ഗ്രൂപ്പിനെ വെട്ടി ഹൈക്കമാന്‍ഡ്, തിരിച്ച് വെട്ടി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസില്‍ അവസാന വാക്ക് രാഹുല്‍!!
ദില്ലി: ഗ്രൂപ്പ് പോരാട്ടത്തിനായി ഹൈക്കമാന്‍ഡില്‍ നടന്നത് വന്‍ വെട്ടിത്തിരുത്തലുകള്‍. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ സീനിയര്‍ നേതാക്കള്‍ തള്ളുന്നതിന്റെ വക്കിലെത്തിക്കുകയും ചെയ്തു. കെസി വേണുഗോപാലും ഇന്നും നിര്‍ണായക റോളാണ് കോണ്‍ഗ്രസ് യോഗങ്ങളില്‍ പങ്കുവെച്ചത്. ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കാതെ പോകുന്നതും ഇത് ആദ്യമായിട്ടാണ്. ഈ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ഒന്നുകില്‍ അദ്ദേഹത്തിന്റെ ശക്തി കുറയുകയും പകരം പുതിയ നേതാക്കള്‍ രംഗപ്രവേശം ചെയ്യുകയും വന്നേക്കാം. ഇനി രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഗ്രൂപ്പ് കളി പൊട്ടി
ഗ്രൂപ്പ് കളിച്ച് സീറ്റുറപ്പിക്കാനുള്ള ശക്തമായ നീക്കമാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. അത് ഹൈക്കമാന്‍ഡ് തുടക്കത്തിലേ വെട്ടി. തിരിച്ച് നേമത്ത് മത്സരിപ്പിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ നീക്കം ഉമ്മന്‍ ചാണ്ടിയും വെട്ടുകയായിരുന്നു. എ ഗ്രൂപ്പിന്റെ ഉപദേശങ്ങളും ഇക്കാര്യത്തില്‍ സഹായകരമായി. എ ഗ്രൂപ്പിന് ഇത്തവണ ഐ ഗ്രൂപ്പില്‍ നിന്നല്ല വെല്ലുവിളി നേരിടേണ്ടി വന്നത്. കെസി വേണുഗോപാലില്‍ നിന്നാണ്. സര്‍വേ പ്രകാരമല്ലാതെ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു

ഉമ്മന്‍ ചാണ്ടി കളിച്ചത് ഇങ്ങനെ
തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ മത്സരിപ്പിക്കുന്നതിനായി കടുത്ത നിലപാടാണ് സ്‌ക്രീനിംഗ് കമ്മിറ്റില്‍ ഉമ്മന്‍ ചാണ്ടിയെടുത്തത്. ബാര്‍ കോഴ കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയത് അടക്കം ഉമ്മന്‍ ചാണ്ടി ഉയര്‍ത്തി കാണിച്ചു. ബാബുവിനെ അനുകൂലിച്ച് തൃപ്പൂണിത്തുറയില്‍ പോസ്റ്ററുകളും ഉയര്‍ന്നു. എന്നാല്‍ മത്സരിപ്പിക്കില്ല എന്ന കടുത്ത നിലപാടാണ് രാഹുല്‍ ഗാന്ധി എടുത്തത്. അതിനൊപ്പം വേണുഗോപാല്‍ കൂടി നിന്നതോടെ എ ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഐ ഗ്രൂപ്പ് നേരത്തെ തന്നെ ഹൈക്കമാന്‍ഡിന് മുന്നില്‍ വീണുപോയിരുന്നു.

രാഹുലിന്റെ നീക്കം
ഉമ്മന്‍ ചാണ്ടി ഡിമാന്‍ഡുകള്‍ വെച്ചതോടെ ഹൈക്കമാന്‍ഡും കടുംവെട്ടാണ് നടത്തിയത്. നേമത്തേക്ക് ഉമ്മന്‍ ചാണ്ടി വരേണ്ടതില്ലെന്നും, കെ ജോസഫിനെയും ബാബുവിനെയും മത്സരിപ്പിക്കില്ലെന്നും രാഹുല്‍ നിലപാടെടുത്തു. നേമത്ത് ഇപ്പോള്‍ മൂന്ന് നേതാക്കളെയാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍. ഇതില്‍ മുരളീധരനാണ് മണ്ഡലത്തില്‍ ജയസാധ്യത കൂടുതലുള്ളത്. പ്രവര്‍ത്തകരും മുരളീധരനെ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ സംഘടനാ സംവിധാനം മോശമാണ്.

