Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിരക്കച്ചവടം...? നേമത്ത് താമര വിരിഞ്ഞതിന് പകരം അഴീക്കോടും കോഴിക്കോട് സൗത്തിലും?

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിന് പിന്നില്‍ യുഡിഎഫ് - ബിജെപി അവിശുദ്ധ ബന്ധമോ? സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്ന ചോദ്യമാണിത്.

അഴീക്കോട്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങള്‍ മുസ്ലീം ലീഗിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ബിജെപിയെ സംബന്ധിച്ച് ഒരു സീറ്റിലെങ്കിലും വിജയിക്കുക എന്നത് അഭിമാന പ്രശ്‌നവും ആയിരുന്നു.

മൂന്ന് മണ്ഡലങ്ങളിലേയും വോട്ട് നിലയും ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേമത്ത് രാജഗോപാല്‍ ഭൂരിപക്ഷം നേടിയിരുന്നു. മറ്റ് മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടുകള്‍ കൂടിയിട്ടേ ഉള്ളൂ. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്‍റെ വോട്ടുകള്‍ കാര്യമായിത്തന്നെ ചോര്‍ന്നിട്ടുണ്ട്.

രാജഗോപാലിന്റെ വിജയം

രാജഗോപാലിന്റെ വിജയം

8,671 വോട്ടുകള്‍ക്കാണ് ഒ രാജഗോപാല്‍ നേമം മണ്ഡലത്തില്‍ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി ശിവന്‍കുട്ടിയ്ക്ക് 6,415 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു.

ബിജെപി വോട്ടുകള്‍

ബിജെപി വോട്ടുകള്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ രാജഗോപാല്‍ മികച്ച മുന്നേറ്റം ആണ് നടത്തിയത്. പതിനെണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു ഇവിടെ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 32,639 വോട്ടുകളുണ്ടായിരുന്നു.

ഇത്തവണ

ഇത്തവണ

എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥിതി പരിതാപകരമാണ്. വെറും 13,860 വോട്ടുകള്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ചത്.

അഴീക്കോട്

അഴീക്കോട്

മുസ്ലീം ലീഗിന്റെ പ്രസ്റ്റീജ് സീറ്റുകളില്‍ ഒന്നായ അഴീക്കോട് മണ്ഡലത്തില്‍ ഇത്തവണ വിജയം അനിവാര്യമായിരുന്നു. 2287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെഎം ഷാജി നികേഷ് കുമാറിനെ തോല്‍പിച്ചത്.

ബിജെപി വോട്ടുകളോ?

ബിജെപി വോട്ടുകളോ?

12, 580 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി എവി കേശവന്‍ ഇവിടെ സ്വന്തമാക്കിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയ വോട്ടുകളേക്കാള്‍ കുറവാണിത്.

 ആരോപണം നേരത്തേ...

ആരോപണം നേരത്തേ...

അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീം ലീഗും ആര്‍എസ്എസ്സും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇടതുമുന്നണി നേതാക്കള്‍ തന്നെ ആയിരുന്നു ഈ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

എംകെ മുനീര്‍ തോല്‍വി മണത്ത മണ്ഡലമായിരുന്നു കോഴിക്കോട് സൗത്ത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് ഇത്തവണ മുനീറിന്റെ വിജയം.

ബിജെപി വോട്ടുകള്‍

ബിജെപി വോട്ടുകള്‍

ഇത്തവണ എന്‍ഡിഎയ്ക്ക വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാണ് സൗത്തില്‍ മത്സരിയ്ക്കാനിറങ്ങിയത്. നേടിയത് 19,146 വോട്ടുകള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 14, 155 വോട്ടുകളായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്.

വോട്ട് കച്ചവടം

വോട്ട് കച്ചവടം

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബിഡിജെഎസിനെ നിര്‍ത്തിയത് വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്ന് ഇടതുപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

ലീഗ് ഹൗസിലെ ചര്‍ച്ച

ലീഗ് ഹൗസിലെ ചര്‍ച്ച

മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ലീഗ് ഹൗസില്‍ വച്ച് മുസ്ലീം ലീഗ് നേതാക്കളുമായി ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലെ ധാരണ പ്രകാരണമാണ് വോട്ടുകള്‍ ഇത്തവണ മറിച്ചത് എന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+