കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ എന്നെ മനസ്സിലാക്കിയിട്ടില്ല: വിഎസ്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതിനോട് വിഎസിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം ഊഹിക്കാവുന്നതായിരുന്നു. അത് മാത്രമേ വിഎസിനും പറയാനുള്ളൂ. തന്നെ കുറിച്ചോ കാല്‍ നൂറ്റാണ്ടു കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചോ കെജ്രിവാളിന് അറിയില്ലെന്ന് വിഎസ് പറഞ്ഞു.

താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കാലത്ത് സ്‌കൂള്‍ കുട്ടിയായിരുന്നു കെജ്രിവാള്‍. അഴിമതിക്കെതിരെ പാര്‍ട്ടിയുണ്ടാക്കി മുഖ്യമന്ത്രിയായത് ശരിതന്നെ. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. മാര്‍ക്‌സിസം - ലെനിനിസത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് വി എസ് പറഞ്ഞു. തന്റെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കെജ്രിവാളിന്റെ പാര്‍ട്ടിയിലുള്ളയാളാണ്. അവര്‍ തമ്മില്‍ ചര്‍ച്ച വല്ലതും നടന്നുകാണുമെന്ന് വി എസ് പറഞ്ഞു.

VS Achuthananthan

ടിപി വധത്തിലെ ഗൂഢാലോചനക്കേസ് സിബി ഐയ്ക്ക് വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കെകെ രമയ്ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചെന്നായിരുന്നു മറുപടി. തന്നെ സംബന്ധിച്ച് കേസ് സിബിഐയ്ക്ക് വിടുന്നതല്ല, ഫയാസിന്റെ ജയില്‍ സന്ദര്‍ശനമാണ് പുറത്തുകൊണ്ടുവരേണ്ടതെന്ന് വിഎസ് പറഞ്ഞു. സിബിഐ അന്വേഷണം സര്‍ക്കാരും രമയും തമ്മിലുള്ള കാര്യമാണ്. പാര്‍ട്ടി അച്ചടക്കലംഘന നടപടി സ്വീകരിക്കുന്ന കാര്യത്തെ കുറിച്ച്, അത് നടക്കട്ടെ എന്നയിരുന്നു വിഎസിന്റെ പ്രതികരണം.

English summary
In response to Kejriwal's invitation to App; VS said Kejriwal doesn't know anything about me or who I am.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X