Get Updates
Get notified of breaking news, exclusive insights, and must-see stories!

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചു, പിന്നില്‍ സിപിഎം?

കീഴാറ്റൂരില്‍ യഥാര്‍ത്ഥ സമരക്കാരല്ലെന്ന് സിപിഎം പറയുന്നു

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ഇവിടെ നടക്കുന്ന സമരം പുതിയ തലത്തിലേക്ക് പോകുന്നതിനിടെയാണ് സുരേഷിന്റെ വീടാക്രമിച്ചത്. ഇതോടെ സമരം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാനും സാധ്യത തെളിയുന്നുണ്ട്.

അതേസമയം ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ഇപ്പോള്‍ തന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ തിരിച്ചടിയുണ്ടാക്കും. വരുംദിവസങ്ങളില്‍ വയക്കിളികള്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് സൂചന.

വീടിന് നേരെ ആക്രമണം

വീടിന് നേരെ ആക്രമണം

സമരക്കാരെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്ന നേതാവാണ് സുരേഷ് കീഴാറ്റൂര്‍. പുലര്‍ച്ചെയോടെയാണ് അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സമരത്തെ പ്രതിരോധിക്കാനായി സിപിഎമ്മും രംഗത്തെത്തിയ സമയത്താണ് ആക്രമണമുണ്ടായത്. അതുകൊണ്ട് ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. രണ്ട് ബൈക്കുകളിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് സുരേഷ് പറയുന്നു. വീടിന്റെ മുകളിലെയും താഴത്തെയും ജനലിന്റെ ചില്ലുകളാണ് തകര്‍ന്നത്. അതേസമയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയല്‍ക്കിളികളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ സിപിഎം ഇറക്കിയ വാടകഗുണ്ടകളാണ് ഇതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. മറ്റ് നേതാക്കള്‍ക്കെതിരെയും ആക്രമണം ഉണ്ടാവുമോ എന്ന് ഭയപ്പെടുണ്ടെന്നും വയല്‍ക്കിളികള്‍ പറയുന്നു.

സമരക്കാരല്ല, അക്രമികള്‍

സമരക്കാരല്ല, അക്രമികള്‍

കീഴാറ്റൂരില്‍ യഥാര്‍ത്ഥ സമരക്കാരല്ലെന്ന് സിപിഎം പറയുന്നു. ഒന്നോ രണ്ടോ പേര്‍ മാത്രമേ ഇത്തരത്തിലുള്ളൂ. വെറുതെ പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി സമരം ചെയ്യുന്നവരാണ് പലരും. അതോടൊപ്പം രാഷ്ട്രീയമായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുക എന്നത് ഇവരുടെ ലക്ഷ്യമാണെന്നും സിപിഎം കരുതുന്നു. അതേസമയം ഇതിനോട് യാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. അതോടൊപ്പം സമരക്കാര്‍ക്ക് ബിജെപി നല്‍കുന്ന പിന്തുണ ഗൗരവമായി കാണണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സിപിഎം സമരപാതയിലേക്ക് ഇറങ്ങിയത്. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമരത്തെ സങ്കീര്‍ണമാക്കിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. പാര്‍ട്ടിയെ ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് സ്വന്തം ഘടകക്ഷിയായ സിപിഐയും സമരത്തെ പിന്തുണയ്ക്കുന്നതാണ്. ഇരുവരും അടുത്ത ദിവസം നടത്തുന്ന മാര്‍ച്ച് ഇതോടെ നിര്‍ണായകമായിരിക്കുകയാണ്.

വയല്‍ക്കിളികളുടെ ആശങ്ക

വയല്‍ക്കിളികളുടെ ആശങ്ക

ബൈപ്പാസ് നിര്‍മാണത്തിനെതിരെ സമരം നടത്തുന്നത് തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് കൊണ്ടാണെന്ന് വയല്‍ക്കിളികള്‍ പറയുന്നു. സിപിഎം സമരം ആരംഭിക്കുന്നതോടെ തങ്ങളുടെ നേതാക്കളൊക്കെ ആക്രമിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും ഇവര്‍ പറയുന്നു. പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ട് സ്ത്രീകളും രംഗത്തുണ്ട്. ഇവരെ നേരത്തെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. അതേസമയം സര്‍ക്കാര്‍ ഈ സ്ഥലം നിര്‍മാണത്തിനായി ഉപയോഗിക്കുമ്പോള്‍ പരിസ്ഥി ആഘാതപഠനമോ പരിസരവാസികല്‍ നിന്നുള്ള അഭിപ്രായം ചോദിച്ചറിയുകയോ ചെയ്യാതിരുന്നത് എന്ത്‌കൊണ്ടാണെന്ന് വയല്‍ക്കിളി ചോദിക്കുന്നു. 24ന് തങ്ങളുടെ പ്രവര്‍ത്തകരുമായി നടത്തുന്ന മാര്‍ച്ച് വികസനവിരുദ്ധരായ സമരക്കാര്‍ക്കുള്ള മറുപടിയായിരിക്കുമെന്ന് സിപിഎം പറയുന്നു. അതോടൊപ്പം സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ പരിസ്ഥി സെല്‍ കീഴാറ്റൂരില്‍ സന്ദര്‍ശനത്തിനായി എത്തുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+