കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചുു, മുരളീധരൻ രണ്ടാമത്
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന കഴക്കൂട്ടത്ത് എൽ ഡി എഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരൻ രണ്ടാമതെത്തി. 7343 വോട്ടുകൾക്കാണ് സുരേന്ദ്രൻ മുരളീധരനെ തോൽപിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ചേര്‍ന്നതാണ് പുതിയ കഴക്കൂട്ടം നിയമസഭാ മണ്ഡലം. ചരിത്രം പരിശോധിച്ചാല്‍ സിപിഎം ആകെ ഒരു തവണ മാത്രമേ ഇവിടെ വിജയിച്ചിട്ടുള്ളൂ. 1996ല്‍ കടകംമ്പള്ളി സുരേന്ദ്രനിലൂടെയാണ് സിപിഎം കഴക്കൂട്ടത്ത് വെന്നിക്കൊടി പാറിച്ചത്.

സിഎംപിക്ക് വേണ്ടി എംപി രാഘവനും ഒരു തവണ കഴക്കൂട്ടത്ത് മത്സരിച്ചിരുന്നു. 2001ല്‍ കോണ്‍ഗ്രസ് റിബലായ് മത്സരിച്ചാണ് എംഎ വാഹിദ് കഴക്കൂട്ടത്ത് വിജയിക്കുന്നത്. തുടര്‍ന്ന് 2006ലും 2011ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടത്തു നിന്നും വിജയിക്കുകയായിരുന്നു.
2011ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ 6.86% വോട്ട് നേടിയിരുന്നു. ലോപസഭ തിരഞ്ഞെടുപ്പിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. 2011ലെ ന്യമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എംഎ വാഹിദ് 2196 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴക്കൂട്ടത്തു നിനിന്നും വിജയിച്ചത്. സിപിഎമ്മിന്റെ സി അജയകുമാര്‍ 48,591 വോട്ടിനും ബിജെപിയുടെ ജെആര്‍ പത്മകുമാര്‍ 7508 വോട്ടുകളുമാണ് നേടിയിരുന്നത്.












Click it and Unblock the Notifications