കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് അടുത്തു; കേരളത്തിലേയ്ക്ക് കോടികളുടെ ഹവാല പണം ഒഴുകുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേരളത്തിലേയ്ക്ക് വന്‍ തോതില്‍ ഹവാല പണം ഒഴുകുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 14 കോടി രൂപ പ്രത്യേക സ്‌ക്വാഡ് പിടിച്ചെടുത്തതായാണ് കണക്കുകള്‍. 30പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് കൂടുതല്‍ ഹവാല പണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ പണം പിടിച്ചെടുത്തിരുന്നു. കേരളത്തിലേയ്ക്ക് ഹവാല പണം എത്തുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കാനാണെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

Money

അറസ്റ്റിലായ 30 യുവാക്കളില്‍ ഏറെയും മലബാര്‍ മേഖലകളില്‍ നിന്നുള്ളവരാണ്. ആഢംബര കാറുകളില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് നോട്ട് കൊണ്ടു വന്നത്. ഇത്തരത്തില്‍ പത്തോളം കാറുകള്‍ പിടികൂടിയിട്ടുണ്ട്. സ്വര്‍ണം, ഹാഷിഷ്, വിദേശ മദ്യം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റി കൃത്യമായ ധാരണയൊന്നും പിടിയിലായവര്‍ക്കില്ലെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും അറിയുന്നത്.

തൃശൂരില്‍ കഴിഞ്ഞ ദിവസം രണ്ടേ മുക്കാല്‍ കോടിയുടെ ആദായ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ തുടരുകയാണ്. തൃശൂരില്‍ നിന്നും മലപ്പുറത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു പണം.

English summary
Hawala money continues to flow in Kerala ahead of Assembly Election 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X