കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂരില്‍ ചിറ്റയം ഗോപകുമാറിനെ ഇറക്കാന്‍ സിപിഐ, തൃശൂരില്‍ സുനില്‍ കുമാറിന് പകരം ബാലചന്ദ്രന്‍ വരും?

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ അടിമുടി പുതുമുഖങ്ങളെ ഇറക്കാനുള്ള പ്ലാനിലാണ് ഇത്തവണ. മൂന്ന് തവണ മത്സരിച്ചവരൊന്നും ഉണ്ടാവില്ലെന്ന തീരുമാനം കര്‍ശനമായി തന്നെ നടപ്പാക്കും. ഈ സാഹചര്യത്തില്‍ ജനപ്രിയ മന്ത്രിക്ക് പോലും സീറ്റില്ല. തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന് പകരക്കാരനെ സിപിഐ കണ്ടെത്തിയിട്ടുണ്ട്. അടൂരിലും കരുത്തുറ്റ നേതാവിനെ തന്നെ രംഗത്തിറങ്ങും. സിറ്റിംഗ് എംഎല്‍എ തന്നെ വീണ്ടും മത്സരിക്കുമെന്നാണ് കാനം രാജേന്ദ്രന്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

അടൂരില്‍ ചിറ്റയം തന്നെ

അടൂരില്‍ ചിറ്റയം തന്നെ

അടൂരില്‍ യാതൊരു എതിരഭിപ്രായവും സിപിഐക്കുള്ളില്‍ ഇല്ല. സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ തന്നെ ഇവിടെ മത്സരിക്കും. കാനം ഇതിനെ കുറിച്ച് സൂചനയും നല്‍കി. എല്‍ഡിഎഫിലും ചിറ്റയം മത്സരിക്കുന്നതില്‍ നൂറ് ശതമാനം സമ്മതം. അടൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന പന്തളത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി മറികടക്കുകയാണ് സിപിഐയുടെ ലക്ഷ്യം സിപിഎമ്മിന്റെ സഹായവും തേടിയിട്ടുണ്ട്. ചിറ്റയം ഗോപകുമാര്‍ എല്ലായിടത്തും സജീവ പ്രവര്‍ത്തനത്തിലാണ്. ബിജെപിയുടെ വളര്‍ച്ചയെ തടയുക തന്നെയാണ് ലക്ഷ്യം.

സുനില്‍ കുമാറിന് പകരക്കാരന്‍

സുനില്‍ കുമാറിന് പകരക്കാരന്‍

സുനില്‍ കുമാര്‍ സിപിഐയിലെ റ്റേവും ജനപ്രിയനായ മന്ത്രിയാണ്. അദ്ദേഹത്തെ മാറ്റുമ്പോള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നും വ്യക്തമല്ല. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം പി ബാലചന്ദ്രന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ടി പ്രദീപ്കുമാര്‍, സാറാമ്മ റോബ്‌സണ്‍ എന്നിവരാണ് സാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍. സാറാമ്മ നഗരസഭാംഗമാണ്. എഐവൈഎഫ് മുന്‍ ഭാരവാഹിയാണ് പ്രദീപ്കുമാര്‍.

പുതുമുഖങ്ങള്‍ വരും

പുതുമുഖങ്ങള്‍ വരും

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് പകരം പുതുമുഖങ്ങളാണ് ഇത്തവണ എത്തുക. സി ദിവാകരന്‍ നെടുമങ്ങാട് നിന്ന് ഇത്തവണ മത്സരിക്കില്ല. അവിടെ ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാര്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി രാഹുല്‍ എന്നിവരും ഈ സീറ്റില്‍ മത്സരിക്കാനായി രംഗത്തുള്ളവരാണ്. ചേര്‍ത്തലയില്‍ തിലോത്തമന് പകരം ജി കൃഷ്ണപ്രസാദിനെയാണ് പരിഗണിക്കുന്നത്. ജിസ്‌മോന്‍, പി പ്രസാദ്, ശിവപ്രസാദ്, എന്നിവരാണ് സാധ്യതയുള്ള നേതാക്കള്‍. ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് മത്സര രംഗത്തേക്കില്ല.

