കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ പൊളിച്ചെഴുത്ത് തുടങ്ങി കോൺഗ്രസ്;രമേശ് ചെന്നിത്തല ദേശീയ തലത്തിലേക്ക്? പുതിയ സാധ്യതകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരാജയത്തിലേക്ക് നയിച്ചത് നേതാക്കളുടെ അനൈക്യമാണെന്ന റിപ്പോർട്ട് ഇതിനോടകം തന്നെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വം പാർട്ടിയിൽ അഴിച്ച് പണി നടത്തുമെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാറ്റാനാണ് നേതൃത്വത്തിന്റെ നീക്കം,ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

 നേതാക്കളുടെ അനൈക്യം

നേതാക്കളുടെ അനൈക്യം

കേരളത്തിലെ തോൽവിയിൽ നേതാക്കളെ കുറ്റപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ടാണ് താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ചിരിക്കുന്നത്. ആരുടേയും പേരെടുത്ത് വിമർശനം ഉന്നയിക്കുന്നില്ലേങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് കൂടി ഐക്യത്തോട് പ്രവർത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണഅട്.

 സംഘടനാ സംവിധാനം

സംഘടനാ സംവിധാനം

താഴെതട്ടിൽ സംഘടനാ സംവിധാനം പര്യാപ്തമായിരുന്നില്ലെന്നാണ് മറ്റൊരു വിമർശനം. നേതാക്കൾക്കിടയിലെ അനൈക്യം അണികൾക്കിടയിലും പ്രകടമായി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചില്ല. ഭിന്നിച്ച് നിൽക്കുന്ന ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുപോകാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചില്ലെന്നാണ് മറ്റൊരു വിമർശനം.

 ഗ്രൂപ്പ് തർക്കങ്ങൾ

ഗ്രൂപ്പ് തർക്കങ്ങൾ

കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ കൊടുമ്പിരികൊണ്ടപ്പോൾ ഒറ്റക്കെട്ടായി നീങ്ങാൻ എൽഡിഎഫിന് സാധിച്ചെന്നും ഇതാണ് കൂറ്റൻ വിജയത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ കുറിച്ച് വിമർശനം ശക്തമായ പശ്ചാത്തലത്തിൽ ഉടനടി പാർട്ടിയിൽ അഴിച്ച് പണിയുണ്ടാകുമെന്നാണ് ദേശീയ നേതാക്കൾ നൽകുന്ന സൂചന.

 ചെന്നിത്തല മാറും

ചെന്നിത്തല മാറും

രമേശ് ചെന്നിത്തലയെ മാറ്റിക്കൊണ്ടാകും ആദ്യ നടപടിയെന്നാണ് റിപ്പോർട്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ മാറ്റാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കാനാണ് സാധ്യത കൂടുതൽ.

 പ്രവർത്തക സമിതി

പ്രവർത്തക സമിതി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്‌. യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാവാണ് ചെന്നിത്തല.ദേശീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല.

 നേതൃ സ്ഥാനത്തേക്ക്

നേതൃ സ്ഥാനത്തേക്ക്

അതേസമയം ചെന്നിത്തലയെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയാൽ വിഡി സതീശൻ, തിരവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരാകും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുക. പിടി തോമസ് , ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

 ആലോചനയില്ല

ആലോചനയില്ല

എന്നാൽ ദേശീയ തലത്തിലേക്ക് പ്രവർത്തനം മാറ്റുന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ നൽകു്നന സൂചന. ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെ എന്നാണ് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് താത്പര്യം എന്നും ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

 ആശ്വാസമാണ്

ആശ്വാസമാണ്

നിലവിൽ മാറി നിന്നാൽ പാർട്ടിയിലും സംസ്ഥാനത്തുമുള്ള മേധാവിത്വം ഇല്ലാതാകുമെന്ന ആശങ്ക ചെന്നിത്തലയ്ക്ക് ഉമഅട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ കൂടുതൽ എംഎൽഎമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് ചെന്നിത്തലയുടെ കണക്ക് കൂട്ടൽ. ഇപ്പോൾ എ ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടെന്നതും ആശ്വാസമാണ്.
അതേസമയം ഇനിയും പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരുകയെന്നത് ചെന്നിത്തലയെ സംബന്ധിച്ച് എളുപ്പമായേക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

