കത്വ,ഉന്നോവ പീഡനം: മോദി ഭരണത്തിനെതിരെ വയനാട്ടിൽ പ്രതിഷേധം തുടരുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: കശ്മീരിലെ കത്വയില്‍  എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ വയനാട്ടില്‍ പ്രതിഷേധം തുടരുന്നു. നരേന്ദ്ര മോദി ഭരണം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യം ബാല ശാപത്താല്‍ നശിക്കുമെന്നും യൂത്ത്‌കോണ്‍ഗ്രസ് മുള്ളന്‍ കൊല്ലിയില്‍ നടത്തിയ 'നിനക്കാപ്പം' എന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെ ക്രട്ടറി അഡ്വ. ആര്‍ രാജേഷ്‌കുമാര്‍ പറഞ്ഞു.

 wayandprotest

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമെറ്റ് വാദ്യത് അധ്യക്ഷത വഹിച്ചു. കശ്മീരിലെ കത്‌വയില്‍ എട്ടു വയസ്സുകാരിയുടെ ജീവനും മാനവും അപഹരിച്ച സംഭവം ഇന്ത്യാ രാജ്യത്തിന്ന് നാണക്കേടാണെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള സ്ഥാനത്തെ ഇടിച്ചു താഴ്ത്തുന്ന വിധത്തിലുള്ള പ്രവര്‍ത്തനമാണിതെന്നും ഈ വിഷയത്തില്‍ ദേവാലയവും- പൂജാരിയും-നിയമപാലകനും പ്രതിയായത് മാനവിക മൂല്യങ്ങളോടുള്ള വലിയ വെല്ലുവിളിയാണെന്നും ഈ വിഷയത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്വപെട്ടവര്‍ ശ്രമിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു.

muslim-league-parakadanam

കാശ്മീരില്‍ അതിദാരുണമായ വിധത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് എട്ടുവയസുകാരി കൊലചെയ്യപ്പെട്ട സംഭവം ഇന്ത്യയുടെ ജനാധിപത്യതിനേറ്റ ഉണക്കാനാവാത്ത മുറിവാണെന്ന് മാനന്തവാടി രൂപത പിആര്‍ ഓ ബഹു. ഫാ: ജോസ് കൊച്ചറക്കല്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ കത്‌വയില്‍ പിഞ്ചുബാലികയെ കൂട്ടബലാത്സംഗം നടത്തി ദാരുണമായി കൊലപ്പെടുത്തി നീചരായ മനുഷ്യമൃഗങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഐ എന്‍ ടി യു സി ബത്തേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാട്രഷറര്‍ ഉമ്മര്‍ കുണ്ടാട്ടില്‍, മണ്ഡലം പ്രസിഡന്റ് സി എ ഗോപി, കെ എം വര്‍ഗീസ്, ഗഫൂര്‍ പുളിക്കല്‍, കെ ഒ ജോയി, അഷ്‌റഫ് മാടക്കര, സണ്ണി, നൗഫല്‍, പൗലോസ്, ജിജി അലക്‌സ്, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ആസിഫയ്ക്കും ഉണ്ടാവിലെ പെണ്‍കുട്ടിക്കും എതിരെ നടന്ന പീഡനത്തിനെതിരെ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന കമ്മിറ്റിയംഗം മാര്‍ഗരറ്റ് തോമസ്, ജി.വിജയമ്മ ടീച്ചര്‍, കെ.ശോഭനാകുമാരി, പി.ശാന്തകുമാരി, ഷെര്‍ളി സെബാസ്റ്റ്യന്‍, ശകുന്തള ഷണ്‍മുഖന്‍, ഉഷാ തമ്പി, എം.രന്തവല്ലി, ജിന്‍സി സണ്ണി, പി.ജെസി, ലെജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്‍പറ്റ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പറ്റ, സലാം നീലിക്കണ്ടി, എം.പി.നവാസ്, ഹക്കിംവിപിസി, പി.ബീരാന്‍ കോയ, കേയം തൊടി മുജീബ്, എ.പി.ഹമീദ്, സി.കെ. നാസര്‍, അഡ്വ. എ.പി.മുസ്തഫ, കെ. കുഞ്ഞബ്ദുള്ള ഹാജി, അബു ഗൂഡലായ്, കെ.കെ.കുഞ്ഞമ്മദ്, അലവി വടക്കേതില്‍, അസീസ് അമ്പിലേരി, സലാം മുണ്ടേരി, ഷാഫിഎടഗുനി, എം.പി.ഹംസ, സെയ്ത് സ്വലാഹി ,പി.കെ.ബഷീര്‍എന്നിവര്‍ നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
wayand protest for kathwa unnova molestation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്