എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കി!!! അമ്മയുടെ നല്ല നടപ്പും ഗണേഷിന്റെ പ്രശ്‌നപരിഹാരവും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: അമ്മയ്‌ക്കെതിരെയുള്ള കത്തില്‍ ഒടുവില്‍ കെബി ഗണേഷ് കുമാറിന്റെ വിശദീകരണം. അമ്മയുടെ നല്ല നടപ്പിന് വേണ്ടിയാണ് കത്ത് അയച്ചത് എന്നാണ് ഗണേഷിന്റെ വിശദീകരണം.

അമ്മ പിരിച്ച് വിട്ട് ആ പണം ക്യാന്‍സര്‍ സെന്ററിനോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കണം എന്നായിരുന്നു കത്തില്‍ ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ആയ ഇന്നസെന്റിനം ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയ്ക്കും കത്തില്‍ രൂക്ഷ വിമര്‍ശനം ആയിരുന്നു ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്നാണ് ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. സംഘടനയുടെ പ്രസിഡന്റിനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും ആണ് താന്‍ കത്ത് നല്‍കിയത് എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Ganesh Kumar

താന്‍ നല്‍കിയ കത്ത് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം വിശദമായി ചര്‍ച്ച ചെയ്തു എന്നും ഗണേഷ് കമാര്‍ വ്യക്തമാക്കുന്നുണ്ട്. കത്തിന്റെ ഓരോ പാരഗ്രാഫും എടുത്ത് ചര്‍ച്ച ചെയ്തു എന്നാണ് വിശദീകരണം.

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പലതും ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടുവെന്നും പല പ്രശ്‌നങ്ങളം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്നും ഗണേഷ് കുമാര്‍ പറയുന്നുണ്ട്. ഇതോടെ കത്തിന്റെ പ്രസക്തി ഇല്ലാതായി എന്നും ഗണേഷ് പറയുന്നു.

ഗണേഷിന്റെ കത്ത് സിനിമ ലോകത്ത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചിരുന്നു. അമ്മ യോഗം നടക്കുന്നതിന് മുമ്പ് നല്‍കിയ കത്താണ് അത് എന്ന് നേരത്തേ തന്നെ വ്യക്തമാവുകയും ചെയ്തിരുന്നു.

അമ്മയുടെ പത്ര സമ്മേളനം സംബന്ധിച്ച വിവാദങ്ങള്‍ക്കും ഗണേഷ് കുമാര്‍ മറുപടി നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ താനോ മുകേഷോ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപനപരമായ ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് ആരോപണം.

English summary
KB Ganesh Kumar explains about his letter criticising AMMA.
Please Wait while comments are loading...