കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ കോൺഗ്രസിന് സമാനതകളില്ലാത്ത ചരിത്ര മുന്നേറ്റം, ബിജെപിക്കുളള പ്രഹരമെന്ന് കെസി വേണുഗോപാൽ

Google Oneindia Malayalam News

ദില്ലി: കര്‍ഷകരോഷം ബിജെപിക്ക് വിനയായപ്പോള്‍ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരിയിരിക്കുകയാണ് കോണ്‍ഗ്രസ്. പഞ്ചാബിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ സമാനതകളില്ലാത്ത ചരിത്ര മുന്നേറ്റം രാജ്യത്തിന്റെ രാഷ്ട്രീയ ദിശാസൂചന കൂടിയാണ് എന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. '' ആത്മാഭിമാനവും ജീവിത സംസ്കാരവും പണയം വെക്കാത്ത ഒരു ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും സമർപ്പണവും ഐക്യവും നാടിനോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്ന വൻ വിജയമാണിത്''.

രാജ്യത്തിന്റെ അന്നദാതാക്കളായ കർഷക ജനതയെ കുത്തകകൾക്ക് തീറെഴുതാനുള്ള മോദി ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കുള്ള താക്കീതായി ജനവിധി മാറുന്നുവെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. '' കർഷക വിരുദ്ധ നിലപാട് സ്വീകരിച്ച ബി.ജെ.പിക്കും മുൻ സഖ്യകക്ഷി അകാലി ദളിനും ജനങ്ങൾ നൽകിയ പ്രഹരം രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്നു. ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറെണ്ണവും കോണ്‍ഗ്രസ് നേടിയത് തിളക്കമാർന്ന മുന്നേറ്റത്തിലൂടെയാണ്''.

kc

Recommended Video

cmsvideo
ഒരു വാര്‍ഡിലും 50 വോട്ട് പോലും കിട്ടാതെ ബിജെപി | Oneindia Malayalam

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

ഭട്ടിൻഡ, കപുർത്തല, ഹോഷിയാപുർ, പഠാൻകോട്ട്, ബട്ടാല, അബോഹര്‍ കോർപ്പറേഷനുകളിലെ വിജയവും മോഗയിലെ മുന്നേറ്റവും ആവേശകരമാണ് എന്നും കെസി വേണുഗോപാൽ പറഞ്ഞു. 50 വർഷത്തിനു ശേഷമാണു ഭട്ടിൻഡ കോൺഗ്രസ് നേടുന്നതെന്നതും ശ്രദ്ധേയം. അഞ്ച് കോര്‍പ്പറേഷനുകളും കര്‍ഷക മേഖലയായ മാല്‍വയുമായ് ബന്ധപ്പെട്ടു കിടക്കുന്നു. കർഷക ജനതയുടെ നാഡീസ്പന്ദനം ഏറ്റെടുത്ത് ട്രാക്ടർ റാലിയിലൂടെ പഞ്ചാബിലെ ജനകീയ മുന്നേറ്റത്തിന് ആക്കം പകർന്ന രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ഉൾപ്പെടെയുള്ള നേതാക്കൾക്ക് അഭിമാനിക്കാം; ഈ നേട്ടം ഓരോ കോൺഗ്രസ് പ്രവർത്തകന്റെതുമാണ് ; ഈ വിജയം കർഷകരുടെ കണ്ണീരിന്റെയും വിയർപ്പിന്റേതുമാണ് എന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

English summary
KC Venugopal reacts to Congress victory in Punjab local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X