കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ആ നേതാവിനെ വെച്ച് കളിക്കുന്നു, കേരളത്തില്‍ വില്ലന്‍മാര്‍ ആ 2 പേര്‍, കലിപ്പില്‍ പിസി ചാക്കോ!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് പാര്‍ട്ടി വിട്ട പിസി ചാക്കോ. മൂന്ന് പേര്‍ക്ക് വേണ്ടി മാത്രമാണ് ആ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ചാക്കോ ആരോപിച്ചു. കെസി വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ചാക്കോ ഉന്നയിച്ചിരിക്കുന്നത്. തന്നെ ഗ്രൂപ്പ് നേതാക്കളുടെ ഗുഡ്ബുക്കില്‍ ഇല്ലാത്തത് കൊണ്ടാണ് ഒതുക്കാന്‍ ശ്രമിച്ചതെന്നും, അതിന് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ കാരണമാണെന്നും ചാക്കോ പറയുന്നു.

പിന്‍സീറ്റ് ഡ്രൈവിംഗാണ്

പിന്‍സീറ്റ് ഡ്രൈവിംഗാണ്

കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡേ ഇല്ല. എല്ലാ അഡ്‌ഹോക്ക് കമ്മിറ്റികളാണ് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വന്നത് തന്നെ നാടകമാണ്. സംഘടനാ തിരഞ്ഞെടുപ്പെന്ന നാടകം നടത്തിയാണ് രാഹുല്‍ അധ്യക്ഷനായത്. തൊട്ടുപിന്നാലെ രാഹുല്‍ രാജിവെച്ചു. ഇപ്പോള്‍ കെസി വേണുഗോപാലിനെ പോലെ ഒന്നുമറിയാത്ത ഒരാളെ മുന്നില്‍ നിര്‍ത്തി രാഹുല്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടത്തുന്നത്. വെറും മൂന്ന് പേര്‍ക്ക് മാത്രം വേണ്ടുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.

മൂന്ന് പേര്‍ ഇവര്‍

മൂന്ന് പേര്‍ ഇവര്‍

സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയുമാണ് ആ മൂന്ന് പേര്‍. ഇവരുടെ കാര്യം മാത്രമാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. കര്‍ഷക സമരമോ പ്രതിപക്ഷ ഐക്യമോ ഒന്നും കോണ്‍ഗ്രസിന് ചര്‍ച്ചാ വിഷയമല്ല. വേണുഗോപാല്‍ ആകെ ചെയ്യുന്നത് ചില സര്‍ക്കുലറുകള്‍ അയക്കുന്നത്. കോണ്‍ഗ്രസിലെ ഒരാള്‍ പോലും അതിനെ ഗൗരവമായി കാണുന്നില്ല. പ്രതിപക്ഷത്തെ യോജിപ്പിച്ച് ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ഇങ്ങനൊരു പാര്‍ട്ടിയില്‍ ഞാനെന്തിന് നില്‍ക്കണം. അതുകൊണ്ടാണ് പാര്‍ട്ടി വിട്ടത്.

വേണുഗോപാലിന് കഴിവില്ല

വേണുഗോപാലിന് കഴിവില്ല

ദേശീയ രാഷ്ട്രീയത്തില്‍ വേണുഗോപാലിന് യാതൊരു പരിചയവുമില്ല. എന്നാല്‍ രാഹുലിന്റെ ആഗ്രഹപ്രകാരമാണ് വേണുഗോപാല്‍ എത്തുന്നത്. വേണുഗോപാലില്‍ എന്ത് കഴിവാണ് രാഹുല്‍ കണ്ടതെന്ന് അറിയില്ല. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് വല്യ പിടിയില്ലെങ്കിലും വേണുവായിരുന്നു രാഹുലിന് പറ്റിയ ആള്‍. രാഹുലുമായി അയാള്‍ എങ്ങനെ അടുപ്പമുണ്ടാക്കി എന്നൊന്നും ആര്‍ക്കും അറിഞ്ഞ് കൂടാ. എന്താണ് വേണുഗോപാലിന്റെ യോഗ്യതയെന്ന് പോലും അറിയില്ല.

ഗ്രൂപ്പില്ലാത്തതിനാല്‍ വെട്ടി

ഗ്രൂപ്പില്ലാത്തതിനാല്‍ വെട്ടി

ഗ്രൂപ്പിന്റെ പേരില്‍ അല്ല ഞാന്‍ എംപിയായത്. എ, ഐ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നില്ല ഞാന്‍. അന്നത്തെ ഏറ്റവും സീനിയര്‍ ഞാനായിരുന്നു. കേരളത്തില്‍ നിന്നുള്ള എട്ട് പേരെ മന്ത്രിയാക്കി. എന്നെ അപ്പോഴും ഒഴിവാക്കി. ഗ്രൂപ്പുകള്‍ക്ക് വഴങ്ങാത്തത് കൊണ്ടാണിത്. കഴിവുള്ളവരെ ഒഴിവാക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിച്ചത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ ആ രണ്ട് പേര്‍ ചേര്‍ന്നാണ് വഷളാക്കിയത്. കരുണാകരനില്‍ നിന്ന് രമേശ് ചെന്നിത്തലയും ആന്റണിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് ദുര്‍ബലമായി.

