Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‌ ഉജ്ജ്വല ജയം

തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ്
സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലോട് രവിയെയാണ് സി ദിവാകരന്‍ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി വിവ രാജേഷും മത്സരരംഗത്തുണണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ കൂടാതെ നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെടുന്ന മാണിക്കല്‍, കരകുളം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലമാണ് നെടുമങ്ങാട്.

C divakaran

ഇടതുപക്ഷത്ത് നിന്നും സിപിഐയാണ് നെടുമങ്ങാട് മണ്ഡലത്തില്‍ സ്ഥിരമായി മത്സരിക്കുന്നത്. ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലം കൂടിയാണ് നെടുമങ്ങാട്. 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നുവരെ വരെ നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പതു തവണ സിപിഐ സ്ഥാനാര്‍ത്ഥികള്‍ നെടുമങ്ങാട് മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. നാല് തവണ കോണ്‍ഗ്രസും നെടുമങ്ങാട് മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിച്ചു.

2006 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാങ്കോട് രാധാകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലോട് രവിയെ പരാജയപ്പെടുത്തി മണ്ഡലം നേടിയെങ്കില്‍ 2011ല്‍ പാലോട് രവി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസിന് നേടിക്കൊടുക്കുകയായിരുന്നു. 2011 ല്‍ 5030 വോട്ടുകള്‍ക്കാണ് പാലോട് രവി പി രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തിയത്. ഇത്തവണ കടുത്ത മത്സരം തന്നെയാണ് നെടുമങ്ങാട് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+