ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷ് കുറുപ്പിന് വിജയം
ഏറ്റുമാനൂര്‍: ഇടതിനും വലതിനുമൊപ്പം നിന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. ഇത്തവണയും ഏറ്റുമാനൂര്‍ ഇതടിനൊപ്പം നിന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുരേഷ് കുറുപ്പ് 8899 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാളും മികച്ച ഭൂരിപക്ഷം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഉള്‍പ്പടെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളോട് ആഭിമുഖ്യം പുലര്‍ത്തിയ മണ്ഡലം 2011 ല്‍ സുരേഷ് കുറുപ്പിലൂടെയാണ ്‌സിപിഎം തിരിച്ച് പിടിച്ചത്.
യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തോമസ് ചാഴിക്കാടന്‍ രംഗത്ത് എത്തിയതോടെ മത്സരം കൊഴുക്കുമെന്ന് ഉറപ്പായി. കേരള കോണ്‍ഗ്രസുകാരുടെ തട്ടകമായി വീണ്ടും ഏറ്റുമാനൂരിനെ വിട്ടികൊടുക്കാതിരിയ്ക്കാന്‍ ഇടത് മുന്നണി പരമാവധി ശ്രമം നടത്തി.

എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്തി എജി തങ്കപ്പനാണ് മത്സരിച്ചത്. 2011 ലും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടനെ പരാജയപ്പെടുത്തിയാണ് സുരേഷ് കുറുപ്പ് വിജയിച്ചത്. 57381 വോട്ടുകളാണ് അന്ന് സുരേഷ് കുറുപ്പ് നേടിയത്.












Click it and Unblock the Notifications