കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം

ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണങ്ങൾക്കാണ് ഇന്ന് അവസാനം കുറിക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് സ്ഥാനാർഥികളും മുന്നണികളും. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമെന്നതിനാൽ അതിവേഗം പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. രാത്രി ഏഴ് മണി വരെ പരസ്യ പ്രചാരണം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശം വേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ഇക്കാര്യം ഉറപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.

BJP

മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ​റ്റ, ഏ​റ​നാ​ട്, നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​മ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന്​ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. ഇൗ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​െ​ട്ട​ടു​പ്പ്​ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്. മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക.

ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണങ്ങൾക്കാണ് ഇന്ന് അവസാനം കുറിക്കുന്നത്. ഇടത് - വലത് മുന്നണികൾക്കൊപ്പം നിർണായക ശക്തിയായി മാറാനുള്ള ബിജെപിയുടെ ശ്രമങ്ങളും ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രകടമായിരുന്നു. ട്വന്റി ട്വന്റി, വി ഫോർ കൊച്ചി എന്നീ ചെറു കൂട്ടായ്മകളും പ്രാദേശിക തലത്തിൽ കളം നിറയുന്ന കാഴ്ചയും കണ്ടു. എന്തൊക്കെയായലും ജയ പ്രതീക്ഷയിൽ തന്നെയാണ് സംസ്ഥാനത്തെ ഓരോ സ്ഥാനാർഥികളും.

വികസന നേട്ടങ്ങൾ ഊന്നിപിടിച്ചായിരുന്നു എൽഡിഎഫ് പ്രചരണം. പെൻഷൻ ഉൾപ്പടെയുള്ള ജനക്ഷേമ നടപടികളും സ്കൂളുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും വികസനവും വൈദ്യുതി വിതരണവുമെല്ലാം മുഖ്യ പ്രചരണ വിഷയമാക്കിയ ഇടത് മുന്നണി തുടർ ഭരണം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ്.

Recommended Video

cmsvideo
#KLElection2021 പരസ്യ പ്രചാരണം അവസാന മണിക്കൂറിൽ: വോട്ടുറപ്പിക്കാൻ ഒട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ

അതേസമയം കേന്ദ്ര നേതാക്കളെ ഇറക്കിയായിരുന്നു കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രചരണം. രാഹുലും പ്രിയങ്കയും മോദിയും യോഗി ആദിത്യനാഥുമെല്ലാം സംസ്ഥാനത്ത് നിരവധി പരിപാടികളിലാണ് പങ്കെടുത്തത്. ആഴക്കടൽ മ്ത്സ്യബന്ധനം ഉൾപ്പടെയുള്ള വിഷയങ്ങളാണ് പ്രതിപക്ഷം പ്രധാനമായും പ്രചരണായുധമാക്കിയത്.

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാനദിവസം കർശനനിയന്ത്രണങ്ങളുണ്ടാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ പാടില്ല. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021 Campaign ends today LDF UDF NDA to conform maximum votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X