കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസിന് 13 സീറ്റ്, ജോസിന് വേണ്ടി സിപിഎം വിലപേശുന്നത് സിപിഎം, തുറന്നടിച്ച് സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ സിപിഐക്ക് അതൃപ്തി. സിപിഎമ്മാണ് ഇതിന് കാരണക്കാര്‍ എന്നാണ് കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്. കേരള കോണ്‍ഗ്രസിനായി ഇനിയും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാന്‍ സിപിഐ താല്‍പര്യമില്ല. കാഞ്ഞിരപ്പള്ളി ജോസ് പക്ഷത്തിന് നല്‍കുമ്പോള്‍ ചങ്ങനാശ്ശേരി തിരിച്ചുവേണമെന്നാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഇനിയും വിട്ടുവീഴ്ച്ച വേണമോയെന്ന കാര്യമാണ് നേതൃയോഗം പരിശോധിക്കുന്നത്. ആദ്യമായി മുന്നണിയിലെത്തിയ ഒരു പാര്‍ട്ടിക്ക് ഇത്രയും സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം അമ്പരിപ്പിക്കുന്നുവെന്ന് സിപിഐ പറയുന്നു.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

1

ജോസിന് 13 സീറ്റുകളാണ് നല്‍കുന്നത്. ദീര്‍ഘകാലമായി എല്‍ഡിഎഫിന്റെ നട്ടെല്ലായ സിപിഐക്ക് കിട്ടിയത് വെറും 25 സീറ്റാണ്. സിപിഐയുടെ എതിര്‍പ്പ് മറികടന്നാണ് 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കുന്നത്. സിപിഎം മത്സരിക്കുന്നത് 85 സീറ്റിലാണ്. അതേസമയം മലപ്പുറത്തെ സീറ്റുകള്‍ സിപിഐ വിട്ടുനല്‍കില്ല. കോട്ടയം ജില്ലയില്‍ ആകെ ഒരു സീറ്റ് മാത്രമാണ് സിപിഐക്ക് ലഭിച്ചത്. അത് സിറ്റിംഗ് സീറ്റായ വൈക്കം മാത്രമാണ്. ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നത്. ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. എന്നാല്‍ പറ്റില്ലെന്നായിരുന്നു സിപിഎം നിലപാട്.

Recommended Video

cmsvideo
E Sreedharan is remove and Sanju Samson is the new election icon

ചങ്ങനാശ്ശേരി കിട്ടിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കില്ലെന്നായിരുന്നു സിപിഐ നിലപാട്. തുടക്കത്തില്‍ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും മലപ്പുറത്തെ രണ്ട് സീറ്റും ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് നാല് സീറ്റ് വിട്ടുനല്‍കാന്‍ ധാരണയായിരുന്നു. അതേസമയം ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസ് ഉറപ്പിച്ചതോടെ മലപ്പുറത്ത് വിട്ടുനല്‍കാമെന്ന പറഞ്ഞ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ നിലപാടെടുത്തു. സിപിഐയെ ഒതുക്കാന്‍ ശ്രമിക്കുന്ന തരത്തിലായി പോയി സീറ്റ് വിഭജനമെന്നാണ് സിപിഐയുടെ പരാതി. ജോസ് കെ മാണിക്കായി സിപിഎം നേതൃത്വമാണ് വിലപേശല്‍ നടത്തുന്നതെന്നാണ് സിപിഐ പറയുന്നത്.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

ചങ്ങനാശ്ശേരി സീറ്റിനായി സിപിഐ ആവശ്യപ്പെട്ടപ്പോള്‍ തരില്ലെന്ന് നിലപാടെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഇതാണ് സിപിഐയെ ഇരുത്തി ചിന്തിപ്പിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക ഏകദേശം സിപിഐ തീരുമാനിച്ചിട്ടുണ്ട്. നാദാപുരത്ത് ഇകെ വിജയന് തുടരാന്‍ മാനദണ്ഡങ്ങള്‍ പ്രശ്‌നമല്ല. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പകരം എഐവൈഎഫ് സംസ്ഥാന ജോയിന്റ സെക്രട്ടറി പി ഗവാസിനെ പരിഗണക്കമമെന്ന നിര്‍ദേശമുണ്ട്. നെടുമങ്ങാട് ജിആര്‍ അനിലിന്റെയും പാട്ടത്തില്‍ ഷെരീഫിന്റെയും പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. പുനലൂര്‍ സീറ്റില്‍ പിഎസ് സുപാലിനെയാണ് പരിഗണിക്കുന്നത്.സാധ്യതാ പട്ടികയിലും അദ്ദേഹത്തിന്റെ പേരാണ് ഉള്ളത്.

English summary
kerala assembly election 2021: cpm bargaining seats for kerala congress m says cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X