പ്രതിമാസം ലഭിച്ച 1.86 ലക്ഷം ഇനി ഇല്ല, കെഎസ്ആർടിസിക്ക് മുട്ടൻപണി; ജുവലറി പരസ്യം പിന്‍വലിച്ചു
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സിക്ക് നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചതായി ജുവലറി ഗ്രൂപ്പ്. കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ് ആണ് ഇപ്പോള്‍ ഇങ്ങനെയൊരു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഇതോടെ പ്രതിമാസം ലഭിച്ചിരുന്ന 1.86 ലക്ഷം കെ എസ് ആര്‍ ടി സിക്ക് നഷ്ടമാകും. ഇതുമായി ബന്ധപ്പെട്ട് ജുവലറി ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍ കെ എസ് ആര്‍ ടി സി എം ഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കൂടാതെ മര്‍ദ്ദനമേറ്റ കുച്ചപ്പുറം സ്വദേശി പ്രേമന്റെ മകള്‍ക്ക് മൂന്ന് വര്‍ഷത്തെ യാത്രാ ചെലവിനായി 50,000 രൂപയുടെ ചെക്കും നല്‍കി. പൊതുസ്ഥാപനായ കെ എസ് ആര്‍ ടി സിയില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റമല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മാപ്പ് പറയണമെന്നും ടോണി വര്‍ക്കിച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രണ്ട് ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് വ്യാപക പരാതിക്ക് കാരണമായിരുന്നു. ഇപ്പോല്‍ പത്തംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കേസില്‍ നാല് ജീവനക്കാരും ഒരു റിട്ട. ജീവനക്കാരെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

നാല് ജീവനക്കാരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴച രാവിലെ പതിനൊന്നുമണിയോടെ കണ്‍സെഷന്‍ പുതുക്കാനെത്തിയ അച്ഛനെയും മകളെയും ജീവനക്കാര്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചത്. കണ്‍സെഷന്‍ പുതുക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ പ്രതികരിച്ച് കെ എസ് ആര്‍ ടി സി എം ഡി രംഗത്തെത്തിയിരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് കെ എസ് ആര്‍ ടി സി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായതെന്നും പ്രസ്തുത സംഭവത്തില്‍ ഞാന്‍ അതീവമായി ഖേദിക്കുെന്നും എം ഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.

ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആര്‍.ടി.സി എന്ന മഹാ പ്രസ്ഥാനത്തില്‍... കുറേയേറെ വിഷയങ്ങള്‍ സാമ്പത്തികം, ഭരണം, സര്‍വീസ് ഓപ്പറേഷന്‍, മെയിന്റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം... തുടങ്ങിയ മേഖലകളില്‍ കാലങ്ങളായി നിലനിന്നു പോന്നിരുന്നു.

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്...

ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു... ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം...

അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിന്റെയും ഗവണ്‍മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications