• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലബാറില്‍ കാറ്റ് മാറി വീശും? കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസിന് എഡ്ജ്, 20 സീറ്റ് ടാര്‍ഗറ്റ്!!

കോഴിക്കോട്: മലബാറില്‍ ഇത്തവണ കൂടുതല്‍ സീറ്റെന്ന കോണ്‍ഗ്രസിന്റെ മോഹം പൂവണിഞ്ഞേക്കും. കോഴിക്കോട് ജില്ലയിലെ തന്നെ പല സീറ്റുകളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. നോര്‍ത്തിലും കൊയിലാണ്ടിയിലും പല സീറ്റുകളും ട്രെന്‍ഡ് മാറുകയാണ്. അതുമാത്രമല്ല, കണ്ണൂരിലും ചില സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് സാധ്യത. കോഴിക്കോട് രാഹുല്‍ ഗാന്ധി ഫാക്ടര്‍ നല്ല രീതിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്നുണ്ട്. വയനാട്ടിനേക്കാള്‍ കൂടുതല്‍ കൊടുവള്ളി, തിരുവമ്പാടി സീറ്റുകളിലാണ് ഇത് അലയടിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

cmsvideo
  ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam
  നോര്‍ത്തില്‍ കടുപ്പം

  നോര്‍ത്തില്‍ കടുപ്പം

  കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാര്‍ മാറിയത് കാര്യങ്ങളെ അടിമുടി മാറ്റിയിരിക്കുകയാണ്. തോട്ടത്തില്‍ രവീന്ദ്രനെ കോഴിക്കോട്ടെ പാര്‍ട്ടിക്കാര്‍ക്ക് വരെ താല്‍പര്യം കുറവാണ്. കഴിഞ്ഞ തവണ മേയര്‍ പദവി തന്നെ അദ്ദേഹത്തിന് കിട്ടിയത് എല്ലാവരുടെയും പിന്തുണയോടെയല്ല. തോട്ടത്തില്‍ രവീന്ദ്രന് ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് മറ്റൊരു എതിര്‍പ്പിന് കാരണം. പ്രചാരണം മുമ്പുള്ളത് പോലെയല്ല. തണുപ്പന്‍ രീതിയിലാണ് നടക്കുന്നത്. 2009ല്‍ മുഹമ്മദ് റിയാസ് മത്സരിച്ചപ്പോഴും 2014ല്‍ വിജയരാഘവന്‍ മത്സരിച്ചപ്പോഴും സമാനമായ ദുര്‍ബലപ്രചാരണമായിരുന്നു.

  അഭിജിത്തിന് എഡ്ജ്

  അഭിജിത്തിന് എഡ്ജ്

  രവീന്ദ്രനെ ജില്ലയില്‍ എല്ലാവരും അറിയും. പക്ഷേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിജിത്ത് എല്ലായിടത്തും എത്തുന്നുണ്ട്. പ്രചാരണം ഒന്നിനൊന്ന് മെച്ചം. അവസാന ഘട്ടമാവുമ്പോഴേക്ക് പ്രചാരണം ശക്തിപ്പെടുത്തേണ്ട അവസ്ഥയിലേക്ക് തോട്ടത്തില്‍ രവീന്ദ്രനെ കൊണ്ടുവന്നിരിക്കുകയാണ് അഭിജിത്ത്. ജില്ലയില്‍ മുസ്ലീം വോട്ടുകളും അഭിജിത്തിനൊപ്പം നിന്നേക്കും. 20 സീറ്റ് എന്ന മലബാറിലെ ടാര്‍ഗറ്റ് കോഴിക്കോട്ട് നില മെച്ചപ്പെടുത്തിയാലേ കോണ്‍ഗ്രസിന് സാധിക്കും. 2001ല്‍ സുജനപാലാണ് നോര്‍ത്തില്‍ അവസാനമായി വിജയിച്ചത്. അന്ന് കേരളത്തില്‍ 99 സീറ്റ് യുഡിഎഫിന് ലഭിച്ചിരുന്നു. വിമതന്റെ സീറ്റ് കൂടി കൂട്ടിയാല്‍ 100 സീറ്റാണ് കിട്ടിയത്.

  വടകരയില്‍ പിന്നിലേക്ക്

  വടകരയില്‍ പിന്നിലേക്ക്

  വടകരയില്‍ കൃത്യമായ പ്രചാരണത്തോടെ കെകെ രമ മുന്നിലെത്തി. ഇവിടെ 9511 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുള്ളത്. രമയ്ക്ക് യുഡിഎഫ് പിന്തുണയുള്ളത് കൊണ്ട് ഇവിടെ ഉറപ്പായും ജയിക്കുമെന്നാണ് സൂചന. മനയത്ത് ചന്ദ്രന്‍ സ്വീകാര്യനല്ല എന്ന തോന്നല്‍ സിപിഎമ്മിലുണ്ട്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ രമയ്ക്ക് ലഭിക്കുമെന്നാണ് പ്രചാരണത്തില്‍ പ്രകടനമാകുന്നത്. കോവിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മുന്‍തൂക്കം നേടുന്നുണ്ട്. തിരുവമ്പാടി, കൊടുവള്ളി, കൊയിലാണ്ടി മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

  രാഹുല്‍ ഫാക്ടര്‍

  രാഹുല്‍ ഫാക്ടര്‍

  രാഹുല്‍ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളില്‍ കൂടുതല്‍ തരംഗമുണ്ടാക്കും. കൊടുവള്ളിയില്‍ മുനീറിനെതിരെയുള്ള പ്രതിഷേധങ്ങളെല്ലാം മുസ്ലീം ലീഗ് പരിഹരിച്ചു. കാരാട്ട് റസാക്ക് വന്‍ പ്രതിരോധത്തിലാണ്. തിരുവമ്പാടിയില്‍ വെറും 3008 വോട്ടിന്റെ ലീഡാണ് ഉള്ളത്. ഇത് പോരാട്ടം മുറുകിയതോടെ മാറാനാണ് സാധ്യത. കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യന്‍ നല്ല പ്രചാരണത്തോടെ കാനത്തില്‍ ജമീലയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പക്ഷേ ജമീല സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും സുപരിചിതയായത് കൊണ്ട് വലിയ ഭയം സിപിഎമ്മിനില്ല.

  കണ്ണൂരും മാറിയേക്കും

  കണ്ണൂരും മാറിയേക്കും

  കണ്ണൂര്‍ സീറ്റില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രതിരോധത്തിലാണെന്ന് പ്രകടമാണ്. ആയിരം വോട്ടിന് മുകളില്‍ മാത്രമാണ് അദ്ദേഹത്തിന് ലീഡ്. തലശ്ശേരിയില്‍ ഷംസീര്‍ തന്നെ ജയിച്ചേക്കും. 34117 വോട്ടിന്റെ ലീഡുണ്ട്. ഇത് മറിയാന്‍ സാധ്യത വളരെ കുറവാണ്. അഴീക്കോട്ട് അഗ്നിപരീക്ഷയാണ് കെഎം ഷാജി നേരിടുന്നത്. ഇത് കൈവിടാനാണ് സാധ്യത ബിജെപി വോട്ടുകളില്‍ ഉള്ള സ്വാധീനം ഇത്തവണയുണ്ടാവില്ല. കൃഷ്ണദാസ് പക്ഷ സ്ഥാനാര്‍ത്ഥി രഞ്ജിത്താണ് അഴീക്കോട്ട് മത്സരിക്കുന്നത്. കെവി സുമേഷാണെങ്കില്‍ നാട്ടുകാരനും ജനപ്രിയനുമാണ്. അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് ഇത്തവണ അട്ടിമറി പ്രതീക്ഷിക്കുന്നത്.

  കാസര്‍കോടും വയനാടും

  കാസര്‍കോടും വയനാടും

  കാസര്‍കോട്ട് മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നു എന്നാണ് സൂചന. കെ സുരേന്ദ്രന്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. വിവി രമേശനെ സിപിഎം ഇറക്കിയെങ്കിലും കാര്യമായ മാറ്റത്തിന് സാധ്യത കുറവാണ്. ഉദുമയില്‍ തദ്ദേശത്തില്‍ 11000 വോട്ടിനാണ് എല്‍ഡിഎഫ് മുന്നില്‍. ഇത് കടുപ്പമാണ് കടക്കാന്‍. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ട്രെന്‍ഡ് മാറാനിടയില്ല. കാസര്‍കോട് പക്ഷേ യുഡിഎഫ് തന്നെ പിടിക്കും. വയനാട്ടില്‍ ഇടതുമുന്നണിയില്‍ നിന്ന് കല്‍പ്പറ്റിയും മാനന്തവാടിയും തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ്ലക്ഷ്യം. രാഹുലിനെയാണ് അക്കാര്യത്തില്‍ തുറുപ്പീട്ടായി കാണുന്നത്. കല്‍പ്പറ്റയില്‍ അതിവേഗം ട്രെന്‍ഡ് മാറുകയാണ്. സിദ്ദിഖ് ഇത്തവണ ജയിച്ച് വരാനാണ് സാധ്യത.

