പയ്യന്നൂരില്‍ ചെങ്കോട്ട നിലനിര്‍ത്തി സി കൃഷ്ണന്‍
കണ്ണൂര്‍: പയ്യന്നൂരില്‍ ചെങ്കൊടി പാറിച്ച് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കൃഷ്ണന്‍. 40263 വോട്ടിനാണ് സി കൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാജിദ് മൗവ്വലിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍തഥി ആനിയമ്മ രാജേന്ദ്രന്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു.
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം പയ്യന്നൂര്‍ നഗരസഭയും പെരിങ്ങോംവയക്കര, കാങ്കോല്‍ആലപ്പടമ്പ്, കരിവെള്ളൂര്‍ പെരളം, തളിപ്പറമ്പ് താലൂക്കില്‍പ്പെടുന്ന രാമന്തളി, എരമംകുറ്റൂര്‍,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉള്‍പെട്ടതാണ് പയ്യന്നൂര്‍ മണ്ഡലം.

ഇടതുകോട്ടയായ കണ്ണൂര്‍ ജില്ലയില്‍ 1967 മുതല്‍ സിപിഎം കുത്തകയായി കൈയ്യടക്കി വച്ചിരിക്കുന്ന മണ്ഡലമാണിത്. പ്രമുഖരായ പലരെയും പയ്യന്നൂര്‍ കേരള നിയമസഭയിലേക്ക് അയച്ചിട്ടുണ്ട്. എംവി രാഘവന്‍ സിപിഎമ്മിന്റെ ഭാഗമായി നില്‍ക്കുന്ന സമയത്ത് 1982ല്‍ പയ്യന്നൂരില്‍ നിന്നും ജയിച്ചിട്ടുണ്ട്.
കൂടാതെ ഇകെ നായനാര്‍, എന്‍ സുബ്രമണ്യ ഷേണായി, പിണറായി വിജയന്‍, പികെ.ശ്രീമതി, സിപി നാരായണന്‍ എന്നിങ്ങനെ കേരളത്തിലെ സിപിഎമ്മിന്റെ പ്രമുഖരെ നിയമസഭയിലേക്ക് അയച്ച പാരമ്പര്യം പയ്യന്നൂര്‍ മണ്ഡലത്തിനു അവകാശപ്പെടാനാകും.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32,124 വോട്ടിന്റെ ഭൂരിപക്ഷത്തിലാിരുന്നു സി കൃഷ്ണന്‍ വിജയിച്ചത്. 78116 വോട്ടാണ് ആകെ ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബ്രിജേഷ് കുമാറിന് 45992 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി സികെ രമേശന്‍മാസ്റ്റര്‍ക്ക് 5019 വോട്ടുകളുമാരുന്നു ലഭിച്ചിരുന്നത്.












Click it and Unblock the Notifications