ഉമ്മന്‍ ചാണ്ടിയുമായി ബന്ധമില്ല

ഉമ്മന്‍ ചാണ്ടിയുമായി ബന്ധമില്ല

ഉമ്മന്‍ ചാണ്ടി കെഎസ്‌യുവിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ ഞാനും കടന്നപ്പള്ളി രാമചന്ദ്രനും ജനറല്‍ സെക്രട്ടറിമാരായിരുന്നു. ഉമ്മന്‍ ചാണ്ടി ആ പദവി ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കടന്നപ്പള്ളിയെ പിന്തുണച്ചു. മത്സരം നടക്കട്ടെയെന്നായിരുന്നു എന്റെ നിലപാട്. കടന്നപ്പള്ളിക്കെതിരെ മത്സരിച്ചാല്‍ ഞാന്‍ ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി തന്നെ മത്സരിച്ചു. ഞാന്‍ തോല്‍ക്കുകയും ചെയ്തു. എന്നെ ഒഴിവാക്കാനുള്ള നാടകമായിരുന്നു അത്. മൂന്ന് മാസം കഴിഞ്ഞ് സംസ്ഥാന ക്യാമ്പില്‍ വെച്ച് ഉമ്മന്‍ ചാണ്ടി രാജിവെച്ച് കടന്നപ്പള്ളിയെ പ്രസിഡന്റാക്കി.

ആന്റണിയുടെ ഗുഡ്ബുക്കില്‍ ഇല്ല

ആന്റണിയുടെ ഗുഡ്ബുക്കില്‍ ഇല്ല

ഇടതുമുന്നണിയുമായി സഹകരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ആന്റണിയും ഞാനും ചേര്‍ന്നാണ് ആ സഖ്യമുണ്ടാക്കിയത്. പികെവിയും സിഎച്ചും മുഖ്യമന്ത്രിയാവുന്നത് ഞങ്ങള്‍ ഉള്‍പ്പെട്ട ലെയ്‌സണ്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്. എല്‍ഡിഎഫ് വിടാനുള്ള തീരുമാനം എടുത്തപ്പോള്‍ ഞാന്‍ ഒപ്പമുണ്ടാവുമെന്ന് ആന്റണി കരുതി. അതിന് ശേഷം ഞാന്‍ തിരിച്ച് കോണ്‍ഗ്രസിലെത്തിയപ്പോള്‍ ആന്റണി ഒട്ടും കോംപ്രമൈസ് ചെയ്തിരുന്നില്ല. അതിന് ശേഷം ആന്റണിയുമായും വലിയ സൗഹൃദമില്ല.

ഐ വിഭാഗത്തിന്റെ പരാതി

ഐ വിഭാഗത്തിന്റെ പരാതി

കരുണാകരന് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ ആഗ്രമഹുണ്ടായിരുന്നു. എന്നാല്‍ സുഖമില്ലാത്തത് കാരണം അദ്ദേഹം സമ്മേളനത്തിന് വന്നില്ല. അന്ന് കരുണാകരന്റെ മുറിയില്‍ ചെന്ന് കണ്ട് ഞാനാണ് കാര്യം പറഞ്ഞത്. നോമിനേഷന്‍ ഫോം വാങ്ങിയിരുന്നു. ഗുലാം നബി ആസാദുമായി ആലോചിച്ച് പത്രിക നല്‍കണമോ എന്നും ആലോചിച്ചു. കരുണാകരന്‍ മത്സരിക്കേണ്ട എന്നായിരുന്നു തീരുമാനം. തോറ്റാല്‍ നാണക്കേടാണ്. അദ്ദേഹം നോമിനേറ്റഡ് വിഭാഗത്തില്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്നും തീരുമാനിച്ചു. എന്നാല്‍ കരുണാകരനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. സത്യം അദ്ദേഹത്തിനും മുരളീധരനും അറിയാം.

Recommended Video

cmsvideo
Twenty 20 | Sabu M Jacob Interview | ഭരണഘടനയെ അട്ടിമറിക്കാനോ ട്വൻറി 20 ? | Part 2 | Oneindia

<strong>ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..</strong>ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..

English summary
kc venugopal is controlled by rahul gandhi, pc chacko against congress leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X