• search

കാവിക്കളസമിട്ട സംഘികൾ നമ്മുടെ മക്കളെയും വെറുതെ വിടില്ലെന്ന് കെഎം ഷാജി.. മാപ്പ് ചോദിച്ച് സുരേഷ് ഗോപി!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കോഴിക്കോട്: കത്വയിൽ എട്ട് വയസ്സുകാരിയായ മുസ്ലീം പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കെഎം ഷാജി എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം: എട്ടു വയസ്സുകാരി മോളുടെ മുഖം കണ്ണിന്റെ മുമ്പിൽ നിന്നും മായുന്നില്ല. ഇത്ര ക്രൂരമായി ആ പിഞ്ചു ബാലികയെ കൊന്നു കളയാൻ മാത്രം വർഗീയ വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ് സംഘികൾ! നമ്മുടെ മുന്നിൽ കൂടി കാവിക്കളസവും ഇട്ടു കവാത്ത് നടത്തുന്ന സംഘികൾ എല്ലാം ഒരവസരം കിട്ടിയാൽ നമ്മുടെ മക്കളെയും വെറുതെ വിടില്ല!! എട്ടു വയസ്സുകാരിയായ ആ പൊന്നു മോളെ പരിപാവനമായ ക്ഷേത്രമുറ്റത്ത് വെച്ച് പിച്ചിച്ചീന്തുമ്പോൾ ആ സംഘി കാപാലിക കൂട്ടത്തിന് ഒരു മനസ്താപവും ഉണ്ടായിട്ടുണ്ടാകില്ല; കാരണം, അവരുടെ കണ്ണിൽ അവൾ മുസ്ലിം ആണ് എന്ന ഒറ്റക്കാരണത്താൽ കൊല്ലപ്പെടേണ്ടവൾ ആണ്!!

  ആ നരാധമന്മാർക്കു വേണ്ടി പവിത്രമായ ത്രിവർണ പതാകയുമേന്തി തെരുവിൽ ഇറങ്ങിയ ഏകത മഞ്ചുകാർ രാജ്യസ്നേഹപ്രചോദിതം ആയിട്ടായിരിക്കും അങ്ങിനെ ചെയ്തത്; കാരണം അവരുടെ കണ്ണിലും അവൾ മുസ്ലിം ആയതു കൊണ്ട് തന്നെ കൊല്ലപ്പെടേണ്ടവൾ ആയിരുന്നു; മനുഷ്യൻ ആയി പരിഗണിക്കേണ്ടവളും അല്ല; ഈ രാജ്യത്തോ, എന്തിന്, ഈ ഭൂമിയിൽ തന്നെ ജീവിക്കാൻ അർഹത ഉള്ളവൾ ആയിരുന്നില്ല!! ഇവർ ഇന്ത്യയെ ഇരുട്ടിലാക്കുകയാണ്!

  kathua

  ആ ഇരുട്ടിനെ ഭേദിക്കാൻ ചെറു വെളിച്ചങ്ങളും ആയി നമ്മുടെ ഇന്ത്യയുടെ ആത്മാവിലേക്ക് നടന്നടുക്കണം നമുക്ക്!! ഈ 'മോഡിഫൈഡ്' ഇന്ത്യ നമ്മുടെ ഇന്ത്യ അല്ല! ഇന്ത്യയുടെ ആത്മാവ് തിരിച്ചു പിടിക്കാൻ ഈ വർഗീയ കോമരങ്ങളെ ഈ നാട്ടിൽ നിന്നും എന്നെന്നേക്കുമായി തൂത്തെറിഞ്ഞേ മതിയാകൂ എന്നാണ് കെഎം ഷാജി പ്രതികരിച്ചിരിക്കുന്നത്. ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയും പ്രതികരണവുമായി രംഗത്തുണ്ട്. മകളെ , ഇന്ത്യക്ക് വേണ്ടി മാപ്പ് ചോദിക്കട്ടെ. മനസ്സും ശരീരവും തളരുന്നു. എന്റെ മകളെ ഞാൻ ഒരു നിമിഷം അവിടെ പ്രതിഷ്ഠിക്കട്ടെ. നമ്മളെല്ലാവരും സ്വന്തം മകളെ ഈ സ്ഥാനത്ത് കാണുക!!

  മകളെ , ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ നിന്നോട് മാപ്പ് ചോദിക്കട്ടെ. മനുഷ്യത്വം നശിച്ചു പോയവർക്ക് മാപ്പില്ല എന്ന് നെഞ്ചിൽ തൊട്ട് പ്രതിജ്ഞയെടുത്ത്
  അവളുടെ ജീവനോട് നമുക്ക് ഐക്യപ്പെടാം എന്നാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. കത്വ പെൺകുട്ടിയും ചിത്രവും പേരുമുള്ള പോസ്റ്ററും പോസ്റ്റിനൊപ്പമുണ്ട്. പെൺകുട്ടിയുടെ ചിത്രവും പേരും നൽകിയെന്ന പേരിൽ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രി പിണറായിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയും ചിത്രവും പേരും പോസ്റ്റ് ചെയ്തിരിക്കുന്നത്.

  മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം അട്ടിമറിക്കപ്പെട്ടതായി ആരോപണം.. പാർവ്വതിയെ തഴഞ്ഞതിന് പിന്നിൽ

  കത്വ കൂട്ടബലാത്സംഗക്കേസിലും പിണറായിയെ ചൊറിഞ്ഞ് കുമ്മനം.. സോഷ്യൽ മീഡിയയുടെ പൊങ്കാല

  English summary
  Kathua Rape Case: KM Shaji and Suresh Gopi reacts in Facebook

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more