കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സർക്കാർ പ്രതിസന്ധിയിൽ വീഴുമ്പോൾ രക്ഷകനാകുന്ന ഗവർണർ, മാധ്യമ വിലക്ക് സർക്കാരിനെ സഹായിക്കാൻ'; കെസി വേണുഗോപാൽ

Google Oneindia Malayalam News

തിരുവനന്തപുരം:ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്ന് രണ്ട് മാധ്യമങ്ങളെ വിലക്കിയ നടപടി പൂർണമായും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കെസി വേണുഗോപാൽ. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് തന്റെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നീതി പ്രവർത്തിക്കുക സാധ്യമല്ല. എല്ലാവരെയും തുല്യരായി കാണേണ്ടുന്ന ഉത്തരവാദിത്തം താനിരിക്കുന്ന കസേരയ്ക്കുണ്ടെന്നത് കേരളാ ഗവർണർ തിരിച്ചറിയണം. അതിനുപകരം മാധ്യമങ്ങളോട് 'കടക്ക്‌ പുറത്ത്' എന്നു പറഞ്ഞ ധാർഷ്ട്യം നിറഞ്ഞ പിണറായിശൈലി അംഗീകരിക്കാൻ കഴിയില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

c-venugopal-1605979107-1628264745-1647

ഇന്ന് ഗവർണറുടെ വാർത്താസമ്മേളനവും മാധ്യമങ്ങളെ വിലക്കിയ നടപടിയും സർക്കാരിനെ സഹായിക്കുന്നതിന്റെ ഭാഗമായുള്ളത് മാത്രമാണ്. സർവകലാശാലകളിൽ മുഖ്യമന്ത്രിയോടെ അറിവോടെ നടന്ന അനധികൃത നിയമനങ്ങൾക്കും നിയമവിരുദ്ധ പ്രവൃത്തികൾക്കും കുടപിടിച്ചുകൊടുത്ത ശേഷം ഇപ്പോൾ കാണിക്കുന്ന എതിർപ്പിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. സർക്കാർ ഏതൊക്കെ സമയങ്ങളിൽ എന്തൊക്കെ പ്രതിസന്ധികളിലേക്ക് വീണിട്ടുണ്ടോ, അപ്പോഴൊക്കെയും ഒരു രക്ഷകനായി ഗവർണറെത്തുന്നത് കേരളത്തിൽ പതിവുകാഴ്ചയായിരിക്കുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ അജണ്ടയിൽ പ്രവർത്തിക്കുന്ന സി.പി.എം പ്രചാരകൻ മാത്രമാണ് ഗവർണർ. ഗവർണറുമായി വലിയൊരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഞങ്ങൾ എന്ന വികാരം കേരളത്തിലുണ്ടാക്കി വർധിച്ചുവരുന്ന ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാമെന്ന ദിവാസ്വപ്നം കാണുകയാണ് മുഖ്യമന്ത്രിയും.

ഏറ്റവുമൊടുവിലായി തിരുവനന്തപുരം കോർപറേഷനിൽ ഒഴിവുവന്ന തസ്തികകളിലേക്ക് ഇഷ്ടക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റാനുള്ള മേയറുടെയും സി.പി.എമ്മിന്റെയും ശ്രമങ്ങളെക്കുറിച്ച് ജനങ്ങളും മാധ്യമങ്ങളും നടത്തുന്ന ചർച്ചകൾ ഒഴിവാക്കുകയും മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കുകയുമാണ് ഈ 'കൂട്ടുകക്ഷി'കളുടെ ശ്രമം. അത്‌ ജനങ്ങൾ തിരിച്ചറിയും.
ഗവർണറെ രംഗത്തിറക്കി ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറും മിഥ്യാധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. സർക്കാരിന് ഒരു മുഖ്യമന്ത്രിയും സി.പി.എമ്മിന് ഒരു പാർട്ടി സെക്രട്ടറിയും ഉണ്ടെന്ന കാര്യം ഗവർണറെ ഓർമിപ്പിക്കുന്നു. അവർക്കുവേണ്ടി പ്രചാരവേല നടത്താനുള്ളതല്ല താനിരിക്കുന്ന ഭരണഘടനാ പദവിയെന്നത് ഗവർണറും ഓർക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

കൈരളി, മീഡിയ വൺ ചാനലുകളെയാണ് ഗവർണർ വിലക്കിയത്. ഇന്ന് രാജ്ഭവനിൽ വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. കേഡർ മാധ്യമങ്ങളുടെ സംസാരിക്കാൻ ഇല്ലെന്ന പറഞ്ഞ ഗവർണർ മാധ്യമങ്ങളുടെ പേരെടുത്ത് വിളിച്ച് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. അവർ പോകാൻ തയ്യാറായില്ലെങ്കിൽ താൻ പ്രതികരിക്കില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.

English summary
KC Venugopal Slams Governor Says By Banning Media He Is Helping The Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X