കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയിൽ ശരണം വിളിച്ച് മോദി; ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ കേരളം തയ്യാറായിക്കഴിഞ്ഞെന്ന്

Google Oneindia Malayalam News

പത്തനംതിട്ട; കോന്നിയിൽ കെ സുരേന്ദ്രനായുള്ള പ്രചരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനേയും യുഡിഎഫിനേയും വേണ്ടെന്ന് പറയുകയാണ്. ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ ഇവിടുത്തെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

Modi

പത്തനംതിട്ടയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ പേരുകൾ പറഞ്ഞ് കൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. കവി പന്തളം കേരള വർമയേയും മോദി അനുസ്മരിച്ചു. ഇത് അയ്യപ്പഭഗവാന്റെ മണ്ണാണ്. ആത്മീയതയുടെ മണ്ണിലെത്താൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറിക്കഴിഞ്ഞു. അതിന് തെളിവാണ് ഇവിടെ തടിച്ച് കൂടിയ ജനക്കൂട്ടം. ദില്ലിയിലിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകർക്ക് കേരളത്തിന്റെ ഈ മനംമാറ്റം മനസിലാകുന്നില്ല.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

ഇവിടുത്തെ ജനങ്ങൾ ബിജെപിയുടെ വികസന അജണ്ടകൾ അംഗീകരിക്കാൻ തയ്യാറായിരിക്കുകയാണ്. പ്രൊഫഷണലുകളായ ആളുകൾ ഭാരതീയ ജനതാപാർട്ടിയെ അനുഗ്രഹിക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ കാഴ്ച. മെട്രോമാനെപ്പോലുള്ള ഏറ്റവും ആദരിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയ പ്രവേശം എല്ലാ കണക്കുകൂട്ടലുകളെയും തകർത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.

കേരളത്തിൽ എല്‍ഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്. ഒന്ന് ദുരഭിമാനവും അഹങ്കരവും മുഖമുദ്രയാക്കി വെച്ചിരിക്കുകയാണ്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്നാണ് അവർ കരുതിയിരിക്കുന്നത്. ഇത് അവരെ അഹങ്കാരികളാക്കി മാറ്റിയിരിക്കുകയാണ്.ഇത് ജനങ്ങളിൽ നിന്ന് അവരെ അവരെ അകറ്റിയിരിക്കുന്നു. രണ്ടാമത്തേത് അവരുടെ പണത്തോടുള്ള അത്യാര്‍ത്തിയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഡോളര്‍, സോളാര്‍, ഭൂമി തട്ടിപ്പ്, സ്വർണക്കടത്ത്, ബാർ കോഴ തുടങ്ങി എണ്ണിയാൽ ഒടുങ്ങത്താ തട്ടിപ്പുകളാണ് അവർ നടത്തിയത്. സകല മേഖലകളും അവർ കൊള്ളയടിച്ചു.മൂന്നാമത്തേത് ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പകയാണ്. സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ല.

നാലമത്തേത് പരസ്പരം അസൂയയിലാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ. അഴിമതിയുടെ കാര്യത്തിലുള്ള മത്സരമാണ് ഇരുമുന്നണികളും നടത്തുന്നത്. ആര് കൂടുതല്‍ അഴിമതി നടത്തുമെന്നാണ് അവര്‍ ചിന്തിക്കുന്നത്.അഞ്ച്- അധികാരക്കൊതി. വര്‍ഗീയ ശക്തികള്‍, ക്രിമിനല്‍ സംഘങ്ങൾ എന്നിവരുമായി സഖ്യമുണ്ടാക്കിക്കൊണ്ട് അധികാരത്തിലെത്താനാണ് രണ്ടു മുന്നണികളും ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

മുത്തലാഖ് വിഷയത്തില്‍ പിന്തിരിപ്പൻ സ്ത്രീവിരുദ്ധ നിലപാടാണ് മുസ്ലിംലീഗ് എടുത്തിട്ടുള്ളത്. ആറ്- കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം ആണ്, രണ്ട് മുന്നണികളും കുടുംബാധിപത്യം അത് വ്യാപിക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. ബാക്കിയെല്ലാം അവർക്ക് അപ്രധാനമാണ്. ഈ രണ്ട് മുന്നണിയിലേയും നേതാക്കളുടെ മക്കളുടെ ചെയ്തികള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷത്തെ വലിയൊരു നേതാവിന്റെ മകന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടികൂട്ടുന്ന വിക്രിയകള്‍ പറയാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഏഴാമത്തെ തിൻമ നിഷ്‌ക്രിയത്വമാണ് അവരുടെ മുഖമുദ്ര എന്നതാണ്. കാരണം കുടുംബാധിത്യം , സ്വന്തം കാര്യങ്ങള്‍ക്ക് മുന്നില്‍ ജനത്തെ അവർ രണ്ടാമതാണ് കാണുന്നത്. ഇത്തരം രാഷ്ട്രീയ നടപടികളെ അവസാനിപ്പിക്കേണ്ട കാര്യം അതിക്രമിച്ചെന്നും മോദി പറഞ്ഞു.

കോൺഗ്രസ് കോട്ടയായ ഇരിക്കൂറും പേരാവൂരും ട്വിസ്റ്റ്?തലശ്ശേരിയിൽ പൊടിപാറും.. കണ്ണൂരിൽ 6 മണ്ഡലങ്ങൾ നിർണായകംകോൺഗ്രസ് കോട്ടയായ ഇരിക്കൂറും പേരാവൂരും ട്വിസ്റ്റ്?തലശ്ശേരിയിൽ പൊടിപാറും.. കണ്ണൂരിൽ 6 മണ്ഡലങ്ങൾ നിർണായകം

പൗരത്വ നിയമത്തിൽ പിണറായി, ഡിറ്റെന്‍ഷന്‍ ക്യാമ്പുകളിൽ ഒരു വിഭാഗം മാത്രമല്ല, അനഭിമതരെല്ലാംപൗരത്വ നിയമത്തിൽ പിണറായി, ഡിറ്റെന്‍ഷന്‍ ക്യാമ്പുകളിൽ ഒരു വിഭാഗം മാത്രമല്ല, അനഭിമതരെല്ലാം

'മതിൽ കാരണം അപകടത്തിൽ മരിച്ചത് 6 പേർ'; മാത്യു കുഴൽനാടന് മറുപടിയുമായി ഗോപി കോട്ടമുറിക്കൽ'മതിൽ കാരണം അപകടത്തിൽ മരിച്ചത് 6 പേർ'; മാത്യു കുഴൽനാടന് മറുപടിയുമായി ഗോപി കോട്ടമുറിക്കൽ

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Election 2021- നേമത്ത് ഇത്തവണയും താമര വിരിയുമോ? | Oneindia Malayalam

English summary
kerala assembly elction 2021; Keralites now ready to give power to bjp says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X