പുനലൂരില്‍ സജിലാല്‍

പുനലൂരില്‍ സജിലാല്‍

പുനലൂരില്‍ ഇത്തവണ പടിയിറങ്ങുന്നത് മന്ത്രി രാജുവാണ്. എഐവൈഎഫ് സംസ്ഥാന അധ്യക്ഷന്‍ ആര്‍ സജിലാലിന്റെ പേരിനാണ് മുന്‍തൂക്കം. മുന്‍ എംഎല്‍എ പിഎസ് സുപാലിനെയും പരിഗണിക്കുന്നുണ്ട്. ചടയമംഗത്ത് മുല്ലക്കര രത്‌നാകരനും ഇത്തവണ അവസരമില്ല. പിസി പ്രസാദ്, മണ്ഡലം സെക്രട്ടറി ടികെ മുസ്തഫ എന്നിവരുടെ പേരുകളാണ് ഇത്തവണ സാധ്യതാ പട്ടികയിലുള്ളത്. പുനലൂരിലും ചടയമംഗലത്തും ഇത്തവണ അധികം പാടില്ലാതെ തന്നെ സിപിഐക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിക്കും.

ബിജിമോളും ഉണ്ടാവില്ല

ബിജിമോളും ഉണ്ടാവില്ല

പീരുമേട്ടില്‍ ഇഎസ് ബിജിമോള്‍ മത്സരത്തിനുണ്ടാവില്ലെന്ന് നേരത്തെ വ്യക്തമായതാണ്. പകരം വാഴൂര്‍ സോമനെയാണ് പരിഗണിക്കുന്നത്. ശുഭേഷ് സുധാകര്‍, ജിജി ഫിലിപ്പ് എന്നിവരാണ് പരിഗണനയില്‍ ഉള്ള പ്രമുഖര്‍. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജിജി ഫിലിപ്പ്. ചാത്തന്നൂരില്‍ അച്ചടക്ക നടപടി നേരിട്ട സിഎസ് ജയലാല്‍ മാറാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിക്ക് അവസരമൊരുങ്ങും, ജി ലാലുവിനെയും പരിഗണിക്കുന്നുണ്ട്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാണ് ലാലു.

പൂഞ്ഞാറില്‍ ശുഭേഷ്

പൂഞ്ഞാറില്‍ ശുഭേഷ്

കാഞ്ഞിരപ്പള്ളിയില്‍ പിടിവാശി കാണിക്കാനില്ലെന്ന് സിപിഐ വ്യക്തമാക്കുന്നു. പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ നിര്‍ബന്ധമാണ്. എരുമേലി പഞ്ചായത്തില്‍ വിജയിച്ച യുവനേതാവ് ശുഭേഷ് സുധാകരെ പൂഞ്ഞാറില്‍ മത്സരിപ്പിക്കാനാണ് ആലോചന. പൂഞ്ഞാര്‍ ഏറ്റെടുക്കുന്നതിനോട് സിപിഐ ജില്ലാ കമ്മിറ്റിക്ക് എതിര്‍പ്പാണ്. സിപിഎം വോട്ടുകള്‍ പിസി ജോര്‍ജിന് പോകുമെന്നാണ് സിപിഐ ജില്ലാ നേതൃത്വം പറയുന്നത്. ഇതോടെയാണ് ചങ്ങനാശ്ശേരി വിട്ടുകിട്ടാന്‍ സിപിഐ നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റാണ്. അതേസമയം പൂഞ്ഞാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ ശുഭേഷ് പീരുമേട്ടിലാവും മത്സരിക്കുക. ചങ്ങനാശ്ശേരിയാണെങ്കില്‍ അഡ്വ. മാധവന്‍ നായര്‍ മത്സരിക്കും.

നേതാക്കള്‍ക്ക് മടിയുണ്ടോ?

നേതാക്കള്‍ക്ക് മടിയുണ്ടോ?

സിപിഐ സംസ്ഥാന കൗണ്‍സിലിലെ ഒരാള്‍ പോലും മാറ്റത്തെ എതിര്‍ക്കുന്നില്ല. മാറി നില്‍ക്കാന്‍ മടിയില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. എത്രയോ പേരെ ഇതുപോലെ മാറ്റിയിട്ടുണ്ട് പാര്‍ട്ടി. 15 വര്‍ഷം വലിയ ദൗത്യം ഏല്‍പ്പിച്ചു എന്നത് തന്നെ വലിയ കാര്യമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പുതുമുഖങ്ങള്‍ അവസരം നല്‍കണമെന്ന് ബിജിമോളും പറയുന്നു. സംസ്ഥാന കൗണ്‍സില്‍ തീരുമാനം അംഗീകരിക്കും. പീരുമേട് എല്‍ഡിഎഫ് തന്നെ വന്‍ ഭൂരിപക്ഷത്തില്‍ തൂത്തുവാരുമെന്നും ബിജിമോള്‍ പറഞ്ഞു.

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
kerala assembly election 2021: cpi may gave ticket to chittayam gopakumar to contest from adoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X