കായണ്ണയിലെ സര്‍ക്കാര്‍ വിദ്യാലയത്തെ ഐഐഎം ദത്തെടുത്തു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : സാധാരണക്കാരുടെ സര്‍ക്കാര്‍ വിദ്യാലയം ഹൈടെക് ആകുന്നു .കായണ്ണ ഗവ: യു. പി. സ്കൂളിനെ കോഴിക്കോട് ഐ.ഐ.എം ദത്തെടുത്തു. ദത്തെടുക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പുരുഷൻ കടലുണ്ടി എം.എൽ എ നിർവ്വഹിച്ചു.

ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ അധ്യക്ഷത വഹിച്ചു. അടുത്ത അഞ്ചു വർഷത്തേക്ക് ദത്തെടുക്കുന്ന സ്കൂളിലെ വിവിധങ്ങളായ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇതിന്റെ ഭാഗമായി തുടർ പരിശീലനം നൽകുക എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.

purushan

ഐ ഐ എം സോഷ്യൽ ഡവലപ്മെന്റ് ഗൈഡ് പ്രൊഫസർ അനുപം ദാസ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം രാമചന്ദ്രൻ, മേരി ടീച്ചർ, ബീന പ്രഭ, ഷിനി രമേശ്, പി.ടി എ പ്രസിഡന്റ് ടി സത്യൻ ഹെഡ് മാസ്റ്റർ ടി. രാജൻ എന്നിവർ സംസാരിച്ചു.

English summary
Kayanna; IIM adopted the government school
Please Wait while comments are loading...