കത്വ പെൺകുട്ടിക്ക് നീതി വേണം: മലപ്പുറത്തെ വീട്ടമ്മമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ജമ്മു കാശ്മീരിലെ കത്വയിൽ കൊലചെയ്യപ്പെട്ട ആസിഫയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കോഡൂരിലെ വീട്ടമ്മമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആയിരം കത്തുകള്‍ അയച്ചത്.കത്തയക്കുന്നതിന് മുന്നേ പ്രതിഷേധ റാലിയും തപാലാപ്പീസിന് മുമ്പില്‍ ധര്‍ണയും നടത്തി. ധര്‍ണ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷയായി.

tanur

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന, ബ്ലോക്ക് പഞ്ചായത്തംഗം ആസ്യ കുന്നത്ത്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സജ്നാമോള്‍ ആമിയന്‍, കെ.പി. ഷബ്നാ ഷാഫി, കെ. ഹാരിഫ റഹ്മാന്‍, സജീന മേനമണ്ണില്‍, സി.എച്ച്. ഹഫ്സത്ത്, വനിതാലീഗ് ഭാരവാഹികളായ ഹസീന ഫ്ളവര്‍, ബിയ്യക്കുട്ടി അല്ലക്കാട്ട്, ഫാത്തിമ വട്ടോളി, കെ.പി. റാബിയ, കെ.ടി. റസിയ, വി. ഹാജറ, കെ. പ്രീതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കത്വവയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആര്‍.സ്.എസ്.എസ് കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് എടപ്പാള്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സും പ്രകടനവും നടത്തി. വി.കെ.എ മജീദ് അദ്ധ്യക്ഷനായി.കെ.പി മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.എന്‍.വി അബൂബക്കര്‍,കെ.പി ഖാദര്‍ബാഷ, അജ്മല്‍, അഫ്‌സല്‍, ഫാസില്‍ പെരുമ്പറമ്പ്.ബഷീര്‍ അയിലക്കാട് ഇസ്മായില്‍.കെ എന്നിവര്‍ സംസാരിച്ചു.


എട്ടു വയസുകാരി ദാരുണമായ കൊലചെയ്യപ്പെട്ടതിലൂടെആര്‍ എസ് എസിന്റെ വംശിയ അജണ്ട പൗരസമൂഹം തിരിച്ചറിഞ്ഞെന്നും അതിനെതിരെയുള്ള ജനകീയ പ്രതിഷേധമാണ് കേരളം സാക്ഷ്യം വഹിച്ചത്ഇന്ത്യന്‍ ജനാതിപത്യത്തില്‍ ഫാഷിസത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള പൗരസമൂഹത്തിന്റെ പ്രതിഷേധ മാണിതെന്ന്എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ജലീന്‍ നീലാമ്പ്ര അഭിപ്രായപ്പെട്ടു.

എന്നാല്‍ ഹര്‍ത്താലിന് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ ഫാഷിസത്തോടുള്ള മൃദുസമീപനവും ജനകീയനിലപ്പാടിനോടുള്ള വിയോജിപ്പുമാണ് ജനതയില്‍ പ്രതിഷേധമായി ഉയര്‍ന്നത്. ജനാതിപത്യത്തില്‍ പൗരനാണ് പരമാധികാരിയെന്ന് ഈ ഹര്‍ത്താലിലൂടെ തെളിയിക്കപ്പെട്ടുവെന്നും രാഷ്ടിയപാര്‍ട്ടികളുടെയും സംഘടനകളുടെയും സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന ജനങ്ങള്‍ അവരുടെ തന്നെ പ്രതിഷേധം രേഖപ്പെടുത്താന്‍ തെരഞ്ഞെടുത്ത പ്രതിഷേധ മാണിത്

ഫാസിസ്റ്റുകള്‍ക്ക് ബലാല്‍സംഗം ഒരായുധമാണ് ഒരു സമൂഹത്തെ ഭയപ്പെടുത്താന്‍ സ്ത്രീകളെ ആക്രമിച്ചാല്‍ മതിയെന്ന തന്ത്രമാണ് ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. ഫാഷിസം വ്യാപകമായി ഇത് ഉപയോഗിച്ച് അക്രമം നടത്തി കൊണ്ടിരിക്കുന്നു. കത് വയില്‍ സംഘപരിവാരം തുടക്കമിട്ടതും ഇതാണെന്നും ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഫാഷിസത്തെ തടയാന്‍ കഴിയൂവെന്നും ജലീല്‍ നീലാമ്പ്ര പറഞ്ഞു ജനങ്ങള്‍ ഏറ്റെടുത്ത ഹര്‍ത്താലിന് പാര്‍ട്ടിഐക്യദാര്‍ഡ്യ മറിയിക്കുന്നതായി പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര ,ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് മാരായ വി ടി ഇഖ്‌റാമുല്‍, അഡ്വ:സാദിഖ് നടുതൊടി,, സെയ്തലവി ഹാജി, ,കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഷൗക്കത്ത് കരുവാരക്കുണ്ട് ,ബാബു മണി കരുവാരക്കുണ്ട് ,മുസ്തഫ മാസ്റ്റര്‍, ഹംസ മഞ്ചേരി. ഹംസ അങ്ങാടിപ്പുറം സുബൈര്‍ ചങ്ങരംകുളം സംസാരിച്ചു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kathwa murder; women in malapuram send letter to pm for justice

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്