സാധ്യതകള്‍ ഇങ്ങനെ
മൂന്ന് ദിവസമായി ദില്ലിയില്‍ തുടരുകയാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം. അത് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഭൂരിഭാഗം സീറ്റിലും ഒറ്റ സ്ഥാനാര്‍ത്ഥിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഏഴോളം മണ്ഡലങ്ങളിലാണ് തര്‍ക്കം തുടരുന്നത്. ഒപ്പം നേമം സീറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യവുമാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. രാഹുല്‍ ഗാന്ധിയാണ് ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കുക. അതേസമയം ഇനി സര്‍പ്രൈസായി നേമത്ത് പ്രമുഖ സ്ഥാനാര്‍ത്ഥി വരുമോ എന്നാണ് ചോദ്യം. എന്നാല്‍ ഉണ്ടാവില്ലെന്നാണ് സൂചന.

തരൂര്‍ വരുമോ?
ശശി തരൂരിനെ നേമത്ത് മത്സരിപ്പിക്കാന്‍ രാഹുലിന് വലിയ താല്‍പര്യമുണ്ട്. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ ഇതിന് അനുവദിക്കുന്നില്ല. തരൂര്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താല്‍ രാജ്യത്താകെ അത് വലിയൊരു സന്ദേശം നല്‍കുമെന്ന് രാഹുല്‍ നേതാക്കളോട് സൂചിപ്പിച്ചു. പക്ഷേ തരൂരിന് സംസ്ഥാന സമിതിയുമായി അടുപ്പമില്ലാത്തത് കാരണം രണ്ട് ഗ്രൂപ്പുകളും അദ്ദേഹത്തെ എതിര്‍ക്കുന്നുണ്ട്. അതേസമയം തരൂര്‍ മത്സരിച്ചാല്‍ അദ്ദേഹം ദേശീയ തലത്തില്‍ നിന്ന് മാറും. അത് ഗാന്ധി കുടുംബത്തിന്റെ വിമര്‍ശകരുടെ എണ്ണവും കുറയ്ക്കും. ജി23 നേതാക്കളില്‍ തരൂരും ഉണ്ട്.

സുധീരനെ ഇറക്കും
വിഎം സുധീരനെ ഇറക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അദ്ദേഹത്തെ കോഴിക്കോട്ടോ അതല്ലെങ്കില്‍ ആലപ്പുഴയിലോ മത്സരിപ്പിക്കാനാണ് നീക്കം. കണ്ണൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ല. പകരം സതീശന്‍ പാച്ചേനി തന്നെ മത്സരിക്കും. അതേസമയംസുധാകരന്റെ എതിര്‍പ്പുകള്‍ ഇല്ലാത്തതും പാച്ചേനിക്ക് ഗുണകരമായി. തൃശൂരില്‍ പത്മജയുടെ പേര് മാത്രമാണ് ഉള്ളത്. കരുനാഗപള്ളി സിആര്‍ മഹേഷ് മത്സരിക്കും. കൊച്ചിയില്‍ ടോണി ചമ്മണിയും ചെങ്ങന്നൂരില്‍ എം മുരളിയും അടൂരില്‍എംജി കണ്ണനുമാണ് മത്സരിക്കുന്നത്.

രാഹുല്‍ ലക്ഷ്യമിട്ടത്?
നേമത്ത് മത്സരിച്ചാല്‍ അതോടെ ഉമ്മന്‍ ചാണ്ടി പരാജയപ്പെടും. ഇത് കോണ്‍ഗ്രസിന് നല്ല ബോധ്യമുള്ള കാര്യമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ തോറ്റ് കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് നിലനില്‍പ്പുണ്ടാവില്ല. രാഹുലിന് ആവശ്യവും അത് തന്നെയാണ്. പുതിയ നേതൃത്വത്തിന് ഇത് വഴിയൊരുക്കും. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയാല്‍ പോലും രാജസ്ഥാനിലെ പോലെ മുഖ്യമന്ത്രി സ്ഥാനത്തിന് ബാലന്‍സിംഗ് ഉണ്ടാവും. ഒരുപക്ഷേ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി വേണുഗോപാല്‍ വന്നേക്കാമെന്ന് വരെ സൂചനയുണ്ട്. അതല്ലെങ്കില്‍ ടേം തിരിച്ചാവും മുഖ്യമന്ത്രി സ്ഥാനം നല്‍കുക.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications