കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളി മത്സരിക്കുന്നതിന് എതിര്‍പ്പില്ല, സ്വയം തീരുമാനിക്കട്ടെയെന്ന് താരിഖ് അന്‍വര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ കേന്ദ്ര നേതൃത്വം. അദ്ദേഹം മത്സരിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മുല്ലപ്പള്ളിയുടെ പേരുള്ളത്. കൊയിലാണ്ടിയില്‍ അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. അതേസമയം കോഴിക്കോട് മാത്രമല്ല പല ജില്ലാ കമ്മിറ്റികളും അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. മുല്ലപ്പള്ളിക്ക് മത്സരിക്കണമെങ്കില്‍ അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പറഞ്ഞു.

1

ഇതോടെ കോഴിക്കോട്ട് അദ്ദേഹം മത്സരിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. കൊയിലാണ്ടിയില്‍ തന്നെയാവും മത്സരം. മുമ്പ് ലോക്‌സഭയിലേക്ക് വടകരയില്‍ നിന്ന് മത്സരിച്ചപ്പോള്‍ ആ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊയിലാണ്ടിയില്‍ മികച്ച ഭൂരിപക്ഷം മുല്ലപ്പള്ളി നേടിയിരുന്നു. അത് കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം. നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ എഐസിസി നേതൃത്വം സമ്മര്‍ദം ചെലുത്തിയിരുന്നു. കല്‍പ്പറ്റയിലാണെങ്കില്‍ മത്സരിക്കാമെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. എന്നാല്‍ ഈ മണ്ഡലം ഇത്തവണ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില എതിര്‍പ്പുകളും വന്നതോടെ താന്‍ കല്‍പ്പറ്റയിലേക്ക് ഇല്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്റര്‍, എന്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആരെ തീരുമാനിച്ചാലും തനിക്ക് സന്തോഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കൂട്ടായ നേതൃത്വത്തിലൂടെ മാത്രമാണ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹവുമായുള്ള കെമിസ്ട്രി നല്ലതാണ്. തിരഞ്ഞെടുപ്പില്‍ അത് മികച്ച ഫലം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് എംഎല്‍എമാരുടെ അഭിപ്രായം തേടും. ഇക്കാര്യം അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. കാരണം ഒറ്റക്കെട്ടായി നിന്ന് തിരഞ്ഞെടുപ്പ് ജയിക്കുകയാണ് പ്രധാനം. ഹൈക്കമാന്‍ഡ് എന്ത് നിലപാടെടുത്താലും അതിനൊപ്പമുണ്ടാകും. ആരൊക്കെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഓരോ സീറ്റും വളരെ പ്രധാനപ്പെട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
kerala assembly election 2021: congress high command supports mullapally ramachandran's candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X