കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിനും വേണ്ട, ഉമ്മന്‍ ചാണ്ടിയുടെ ഫോര്‍മുല പൊളിയും, വിമത നീക്കം!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ആറിടത്തുള്ള സമവായ ഫോര്‍മുല പൊളിയുന്നു. രണ്ടിടത്ത് ഇപ്പോള്‍ തന്നെ മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഏറ്റവും പ്രശ്‌നം ഉണ്ടായിരിക്കുന്നത് പിസി വിഷ്ണുനാഥിനെ ചൊല്ലിയാണ്. ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയും നിര്‍ദേശിച്ച പേരാണ് വിഷ്ണുനാഥിന്റേത്. ന്നൊല്‍ ഇതുവരെ അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് സൂചന. എല്ലായിടത്ത് നിന്നും അദ്ദേഹം എതിര്‍പ്പുകള്‍ നേരിടുകയാണ്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കൊല്ലത്തിന് പിന്നാലെ....

കൊല്ലത്തിന് പിന്നാലെ....

കൊല്ലത്ത് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് പിസി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടെ കാലുവാരല്‍ ഭീഷണി ഭയന്നാണ് വട്ടിയൂര്‍ക്കാവിലേക്കാണ് വിഷ്ണുനാഥ് പോകാനിരുന്നത്. രാഹുലും ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനുള്ള ഫോര്‍മുലയും തയ്യാറാക്കിയിരുന്നു. എന്നാല്‍ വിഷ്ണുനാഥിനെ വേണ്ടെന്നാണ് ഇവിടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പുറത്തുനിന്നുള്ള ആരെയും മണ്ഡലത്തില്‍ അംഗീകരിക്കില്ല. തീരുമാനം തിരുത്തിയില്ലെങ്കില്‍ വിമതനെ നിര്‍ത്തുമെന്നും കെപിസിസി അംഗം ഡി സുദര്‍ശന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ പ്ലാന്‍ പാളി

ഉമ്മന്‍ ചാണ്ടിയുടെ പ്ലാന്‍ പാളി

വിഷ്ണുനാഥിനായി എഐസിസിയില്‍ ശക്തമായി വാദിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. എന്നാല്‍ കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ കരച്ചില്‍ വിഷ്ണുനാഥിന് വന്‍ തിരിച്ചടിയായി. ഇതോടെ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ പുതുപ്പള്ളിയിലേക്ക് വിളിച്ചുവരുത്തി. പിന്നീട് രാഹുല്‍ ഗാന്ധിയും വിഷ്ണുനാഥിനെ മത്സരിപ്പിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഇതോടെയാണ് സ്റ്റാര്‍ മണ്ഡലമായ വട്ടിയൂര്‍ക്കാവിലേക്ക് കാര്യങ്ങള്‍ എത്തിയത്. എന്നാല്‍ ഈ ഫോര്‍മുലയും പൊളിഞ്ഞിരിക്കുകയാണ്. സേഫ് സീറ്റ് എന്തായാലും വിഷ്ണുനാഥിന് കിട്ടില്ലെന്ന് ഉറപ്പാണ്.

പട്ടാമ്പിയിലും അടി

പട്ടാമ്പിയിലും അടി

ആര്യാടന്‍ ഷൗക്കത്തിനെ പട്ടാമ്പിയില്‍ മത്സരിപ്പിക്കാനായിരുന്നു മറ്റൊരു പ്ലാന്‍. വിവി പ്രകാശിന് നിലമ്പൂര്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ താന്‍ പട്ടാമ്പിയിലേക്ക് ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് ആര്യാടന്‍. ഇതോടെ ഫോര്‍മുല തന്നെ പൊളിഞ്ഞിരിക്കുകയാണ്. മലബാര്‍ മേഖലയിലെ ബാക്കിയുള്ള സീറ്റുകളിലെ ധാരണ ഒന്നാകെ ഇതോടെ പാളി. വട്ടിയൂര്‍ക്കാവില്‍ കെപി അനില്‍ കുമാറും മത്സരിക്കില്ലെന്നാണ് സൂചന. ആര്യാടന്‍ മുഹമ്മദ് മകന്റെ സീറ്റിനായി നേരത്തെ തന്നെ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

വനിതകള്‍ വരുമോ?

