കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മന്‍ മത്സരിക്കില്ല, കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച്!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് വമ്പന്‍ നേതാക്കളെ മണ്ഡലം മാറ്റി പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കണമെന്ന കാര്യം കെപിസിസിയില്‍ മാത്രമല്ല ഉയര്‍ന്നത്. ഹൈക്കമാന്‍ഡിന് മുന്നില്‍ അത് ആദ്യം ഉയര്‍ത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഇതിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ടെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. എന്നാല്‍ മണ്ഡല മാറ്റം ശക്തമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് സമ്മര്‍ദമുണ്ടായാല്‍ മത്സരിക്കേണ്ടിയും വരും. ഉമ്മന്‍ ചാണ്ടി മാത്രമല്ല രമേശ് ചെന്നിത്തലയും മാറാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് കളി മാറും

തിരുവനന്തപുരത്ത് കളി മാറും

തിരുവനന്തപുരത്ത് ഇത്തവണ ഇടതിനെ തകര്‍ത്താനും ബിജെപിയെ തൂത്തെറിയാനും വേണ്ടിയാണ് കോണ്‍ഗ്രസ് ശക്തമായ നേതാക്കളെ ഇറക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ നേമത്ത് ഇറക്കാനുള്ള ചര്‍ച്ച ശക്തമാക്കി. അതിന് പുറമേ രമേശ് ചെന്നിത്തലയെ വട്ടിയൂര്‍ക്കാവിലും മത്സരിപ്പിക്കാനാണ് പരിഗണിക്കുന്നത്. ഇരുനേതാക്കളും നിഷേധിച്ചെങ്കിലും സമ്മര്‍ദം ശക്തമാണ്. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി മണ്ഡലം സേഫല്ല എന്ന പ്രചാരണം കോണ്‍ഗ്രസിനുണ്ട്. ചെന്നിത്തലയുടെ ഹരിപ്പാടിനെ കുറിച്ച് എ ഗ്രൂപ്പും ഇത്തരമൊരു പ്രചാരണം നടത്തുന്നുണ്ട്.

എന്തുകൊണ്ട് നേമം

എന്തുകൊണ്ട് നേമം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയത് നേമത്താണ്. 13860 വോട്ടാണ് കിട്ടിയത്. ബിജെപിയുടെ ഏക സീറ്റും ഈ മണ്ഡലമാണ്. ഏറ്റവും മോശം മണ്ഡലം പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. വട്ടിയൂര്‍ക്കാവിലും ബിജെപിക്ക് സ്വാധീനമുണ്ട്. കോണ്‍ഗ്രസ് സ്വാധീന മേഖലയായിരുന്നു ഇത്. പ്രശാന്ത് വന്നതോടെ സിപിഎം ഇത് പിടിച്ചെടുത്തു. രമേശ് ചെന്നിത്തല വന്നാല്‍ ഇവിടെ താരപോരാട്ടം കാണാം. മണ്ഡലം പിടിക്കാനും സാധ്യതയുണ്ട്.

തദ്ദേശത്തില്‍ പ്രതീക്ഷ

തദ്ദേശത്തില്‍ പ്രതീക്ഷ

8671 വോട്ടുകള്‍ക്കാണ് നേമത്ത് രാജഗോപാല്‍ വിജയിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 2204 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ബിജെപിക്കുള്ളൂ. ഇത് എളുപ്പത്തില്‍ മറികടക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ ഇത് ത്രികോണ പോരാട്ടത്തിലേക്ക് വഴിമാറും. സംസ്ഥാനത്താകെ മുസ്ലീങ്ങള്‍ക്ക് വലിയൊരു സന്ദേശം നല്‍കാനും കോണ്‍ഗ്രസിന് സാധിക്കും. ബിജെപിയുമായി കൂട്ടുകെട്ടുണ്ടെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തിന് ഇതിനേക്കാള്‍ വലിയ മറുപടിയുമില്ല. ഇതോടെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനെ എല്ലായിടത്തും വിജയിപ്പിക്കുന്ന സാഹചര്യമുണ്ടാകും.

