കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവ് പിടിച്ച മുരളീധരന്‍റെ ആ തന്ത്രം നേമത്ത് നടപ്പിലായില്ല; ജയം ബിജെപിക്ക്: കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: മെയ് രണ്ടിന് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാവുക നേമത്തെ ജനവിധിയായിരിക്കും. കേരള നിയമസഭയിലെ ഏക സിറ്റിങ് സീറ്റായ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. നേമത്തെ ജനവിധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധപതിപ്പിക്കാന്‍ കഴിയും. എന്ത് വിലകൊടുത്തും മണ്ഡലം തിരികെ പിടിക്കുമെന്ന് സിപിഎം അവകാശപ്പെടുമ്പോള്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. മുരളീധരന്‍ വന്നത് ഒരു തരത്തില്‍ തങ്ങല്‍ക്ക് ഗുണകരമായെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

തുറന്ന അക്കൗണ്ട്

തുറന്ന അക്കൗണ്ട്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടായിരുന്നു നേമത്ത് ബിജെപി വിജയിച്ച് കയറിയത്. ഒ രാജഗോപാലിലൂടെ അവര്‍ കേരള നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്നു. വി ശിവന്‍ കുട്ടിയിലൂടെ സിപിഎം രണ്ടാമത് എത്തിയപ്പോള്‍ ഏറ്റവും ദയനീയമായത് യുഡിഎഫിന്‍റെ പ്രകടനമായിരുന്നു.

രാജഗോപാല്‍ ജയിച്ചത്

രാജഗോപാല്‍ ജയിച്ചത്

വി ശിവന്‍കുട്ടിക്കെതിരെ 8671 വോട്ടുകള്‍ക്കായിരുന്നു രാജഗോപാല്‍ വിജയിച്ചത്. 67813 വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ ശിവന്‍ കുട്ടി നേടിയത് 59142 വോട്ടുകളായിരുന്നു. അതേസമയം യുഡിഎഫിന് വേണ്ടി മത്സരിച്ച വി സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ച് കേവലം 13860 വോട്ട് മാത്രമായിരുന്നു. മണ്ഡല ചരിത്രത്തിലെ തന്നെ യുഡിഎഫിന്‍റെ മോശം പ്രകടനം.

കുമ്മനം വരുന്നു

കുമ്മനം വരുന്നു


ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ ഒ രാജഗോപാലിന് പകരം മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കൂടിയായ കുമ്മനം രാജശേഖരനെയാണ് ബിജെപി രംഗത്ത് ഇറക്കിയത്. സിപിഎം ശിവന്‍കുട്ടിയെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഏറെ അഭ്യുഹങ്ങള്‍ക്ക് ഒടുവിലായിരുന്നു പാര്‍ലമെന്‍റ് അംഗം കൂടിയായ കെ മുരളീധരനെ കോണ്‍ഗ്രസ് നേമത്തേക്ക് നിയോഗിച്ചത്.

സിപിഎം പ്രതീക്ഷ

സിപിഎം പ്രതീക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടക്കം മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞതിന്‍റെ പ്രതീക്ഷയിലാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിലെ ലീഡും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സിപിഎം ആവട്ടെ ബിജെപി വിരുദ്ധ വോട്ടുകളും സര്‍ക്കാര്‍ അനുകൂല വോട്ടുകളും നേട്ടമാവുമെന്ന വിലയിരുത്തലിലാണ്. മുരളീധരന്‍ എത്തിയതോടെ പാര്‍ട്ടി വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും തിരികെ വരുമെന്നതിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

വി ശിവന്‍കുട്ടിക്ക്

വി ശിവന്‍കുട്ടിക്ക്

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മൂന്ന് മുന്നണിയും മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്നാണ് അവകാശപ്പെടുന്നത്. കുമ്മനം രാജശേഖരന് 10000 ത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ സിപിഎം പറയുന്നത് വി ശിവന്‍കുട്ടിക്ക് ഏറ്റവും കുറഞ്ഞത് 5000 വോട്ടുകളുടെ വിജയമാണ്. മികച്ച വിജയം എന്നതാണ് കോണ്‍ഗ്രസിന്‍റെ അഭിപ്രായം.

ക്രോസ് വോട്ടിങ് ഇല്ല

ക്രോസ് വോട്ടിങ് ഇല്ല

അതേസമയം, നേമത്ത് ഇത്തവണ ക്രോസ് വോട്ടിങ് ഉണ്ടായില്ലെന്നും അതുകൊണ്ട് തന്നെ തന്‍റെ വിജയത്തിന്‍റെ കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നാണ് കുമ്മനം രാജശേഖരന്‍ ഇന്നും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ പയറ്റിയ തന്ത്രം ഇത്തവണ നേമത്ത് വിജയിച്ചിട്ടില്ല. മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 ലക്ഷ്യമിട്ടത്

ലക്ഷ്യമിട്ടത്

നേമത്ത് ബിജെപിയുടെ തോല്‍വിയായിരുന്നു എല്‍ഡിഎഫും യുഡിഎഫും ലക്ഷ്യമിട്ടത്. പ്രചാരണ വേളയില്‍ ആവര്‍ അത് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ സംഭവിച്ചത് പോലുള്ള ക്രോസ് വോട്ടിങ് നേമത്ത് ഇത്തവണ ഉണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കുമ്മനം പറയുന്നു.

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരെ കുമ്മനം രാജശേഖരന്‍ മത്സരിച്ചപ്പോള്‍ ശക്തമായ ത്രികോണ പോരാട്ടമായിരുന്നു നടന്നത്. 7622 വോട്ടുകള്‍ക്ക് കെ മുരളീധരന്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി ടിഎന്‍ സീമയ്ക്ക് സാധിച്ചത്. അന്ന് വ്യാപക ക്രോസ് വോട്ടിങ് നടന്നതായുള്ള ആരോപണം ശക്തമായിരുന്നു.

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
DR S S Lal interview about LDF bjp fight

English summary
kerala assembly election 2021: BJP will win with a clear majority in Nemom: Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X