കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എല്‍ഡിഎഫ്; സാധ്യത തള്ളാതെ എ കെ ആന്റണി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചതമാണെന്ന് പറഞ്ഞുകൊണ്ടിരുന്ന എ കെ ആന്റണി കളംമാറ്റി ചവിട്ടുന്നു. സംസ്ഥാനത്ത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ സാധ്യതയുണ്ടെന്നാണ് ആന്റണിയുടെ ഒടുവിലത്തെ നിഗമനം.

വിവാദ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതികരണമാണ് കാത്തിരിക്കുന്നതെന്ന് ആന്റണി പറഞ്ഞു. ജനകീയ കോടതിയാണ് വിവാദങ്ങള്‍ വിലയിരുത്തേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഏറെ ജാഗ്രത പുലര്‍ത്തണമെന്നും ആന്റണി വ്യക്തമാക്കി. യുവാക്കള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

akantony

ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന സൂചനയും എ കെ ആന്റണി നല്‍കാന്‍ മറന്നില്ല. ഇനി ഭരണം കിട്ടിയാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

സംസ്ഥാന സര്‍ക്കാരിനെ പല അവസരങ്ങളിലും എ കെ ആന്റണി വിമര്‍ശിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറുമെന്നും സിപിഎം മ്യൂസിയത്തില്‍ വെക്കേണ്ട പാര്‍ട്ടിയായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം വഴിമുട്ടിനില്‍ക്കെ എല്‍ഡിഎഫിന് സാധ്യത നല്‍കുന്ന ആന്റണിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്.

English summary
Kerala Assembly; AK Antony says UDF, LDF neck on neck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X