Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതുമോളുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന്റെ വീട്ടില്‍ നടന്നതെന്ത്? വിളിച്ചത് മറ്റൊരു സ്ത്രീ

ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് സജിയുടെ നിലപാട്.

തൊടുപുഴ: കട്ടപ്പനയിലെ നീതിമോളുടെ മരണത്തില്‍ ദുരൂഹത. പരാതി അറിയിച്ചിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് ആക്ഷേപം. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ നീതുമോളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു. ദുഖകരമായ വിവരം നീതുമോളുടെ വീട്ടുകാരെ അറിയിച്ചത് മറ്റൊരു സ്ത്രീ.

എന്തുകൊണ്ടാണ് നീതിമോളുടെ മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കാത്തത്. പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്ത ലോക്കല്‍ പോലീസിന്റെ നടപടിക്കെതിരേ നീതിമോളുടെ പിതാവ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്. തന്റെ മോള്‍ക്ക് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണമെന്നാണ് പിതാവിന്റെ ആവശ്യം...

ഭര്‍ത്താവിന്റെ വീട്ടില്‍

ഭര്‍ത്താവിന്റെ വീട്ടില്‍

ഭര്‍ത്താവിന്റെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് നീതുമോളെ കണ്ടെത്തിയത്. പിന്നീട് മരിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ചില പെരുമാറ്റമാണ് സംഭവത്തില്‍ ദുരൂഹത ഉണര്‍ത്തിയത്.

പോലീസ് കാര്യമാക്കിയില്ല

പോലീസ് കാര്യമാക്കിയില്ല

ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് നീതുമോളുടെ അച്ഛന്‍ ചക്കുപള്ളം വലിയപാറ സജി കെ ജോണ്‍ തങ്കമണി പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ, അതില്‍ കാര്യമായ അന്വേഷണം നടന്നില്ല.

അറിയിച്ചത് അയല്‍വാസി

അറിയിച്ചത് അയല്‍വാസി

കഴിഞ്ഞ ജനുവരി 13നാണ് നീതുമോളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരല്ല ഇക്കാര്യം നീതുവിന്റെ വീട്ടുകാരെ അറിയിച്ചത്. അയല്‍വാസിയായ ഒരു സ്ത്രീയാണ്.

 ഏറെനേരം കഴിഞ്ഞു

ഏറെനേരം കഴിഞ്ഞു

13ന് ഉച്ചയ്ക്കാണ് അയല്‍വാസിയായ സ്ത്രീയുടെ ഫോണ്‍ വരുന്നത്. നീതുമോള്‍ വിഷം കഴിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. വിഷം കഴിച്ച് ഏറെ നേരത്തിന് ശേഷമാണ് താന്‍ വിവരം അറിഞ്ഞതെന്ന് സജി പറയുന്നു.

പോലീസ് മേധാവിക്ക്

പോലീസ് മേധാവിക്ക്

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് സജിയുടെ നിലപാട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് സജി പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.

ആശുപത്രി ചെലവ്

ആശുപത്രി ചെലവ്

ഈട്ടിത്തോപ്പ് കുപ്പച്ചാംപടി തൂവയില്‍ അഭിലാഷ് ആണ് നീതുമോളുടെ ഭര്‍ത്താവ്. 13ന് വിഷം കഴിച്ച നിലയില്‍ കണ്ടത്തിയ നീതുമോള്‍ തൊട്ടടുത്ത ദിവസം ആശുപത്രിയിലാണ് മരിച്ചത്. ആശുപത്രി ചെലവ് പോലും വഹിക്കാന്‍ അഭിലാഷ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

 കടുത്ത പീഡനം

കടുത്ത പീഡനം

ആശുപത്രി ചെലവ് മുഴുവന്‍ വഹിച്ചത് തന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവാണെന്ന് സജി പറയുന്നു. നീതുമോള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ചടങ്ങുകള്‍ക്കും

ചടങ്ങുകള്‍ക്കും

ഇതുമാത്രമല്ല അഭിലാഷിനെയും വീട്ടുകാരെയും സംശയമുനയില്‍ നിര്‍ത്തുന്നത്. മരണാനന്തര ചടങ്ങുകള്‍ക്കും അഭിലാഷ് എത്തിയിരുന്നില്ല. അയാളുടെ വീട്ടുകാരും ചടങ്ങുകളില്‍ പങ്കെടുത്തില്ല.

കുട്ടിയെ കാണാന്‍

കുട്ടിയെ കാണാന്‍

നീതുവിന്റെ കുട്ടിയെ കാണാന്‍ പിന്നീട് അഭിലാഷ് വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം നീതുമോളുടെ മരണത്തില്‍ ദുരൂഹത പരത്തുന്നതാണ്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് സജിയുടെ ആവശ്യം.

വിഷം കഴിക്കാന്‍ കാരണം

വിഷം കഴിക്കാന്‍ കാരണം

ഭര്‍ത്താവിന്റെ വീട്ടുകാരുടെ നിസ്സഹകരണം നീതുവിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് കരുതുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതി കട്ടപ്പന സിഐക്ക് കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് സിഐ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+