കാവ്യയ്ക്ക് രക്ഷയില്ല..? പറഞ്ഞതെല്ലാം പച്ചക്കള്ളം? അപ്പുണ്ണിയുടെ മൊഴി കാവ്യയ്ക്ക് വൻ കുരുക്കാവുന്നു!

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദുരൂഹ സാന്നിധ്യമായ മാഡം നടി കാവ്യാ മാധവനാണ് എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ഞെട്ടിച്ചതാണ്. സുനിയുടെ വെളിപ്പെടുത്തലിന് പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണങ്ങളൊന്നുമില്ല. കാവ്യയ്ക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അറിയാനുള്ളത്.

വിശ്വസിക്കാനാവുമോ

വിശ്വസിക്കാനാവുമോ

നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ മാഡം കാവ്യാ മാധവന്‍ ആണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് പറയാനാവില്ല. മാഡം സിനിമാ നടിയാണെന്ന് വെളിപ്പെടുത്തിയ സുനി പിന്നെ മാഡം ഇല്ലെന്നും പറഞ്ഞു. മാഡം ആരെന്നത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പരന്നു. മഞ്ജു വാര്യര്‍ ,കാവ്യയുടെ അമ്മ ശ്യാമള എന്തിന് ഗായിക റിമി ടോമിയുടെ പേര് പോലും വലിച്ചിഴയക്കപ്പെടുകയുണ്ടായി.

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ദിലീപിന് ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസമാണ് കാവ്യാ മാധവനാണ് മാഡം എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. കാവ്യയെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല.

ചോദ്യം ചെയ്തേക്കും

ചോദ്യം ചെയ്തേക്കും

പള്‍സര്‍ സുനിയേയും കാവ്യയേയും വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ പോലീസ് തീരുമാനം എടുത്തിട്ടില്ല എന്നാണറിയുന്നത്. അതേസമയം സുനിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്നാണ് പോലീസ് നിഗമനം.

പിന്നിൽ ആരാണ്

പിന്നിൽ ആരാണ്

മാഡം ആരെന്നുള്ള വെളിപ്പെടുത്തല്‍ സുനി പല തവണയായി മാറ്റിവെച്ചിട്ടുള്ളതാണ്. ഇന്ന് പറയും നാളെ പറയും എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. സുനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഗൂഢാലോചന ഇല്ലെന്ന്

ഗൂഢാലോചന ഇല്ലെന്ന്

എന്നാല്‍ പോലീസ് ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയുന്നു. കേസില്‍ മാഡം എന്നൊരാള്‍ ഇല്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. കേസ് വഴിതിരിച്ച് വിടാനുള്ള സുനിയുടെ ശ്രമമാണ് മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ എന്നായിരുന്നു പോലീസ് കരുതിയിരുന്നത്.

മെമ്മറി കാർഡ് തേടി

മെമ്മറി കാർഡ് തേടി

എന്നാല്‍ മാഡം കാവ്യ ആണ് എന്ന് സുനി പറഞ്ഞ സ്ഥിതിക്ക് ആ നിലയ്ക്ക് പോലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോയെ മതിയാവൂ. നേരത്തെ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തേടി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു

പരിചയപ്പെടുത്തിയത് അപ്പുണ്ണി

പരിചയപ്പെടുത്തിയത് അപ്പുണ്ണി

കാവ്യാ മാധവന്റെ ഫോണില്‍ നിന്നും സുനി ദിലീപിനെ വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പള്‍സര്‍ സുനിക്ക് കാവ്യയെ പരിചയപ്പെടുത്തിയത് അപ്പുണ്ണിയാണ് എന്ന് മൊഴി പോലീസിന് ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യയ്ക്കെതിരെ വാദങ്ങൾ

കാവ്യയ്ക്കെതിരെ വാദങ്ങൾ

സുനിയെ അറിയില്ലെന്ന ദിലീപിന്റെ അതേ നിലപാട് തന്നെ ആയിരുന്നു കാവ്യയും സ്വീകരിച്ചത്. പക്ഷേ കേസുമായി കാവ്യാ മാധവന് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ പണം നല്‍കിയതായി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനും ഇക്കാര്യം ശരിവെയ്ക്കുന്ന വാദമാണ് ഹൈക്കോടതിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

പണം നൽകിയെന്ന്

പണം നൽകിയെന്ന്

ദിലീപിന്റെ നിര്‍ദേശ പ്രകാരം കാവ്യാ മാധവന്‍ പണം നല്‍കിയതായി സുനി മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യാ മാധവനും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സുനി മൊഴി നല്‍കിയിട്ടുണ്ടത്രേ.

കാവ്യയുടെ ഡ്രൈവറോ

കാവ്യയുടെ ഡ്രൈവറോ

കാവ്യയുടെ വാഹനം സുനി ഓടിച്ചിട്ടുണ്ട്. കാവ്യയുടെ ഫോണില്‍ നിന്നും വിളിച്ച് ദിലീപിനോട് സുനി പണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുനിയെ കണ്ടതായി കാവ്യയും പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ലക്ഷ്യയിൽ ചെന്നു

ലക്ഷ്യയിൽ ചെന്നു

കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരെ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ കീഴടങ്ങാനെത്തുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സുനി ചെന്നിരുന്നതായും കാവ്യ വഴി ദിലീപ് 25000 രൂപ നല്‍കിയതായും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപ് കിംഗ് ലയര്‍

ദിലീപ് കിംഗ് ലയര്‍

കാവ്യാ മാധവന്റെയും കുടുംബത്തിന്റേയും തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവറെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് കിംഗ് ലയര്‍ ആണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു.

ദിലീപിന് ശബ്ദ സന്ദേശം

ദിലീപിന് ശബ്ദ സന്ദേശം

അത് മാത്രമല്ല ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന സമയത്ത് പള്‍സര്‍ സുനി ദിലീപിന് ശബ്ദ സന്ദേശം അയച്ചിരുന്നു. സഹായിച്ചത് ആകട്ടെ അന്ന് പോലീസ് ക്ലബ്ബില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരനും.ഈ പോലീസുകാരന്‍ വഴി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ സുനി ശ്രമിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു.

കാവ്യയെ വിളിക്കാനും

കാവ്യയെ വിളിക്കാനും

ദിലീപേട്ടാ കുടുങ്ങി എന്നായിരുന്നു സുനി ദിലീപിന് അയച്ച ആ സന്ദേശം. അതിന് ശേഷം കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലേക്ക് വിളിക്കാനും സുനി ശ്രമിച്ചിരുന്നുവത്രേ. സുനി മാത്രമല്ല പോലീസുകാരനും ഇതേ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എ്ന്നും അറിയുന്നു

പോലീസുകാരന്റെ സഹായം

പോലീസുകാരന്റെ സഹായം

തൃശൂരുള്ള ഒരു കോയിന്‍ ബൂത്തില്‍ നിന്നാണ് പോലീസുകാരന്‍ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യം തടയുന്നതിന് വേണ്ടി ഹാജരാക്കുകയുണ്ടായി. ഇനി കാവ്യയുടെ കാര്യത്തിൽ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+