അതേസമയം തിരിച്ചടി നേരിട്ട സാഹചര്യത്തിലും നേതൃമാറ്റം വേണമെന്ന മുറവിളി ശക്തമായ പശ്ചാത്തലത്തിും കേരള നേതാക്കളുടെ ആവശ്യം ഹൈക്കമാന്റ് പരിഗണിക്കുമോയെന്നുള്ള കാത്തിരുന്ന് കാണേണ്ടി വരും. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തൽ നടപടികൾക്ക് നേതാക്കൾ തയ്യാറാകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 കെസി വേണുഗോപാലിനെതിരെ

കെസി വേണുഗോപാലിനെതിരെ

അതിനിടെ കോൺഗ്രസിന്റെ പരാജയത്തിന് കാരണക്കാരൻ കെസി വേണുഗോപാലാണെന്ന ആരോപണമാണ് എ, ഐ ഗ്രൂപ്പുകൾ ഉയർത്തുന്നത്. എഐസിസി ചുമതല ഉപയോഗിച്ച് വേണുഗോപാൽ കേരളത്തിൽ വിഭാഗീയത ഉണ്ടാക്കുന്നുവെന്നാണ് നേതാക്കളുടെ വിമർശനം.

 അട്ടിമറിക്കാൻ

അട്ടിമറിക്കാൻ

സ്ഥാനാർത്ഥി നിർണയം അട്ടിമറിക്കാനുള്ള നീക്കവും വേണുഗോപാൽ നടത്തി. സ്വന്തം പേരിൽ ഗ്രൂപ്പുണഅടാക്കാനും കെസിക്ക് താത്പര്യം ഉമഅടായിരുന്നുവെന്ന പരാതിയും ഹൈക്കമാന്റിന് മുന്നിൽ സംസ്ഥാന നേതാക്കൾ ഉയർത്തിയിട്ടുണ്ട്.

 മുല്ലപ്പള്ളിക്കെതിരേയും

മുല്ലപ്പള്ളിക്കെതിരേയും

കെപിസി അധ്യക്ഷനെതിരേയും നേതാക്കൾ വിമർശനം ഉയർത്തുന്നു. അധ്യക്ഷൻ കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ സംസ്ഥാനത്തെ ഗ്രൂപ്പ് തർക്കങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നും സ്വന്തം താത്പര്യം സംരക്ഷിക്കാൻ മാത്രമാണ് അധ്യക്ഷൻ ശ്രമിച്ചതെന്നും എ,ഐ ഗ്രൂപ്പുകൾ വിമർശിക്കുന്നു.

നിർണായക തിരുമാനത്തിന് ശരദ് പവാർ? പിന്തുണ എകെ ശശീന്ദ്രന്?..മുന്നറിയിപ്പുമായി സിപിഎമ്മുംനിർണായക തിരുമാനത്തിന് ശരദ് പവാർ? പിന്തുണ എകെ ശശീന്ദ്രന്?..മുന്നറിയിപ്പുമായി സിപിഎമ്മും

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

ബംഗാളിൽ ദീദി പേടിയിൽ ബിജെപി.. എംപി സ്ഥാനം രാജിവെക്കരുതെന്ന് എംഎൽഎമാർക്ക് നിർദ്ദേശംബംഗാളിൽ ദീദി പേടിയിൽ ബിജെപി.. എംപി സ്ഥാനം രാജിവെക്കരുതെന്ന് എംഎൽഎമാർക്ക് നിർദ്ദേശം

'രണ്ടാം വരവിലെ മണിക്കുട്ടന്റെ പുതിയ സ്ട്രാറ്റജി....ആ സമയത്ത് സൂര്യയുടെ ശൗര്യം ആരേലും കണ്ടോ?? ഹമ്പോ!!!;അശ്വതി'രണ്ടാം വരവിലെ മണിക്കുട്ടന്റെ പുതിയ സ്ട്രാറ്റജി....ആ സമയത്ത് സൂര്യയുടെ ശൗര്യം ആരേലും കണ്ടോ?? ഹമ്പോ!!!;അശ്വതി

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

English summary
Kerala assembly election 2021;Congress may remove ramesh chennithala from opposition leader post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X