  മലപ്പുറത്ത് മിന്നിത്തിളങ്ങും

  മലപ്പുറത്ത് മിന്നിത്തിളങ്ങും

  മലപ്പുറം ക്ലീന്‍ സ്വീപ്പാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. പൊന്നാനിയില്‍ പക്ഷേ മുന്നിലുണ്ടായിരുന്ന പ്രശ്‌നം സിപിഎമ്മില്‍ ഇപ്പോഴില്ല. രോഹിത്തിനെതിരെ ടിഎം സിദ്ദിഖ് മുന്നിലെത്തി കഴിഞ്ഞു. 15640 വോട്ടിന്റെ ലീഡ് മറിക്കണമെങ്കില്‍ സിപിഎം വോട്ട് കൂടി രോഹിത്തിന് വേണ്ടി വരും. നിലമ്പൂരില്‍ ലീഗുകാരുടെ വോട്ട് പിവി അന്‍വറിന് കിട്ടാനിടയില്ല. അന്‍വര്‍ പരാജയപ്പെടാനാണ് സാധ്യത കൂടുതല്‍. കോണ്‍ഗ്രസ് കാലുവാരുമെന്ന ഭീഷണി മാത്രമാണ് ഇപ്പോള്‍ അന്‍വറിനുള്ളത്. തവനൂരിലും താനൂരില്‍ പോരാട്ടം ടൈറ്റാണ്. ഫിറോസ് കുന്നംപറമ്പിലിന് മണ്ഡലം പിടിക്കാനാവുമെന്നാണ് വിലയിരുത്തല്‍. താനൂരില്‍ പ്രചാരണത്തില്‍ മുന്നില്‍ അബ്ദുറഹ്മാനാണ്. അതുകൊണ്ട് എന്തും പ്രതീക്ഷ. 16ല്‍ നാല് മണ്ഡലം നിലനിര്‍ത്തുക എന്ന തന്ത്രമാണ് ഇടതുമുന്നണിക്കുള്ളത്.

  തൃത്താലയില്‍ കടുപ്പം

  തൃത്താലയില്‍ കടുപ്പം

  തൃത്താലയില്‍ ഇത്തവണ കോണ്‍ഗ്രസ് പരാജയപ്പെട്ടാലും അദ്ഭുതപ്പെടാനില്ല. വിടി ബല്‍റാം മികച്ച നേതാവാണെങ്കിലും രാജേഷിന്റെ ക്ലീന്‍ ഇമേജ് എല്ലാത്തിനും മുകളില്‍. പാലക്കാട്ടും മലമ്പുഴയിലും ബിജെപി പ്രതീക്ഷിച്ചതിലും താഴെ പോയിരിക്കുകയാണ്. ഇ ശ്രീധരന്റെ പ്രായക്കൂടുതല്‍ ഷാഫിക്കൊപ്പം ഓടിയെത്താന്‍ സാധിക്കുന്നതിന് തടസ്സമാണ്. നിലവില്‍ ഒമ്പതിടത്ത് ഇടതുമുന്നണിയാണ് മുന്നില്‍. ഇതില്‍ നിന്ന് രണ്ട് സീറ്റ് കൂടിയാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാലക്കാട് കടുത്ത പോരാട്ടമാണ് എല്ലാ മണ്ഡലങ്ങളിലുമുള്ളത്. മലബാറില്‍ എത്ര സീറ്റ് വര്‍ധിപ്പിച്ചാലും ഭരണം പിടിക്കുക എന്ന കോണ്‍ഗ്രസ് ടാര്‍ഗറ്റിന് ഉത്തേജനമാകും.

  ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  kerala assembly election 2021: congress expect better perfomance in malabar tight fight in kozhikode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X