അവസാനം കാവ്യയെത്തി തന്റെ ദിലീപേട്ടനെ കാണാന്‍; തമ്മില്‍ സംസാരിച്ചത് ഇത്രമാത്രം!!
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ കാവ്യയും മകള്‍ മീനാക്ഷിയു ആലുവ സബ് ജയിലിലെത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്തതിനു ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.ആലുവ സബ്ജയിലിലെ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു.മൂവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ദിലീപിനെ കാണാന്‍ സുഹൃത്ത് നാദിര്‍ഷയും ജയിലിലെത്തിയിരുന്നു. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷയും ജയിലിലെത്തുന്നത്. പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി വീട്ടില്‍ പോകാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ദിലീപിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയും മകളും ദിലീപിനെ കാണാനായി ജയിലിലെത്തിയത്.

20 മിനിട്ടി നീണ്ട കൂടിക്കാഴ്ച
ജയിലിലായതിനു ശേഷം ദിലീപും കാവ്യയും തമ്മില്‍ കണ്ടിട്ടില്ലായിരുന്നു. 54 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപും കാവ്യയും ആലുവ സബ് ജയിലില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരുടേയും കൂടിക്കാഴ്ച 20 മിനിട്ടു നീണ്ടു നിന്നിരുന്നു.

നദിര്‍ഷയും ജയിലിലെത്തി
ഉറ്റ ചങ്ങാതിയെ കാണന്‍ നാദിര്‍ഷയും ആലുവ സബ് ജയിലിലെത്തിയിരുന്നു. ദീലീപ് ജയിലിലായ ശേഷം നാദിര്‍ഷയും ആദ്യമായാണ് ദിലീപിനെ കാണുന്നത്.

പ്രതികരിക്കാതെ മൂവരും
ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്് പ്രതികരിക്കാതെയാണ് മൂവരും മടങ്ങിയത്.


വീട്ടില്‍ പോകാന്‍ അനുമതി
പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി വീട്ടില്‍ പോകാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു.

വീട്ടില്‍ ചെലവഴിക്കാന്‍ നാല് മണിക്കൂര്‍
വീട്ടില്‍ ചെലവഴിക്കാന്‍ വെറും നാല് മണിക്കൂര്‍ നേരത്തെ പ്രത്യേക അനുമതിയാണ് ദിലീപ് ആവശ്യപ്പെട്ടത്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 11 മണി വരെ ആണ് ചടങ്ങുകള്‍. അതിനു ശേഷം ജയില്‍ എത്തണം.കനത്ത പോലീസ് വലയത്തിലാകും ദിലീപിനെ വീ്ട്ടിലെത്തിക്കുക.

രണ്ടു മാസമായി ജയിലില്‍
യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി ദിലീപ് ജയിലിലായിരുന്നു.ജയിലില്‍ ആയതിന് ശേഷം തെളിവെടുപ്പിനും കോടതിയില്‍ ഹാജരാക്കാനും വേണ്ടി മാത്രമാണ് ദിലീപിനെ പുറം ലോകം കാണിച്ചിട്ടള്ളത് .

അച്ഛന്റെ ശ്രാദ്ധം
സെപ്തംബര്‍ 6, ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. ഇതില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്.

എതിര്‍ത്ത് പ്രോസിക്യൂഷന്‍
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