'അബിയേട്ടാ ഒന്നു വിളിക്കൂ, ഞാൻ മരിച്ചു പോകും അബിയേട്ടാ'! കാവ്യയുടെ മരണം; പിസി ജോർജും രംഗത്ത്...
പിണറായി വിജയൻ 1996ൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള ശൈലിയിലേക്ക് മാറണമെന്നും പിസി ജോർജ് കൊട്ടിയത്ത് പറഞ്ഞു.
കൊല്ലം: നാഷണൽ പബ്ലിക്ക് സ്കൂളിലെ അദ്ധ്യാപിക കാവ്യാ ലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് പിസി ജോർജ് എംഎൽഎ. കാവ്യയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ പോലീസിന്റെ നിർവീര്യത അവസാനിപ്പിക്കാൻ കഴിയൂ. ആരെയും പ്രതിയാക്കുന്ന അജണ്ടയാണ് പോലീസിനുള്ളത്. കാവ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ മുഖ്യമന്ത്രി തയ്യാറാകണം. പിണറായി വിജയൻ 1996ൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള ശൈലിയിലേക്ക് മാറണമെന്നും പിസി ജോർജ് കൊട്ടിയത്ത് പറഞ്ഞു.
2017 ആഗസ്റ്റ് 24നാണ് കാവ്യാ ലാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഒഴിവാക്കിയതിലുള്ള സങ്കടത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ്
കാവ്യയുടെ അമ്മ ആരോപിച്ചത്. അബിൻ എന്ന യുവാവുമായി കാവ്യ ആറു വർഷമായി പ്രണയത്തിലായിരുന്നു. കാവ്യ അബിന് അയച്ച മൊബൈൽ സന്ദേശങ്ങൾ സഹിതമാണ് അമ്മ മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയിരുന്നത്.

പ്രണയം, സ്ത്രീധനം...
അബിനും കാവ്യയും തമ്മിൽ കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. അബിനും കാവ്യയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വീട്ടുകാർക്കും അറിയാമായിരുന്നു. അബിൻ സാമ്പത്തികമായി മെച്ചപ്പെട്ട
കുടുംബത്തിലാണ് ജനിച്ചു വളർന്നത്. തങ്ങളുടെ കുടുംബം പണക്കാരല്ല, അവൻ ഒറ്റമകനായതു കൊണ്ട് ഭീമമായ തുകയാണ് അവർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നും കാവ്യയുടെ അമ്മ ജീന നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബന്ധം തകരുന്നു....
101 പവനും ഒരു കാറും 10 ലക്ഷം രൂപയുമാണ് അബിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും പണം നൽകാനാകില്ലെന്ന് കാവ്യയുടെ വീട്ടുകാർ അറിയിച്ചതോടെയാണ് അബിൻ-കാവ്യാ ബന്ധത്തിൽ വിള്ളൽ വീണത്. 2017 ജൂലായ് 15 വരെ അബിൻ സ്ഥിരമായി കാവ്യയെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. അതിനുശേഷം ഫോൺ വഴി ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും അബിൻ ബ്ലോക്ക് ചെയ്യുകയായിരുന്നു.

അബിനെ കാണാൻ...
2017 ജൂലായ് 25ന് കാവ്യ അബിൻ പഠിക്കുന്ന കൊട്ടിയം എസ്എൻ ഐടിഐയിൽ പോയിരുന്നു. എന്നാൽ ബന്ധം തുടരാൻ താത്പര്യമില്ലെന്നായിരുന്നു അബിന്റെ നിലപാട്. ഇനിതന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞാണ് അബിൻ കാവ്യയെ അവിടെ നിന്നും തിരിച്ചയച്ചത്. ജൂലായ് മാസം അവസാനം അബിന്റെ വീട്ടിലെത്തിയ കാവ്യയെ മർദ്ദിച്ച് അസഭ്യം പറഞ്ഞ് പുറത്താക്കി. ഈ സംഭവം നാട്ടുകാർ കണ്ടിട്ടുണ്ടെന്നാണ്
കാവ്യയുടെ ബന്ധുക്കൾ പറയുന്നത്.

മകളെ ചെയ്തത്...
അതിനുശേഷം ആഗസ്റ്റ് 3,5 തീയതികളിൽ അബിൻ പരീക്ഷയെഴുതിയ പരവൂർ ശിവരാജ് ഐടിഐയിലും കാവ്യ പോയിരുന്നു. എന്നാൽ കാവ്യയെ കാണാൻ പോലും അബിൻ കൂട്ടാക്കിയില്ലത്രേ. ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ തന്റെ മകളെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞുവെന്നാണ് ജീന പറഞ്ഞത്.
വിവാഹ വാഗ്ദാനം നൽകി...

പരാതി...
കാവ്യയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അമ്മയുടെ പരാതി. കാവ്യ അബിന് അയച്ച മൊബൈൽ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അമ്മ ഇക്കാര്യം പറയുന്നത്. കാവ്യ അബിന് അയച്ച
പ്രധാനപ്പെട്ട മൂന്ന് സന്ദേശങ്ങളുടെ പകർപ്പും മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കൊപ്പം ചേർത്തിട്ടുണ്ടായിരുന്നു. ആഗസ്റ്റ് 20-ാം തീയതി അയച്ച മൂന്നു സന്ദേശങ്ങളാണ് പരാതിക്കൊപ്പം നൽകിയിട്ടുള്ളത്.

ഇഷ്ടക്കൂടുതലേ ഉള്ളൂ...
'അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്'.
ഇതായിരുന്നു കാവ്യ അയച്ച ഒരു സന്ദേശം.

ഞാൻ മരിച്ച് പോകും അബിയേട്ടാ...
കാവ്യ അയച്ച മറ്റൊരു സന്ദേശം:- 'അബിയേട്ടാ ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടന്‍ അത് സോള്‍വ് ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.'

വീട്ടിൽ കൊണ്ടുപോയി ചെയ്തതെല്ലാം....
'ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേണ്‍ കംപ്ലയിന്റ് കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ'. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.

പ്രതി നാടുവിട്ടു...
കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിൻ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്.












Click it and Unblock the Notifications