മിച്ച ഒരു ചെറിയ വീട്ടിലാണ് ഇപ്പോള്‍ അജ്മലിന്റെ കുടുംബം താമസിക്കുന്നത്.

ഷാര്‍ജയിലെ കടയില്‍ നടന്നതായി പറയപ്പെടുന്ന അടിപിടിയുടെ യഥാര്‍ത്ഥ വസ്തുത എന്താണ്, വിഷാംശം അകത്ത് കടന്നത് എങ്ങനെ, ഈ വിവരം അറിഞ്ഞിട്ടും എന്ത് കൊണ്ട് നാട്ടിലേക്ക് ധൃതിപിടിച്ച് കയറ്റിവിട്ടു, വിഷാംശം ശരീരത്തിലുണ്ടെന്ന വിവരം എന്ത് കൊണ്ട് ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചു തുടങ്ങി നിരവധി ദുരൂഹതകള്‍ ഈ മരണത്തിന് പിന്നിലുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി ടി അഹമ്മദലി, കണ്‍വീനര്‍ ഷഫീക്ക് നസറുല്ല, ട്രഷറര്‍ ബി.എച്ച് അബൂബക്കര്‍ സിദ്ദീഖ്, വൈസ് ചെയര്‍മാന്മാരായ മന്‍സൂര്‍ കുരിക്കള്‍, സീസണ്‍ ഹമീദ്, ബാഷാ ചെമനാട്, ആക്ഷന്‍ കമ്മിറ്റി അംഗം ടി.കെ രാജന്‍, അജ്മലിന്റെ സഹോദരന്‍ നൗഷാദ് ആലിച്ചേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+