ചാണ്ടി ഉമ്മന്‍ മത്സരിക്കുമോ

ചാണ്ടി ഉമ്മന്‍ മത്സരിക്കുമോ

പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി മാറിയാല്‍ പകരം മകന്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കാനുണ്ടാവില്ല. താന്‍ മത്സര രംഗത്ത് ഉണ്ടാകുന്നത് വരെ മകന്‍ മത്സരിക്കേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അതേസമയം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥിതി പരിതാപകരമല്ലെന്ന് എ ഗ്രൂപ്പ് പറയുന്നു. ക്രിസ്ത്യന്‍-മുസ്ലീം അകല്‍ച്ചയുണ്ടെന്ന പ്രചാരണത്തെ ചെറുക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്തമാര്‍ പാണക്കാട്ടെത്തി ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള എതിര്‍പ്പ് ഇപ്പോഴില്ല. അതുകൊണ്ട് പുതുപ്പള്ളിയില്‍ ഉറപ്പായും ജയിക്കാം.

ഹൈക്കമാന്‍ഡിലെ ചര്‍ച്ച

ഹൈക്കമാന്‍ഡിലെ ചര്‍ച്ച

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയിലാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നത്. വടകരയില്‍ മുരളീധരനെ ജയരാജനെതിരെ പരീക്ഷിച്ചത് പോലെ, രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തിനാകെ ഗുണമായത് പോലെയുള്ള പരീക്ഷണമാണ് മനസ്സിലെന്ന് മുല്ലപ്പള്ളി ആദ്യം പറഞ്ഞു. നേമത്ത് ഉമ്മന്‍ ചാണ്ടി എന്ന നിര്‍ദേശം പിന്നാലെ വരികയായിരുന്നു. നല്ല നിര്‍ദേശമെന്ന് എല്ലാവരും പറഞ്ഞെങ്കിലും, ഉമ്മന്‍ ചാണ്ടി അപകടം മനസ്സിലാക്കി ഇത് തള്ളുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും

ലോക്‌സഭാ തിരഞ്ഞെടുപ്പിലും

ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഐ ഗ്രൂപ്പ് നീക്കം നടത്തിയിരുന്നു. ഇത് കേരളത്തില്‍ അദ്ദേഹം സജീവമാകരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു. അതും ഉമ്മന്‍ ചാണ്ടി വെട്ടുകയായിരുന്നു. രമേശ് ചെന്നിത്തലയെ തഴയുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. എന്നാല്‍ ഉമ്മന്‍ ചാണ്ടി തന്നെ ജയിച്ചാല്‍ മുഖ്യമന്ത്രിയാവുമെന്ന പ്രചാരണം എ ഗ്രൂപ്പ് തുടങ്ങി കഴിഞ്ഞു. സംഘടനാ ശേഷിയിലെ മിടുക്കും എ ഗ്രൂപ്പിന് വലിയ ഗുണം ചെയ്യുന്നതാണ്.

മലക്കം മറിഞ്ഞ് മുല്ലപ്പള്ളി

മലക്കം മറിഞ്ഞ് മുല്ലപ്പള്ളി

ഉമ്മന്‍ ചാണ്ടി മണ്ഡലം മാറുമെന്ന ചര്‍ച്ചയ്ക്ക് ആരാണ് തുടക്കമിട്ടതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഉമ്മന്‍ ചാണ്ടി മണ്ഡലം മാറില്ല തുടര്‍ച്ചയായി 50 വര്‍ഷം പുതുപ്പള്ളിയില്‍ നിന്ന് അദ്ദേഹം ജയിച്ചതാണ്. അദ്ദേഹത്തിന്റെ പോപ്പുലാരിറ്റിയെ കുറിച്ച് എനിക്കറിയാം. അതുകൊണ്ട് ഇത്തരത്തിലുള്ള വാര്‍ത്തയ്ക്ക് പ്രസക്തിയില്ല. ഹൈക്കമാന്‍ഡില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ല. മത്സരിക്കുന്നവര്‍ ജയിക്കുക എന്നത് മാത്രമാണ് ഹൈക്കമാന്‍ഡില്‍ ചര്‍ച്ചയായ കാര്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

English summary
kerala assembly election 2021: congress wants ramesh chennithala will contest from vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X