കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വരവ് സിപിഎമ്മിനെ ഉണര്‍ത്തി; വയല്‍ക്കിളി സമരം തീവ്രത കുറഞ്ഞു, ലോങ്മാര്‍ച്ച് ഉടനെയില്ല

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തിന്റെ ഭാഗമായി നേരത്തെ അറിയിച്ചിരുന്ന ലോങ് മാര്‍ച്ച് ഉടനെയുണ്ടാകില്ല. സംസ്ഥാന സര്‍ക്കാരിനെതിരായ വയല്‍ക്കിളികളുടെ സമരത്തിന്റെ തീവ്രത കുറയ്ക്കാന്‍ തീരുമാനിച്ചതായി സൂചന. ലോങ് മാര്‍ച്ച് ഉടനെ നടത്തേണ്ടെന്ന് വയല്‍ക്കിളികള്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11ന് തൃശൂരില്‍ യോഗം ചേരും. യോഗത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും.

Suresh

വയല്‍ക്കിളികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്നാണ് വിവരം. സിപിഎം ജില്ലാ നേതൃത്വങ്ങള്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ നേരില്‍ കണ്ട് സമരത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തുടര്‍സമരങ്ങളുടെ കാര്യത്തില്‍ ഭിന്നതയുണ്ടായത്. ഇപ്പോള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോങ് മാര്‍ച്ച് ഉടനെ നടക്കുന്നില്ലെന്നാണ് അറിയുന്നത്.

ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റവുമായി ബന്ധപ്പെട്ട് ചില ധാരണകള്‍ സിപിഎമ്മുമായി ഉണ്ടാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. വയല്‍ക്കിളികള്‍ക്കെതിരായ പ്രത്യക്ഷ വിമര്‍ശനം സിപിഎം ഒഴിവാക്കിയതും ശ്രദ്ധേയമാണ്. കണ്ണൂര്‍ വിട്ടാല്‍ ലോങ്മാര്‍ച്ച് തീവ്രവാദികളായിരിക്കും നടത്തുക എന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞിരുന്നു.

ക്രൂരന്മാര്‍ക്ക് മുമ്പില്‍ വിരിമാറ് കാട്ടിയ ധീരന്‍; ആയുധമെടുക്കാത്ത പോരാട്ടം!! ഉറ്റവരെ കൊന്നുതള്ളിക്രൂരന്മാര്‍ക്ക് മുമ്പില്‍ വിരിമാറ് കാട്ടിയ ധീരന്‍; ആയുധമെടുക്കാത്ത പോരാട്ടം!! ഉറ്റവരെ കൊന്നുതള്ളി

കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ കര്‍ഷകരും വിവിധ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത സമരപരിപാടിക്ക് ശേഷമാണ് വയല്‍ക്കിളി സമരം ശക്തി കുറഞ്ഞത്. കേരളം കീഴാറ്റൂരിലേക്ക് സമരത്തില്‍ സജീവ സാന്നിധ്യമായി ബിജെപിയുണ്ടായിരുന്നു. ബിജെപി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തതിനെ ചൊല്ലി വയല്‍ക്കിളികളുടെ ഇടയില്‍ അസ്വാരസ്യമുണ്ടായി. തുടര്‍ സമരങ്ങളില്‍ ബിജെപിയെ പങ്കെടുപ്പിക്കേണ്ട എന്നും അവര്‍ തീരുമാനിച്ചു.

എന്നാല്‍, ബിജെപി വയല്‍ക്കിളി സമരം ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം പിന്നീട് സമരം ഒതുക്കാന്‍ വേണ്ട നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. തുടര്‍ന്നാണ് സമരക്കാരുമായി പ്രത്യേകം കണ്ട് ചര്‍ച്ച നടത്തിയത്. ഇപ്പോള്‍ സമരക്കാര്‍ക്ക് പഴയ ആവേശം കാണുന്നില്ല. തൊട്ടുപിന്നാലെയാണ് ലോങ്മാര്‍ച്ച് ഉടനെയില്ലെന്ന വിവരം പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ലോങ്മാര്‍ച്ച് നടത്തുമെന്നായിരുന്നു സമരക്കാര്‍ നല്‍കിയിരുന്ന സൂചനകള്‍.

English summary
Keezhattoor Protest: Vayalkili Long March Not Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X