കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വിനോദ സഞ്ചാര നികുതിയില്‍ ഇളവുകള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലേയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി ഇവിടത്തെ വിനോദ സഞ്ചര നികുതികള്‍ അധിക ബാധ്യതയാകില്ല. സംസ്ഥാന ബജറ്റിലാണ് ടൂറിസം മേഖലയില്‍ ചില നികുതി ഇളവുകള്‍ നല്‍കാന്‍ നിര്‍ദ്ദേശമുള്ളത്. ഹോട്ടലുകളിലെ താമസത്തിന് ഈടാക്കുന്ന ആഡംബര നികുതിയില്‍ അഞ്ച് ശതമാനം ഇളവ് വരുത്താനാണ് നിര്‍ദ്ദേശം

ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും താമസച്ചെലവ് കുറയ്ക്കുകയും കൂടുതല്‍ വിനോദ സഞ്ചാരികളെ മേഖലയിലേയ്ക്ക് ആകര്‍ഷിയ്ക്കുകയും ചെയ്യുന്നതിനാണ് നികുതി ഇളള് നല്‍കുന്നത്. സീസണ്‍ അല്ലാത്ത ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഈ നികുതി ഇളവ് ലഭിയ്ക്കുക.

K M Mani

ഇതിന് പുറമെ ദിവസ വാടക 20,000 രൂപയില്‍ അധികമാകാത്ത കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ ആഡംബര നികുതിയും കുറയും. ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയ ബജറ്റ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി എപി അനില്‍ കുമാര്‍ പറഞ്ഞു.

കണ്‍വെന്‍ഷന്‍ സെന്ററുകളുടേയും ഓഡിറ്റോറിയങ്ങളുടേയും ആഡംബര നികുതി കുറയ്ക്കുന്നതിലൂടെ ഇന്റര്‍നാഷണല്‍ കോണ്‍ഫെറന്‍സുകളും, മറ്റ് പരിപാടികളും നടത്തുന്നതിന് വിദേശ കമ്പനികളെ ആകര്‍ഷിയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സീസണല്ലാത്തപ്പോഴും കേരളത്തിലെത്തുന്ന വിദേശികളുടെ എണ്ണം കൂട്ടുന്നതിനാണ് ആഡംബര നികുതിയില്‍ ഇളവ് വരുത്തുന്നത്.

English summary
‘God’s Own Country’ is poised to become a ‘round-the-year destination’ for travellers and an important centre for international conferences with the Kerala government announcing major tax concessions for the state tourism industry in the state Budget 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X