വനിതകള്‍ വരുമോ?

വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ചത് കുണ്ടറയേക്കാള്‍ മെച്ചപ്പെട്ട മണ്ഡലം എന്ന നിലയിലാണ്. എന്നാല്‍ വിമത സ്ഥാനാര്‍ത്ഥി വന്നാല്‍ അതോടെ കോണ്‍ഗ്രസ് ഉറപ്പായും തോല്‍ക്കും. ഇവിടെ ബിജെപി ശക്തി വര്‍ധിപ്പിച്ച മണ്ഡലം കൂടിയാണ്. അതേസമയം സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന വലിയ കടമ രാഹുലിന് മുന്നിലുണ്ട്. നിലവില്‍ ഒമ്പത് പേരാണ് ഉള്ളത്. ജ്യോതി വിജയകുമാറിനെ മത്സരിപ്പിച്ച് അത് പത്താക്കി ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. വിഷ്ണുനാഥിന് പകരം ജ്യോതി വരാനും സാധ്യതയുണ്ട്.

ഇരിക്കൂറില്‍ പൊട്ടിത്തെറി

ഇരിക്കൂറില്‍ പൊട്ടിത്തെറി

ഇരിക്കൂര്‍ മണ്ഡലത്തില്‍ എ ഗ്രൂപ്പ് വലിയ പ്രശ്‌നങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സജീവ് ജോസഫിന് സീറ്റ് നല്‍കിയതാണ് പ്രശ്‌നം. ഇത് കെസി വേണുഗോപാലിന്റെ പിന്തുണയോടെയായിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിന് ജയസാധ്യതയുള്ള മൂന്ന് സീറ്റിലും എ ഗ്രൂപ്പ് യോഗം വിളിച്ചിരിക്കുകയാണ്. സോണി സെബാസ്റ്റിയനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍, പേരാവൂര്‍ സീറ്റുകളിലേക്കാണ് പ്രശ്‌നം വ്യാപിക്കുന്നത്. എ ഗ്രൂപ്പും സോണി സെബാസ്റ്റിയനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ല. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം

ലതികയുമായി സഹകരിക്കില്ല

ലതികയുമായി സഹകരിക്കില്ല

ലതികയുമായി ഇനി സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവരുമായി ഇനി ചര്‍ച്ചയ്ക്കും സാധ്യതയില്ല. സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുന്നവരുമായി ചര്‍ച്ചയില്ല. സീറ്റുകള്‍ നിശ്ചയിച്ച ശേഷമാണ് വൈപ്പിന്‍ മണ്ഡലം ലതിക ചോദിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളൊന്നും ലതിക നേരത്തെ ചോദിച്ചിരുന്നില്ല. അതേസമയം ലതികയുടെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നു. അവര്‍ക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Recommended Video

cmsvideo
Kerala Polls 2021: Congress releases list of 86 candidates | Oneindia Malayalam
ധര്‍മടത്ത് സുധാകരന്‍?

ധര്‍മടത്ത് സുധാകരന്‍?

ധര്‍മടത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി വരുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇവിടെ മത്സരിക്കില്ല. അതേസമയം കെ സുധാകരന്‍ ധര്‍മടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സോണിയാ ഗാന്ധി ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഇമെയില്‍ പ്രവാഹമാണ്. കെ സുധാകരന്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്ര് പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരന്‍ പറഞ്ഞു. സുധാകരന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ധര്‍മടത്തെ ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഭരണം നേടിയിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

English summary
kerala assembly election 2021: congress workers against vishnunath on contesting from vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X