കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിരൂര്‍ മനോജ് വധത്തില്‍ പി ജയരാജന്‍ 'കുടുങ്ങും'; ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

Google Oneindia Malayalam News

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ ജയരാജനെ സിബിഐ പ്രതിചേര്‍ത്തിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നാണ് കോടതി നിരീക്ഷിച്ചത്. ജയരാജനെതിരെ യുഎപിഎ ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.

P Jayarajan

കേസില്‍ സിബിഐ പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് ജയരാജന്‍ ആദ്യം കീഴ്‌ക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്നാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കതിരൂര്‍ മനോജിനോട് പി ജയരാജനല്ലാതെ മറ്റാര്‍ക്കും വ്യക്തി വൈരാഗ്യം ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ട് ജയരാജന് പ്രത്യേക പരിഗണന നല്‍കേണ്ടതില്ല. പ്രതിയുടെ പദവി ഒരു പ്രശ്‌നമല്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്നും കോടതി നിരീക്ഷിച്ചു.

യുഎപിഎ ചുമത്തിയതിനെതിരെ ജയരാജന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.

എന്തുകൊണ്ടാണ് പി ജയരാജനെ കേസില്‍ പ്രതി ചേര്‍ത്തത് എന്ന കാര്യം സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കാരണങ്ങള്‍ കേസ് ഡയറിയില്‍ രേഖപ്പെടുത്തി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

English summary
Kathiroor Manoj Murder case: High Court rejected P Jayarajan's anticipatory bail plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X