കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മന്ത്രിസഭയിലെ 5 മന്ത്രിമാരടക്കം 33 എംഎൽഎമാർ മത്സരരംഗത്തില്ല

ആരെയും ഒഴിവാക്കലല്ല രണ്ടു ടേം മാനദണ്ഡത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എ വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കുകയാണ് സിപിഎം. പാർട്ടി സ്ഥാനാർഥികളായി മത്സരിക്കുന്ന 74 പേരും 9 പാർട്ടി സ്വതന്ത്രരും ഉൾപ്പടെ 83 പേരുടെ പട്ടികയാണ് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളിൽ ഇനിയായിരിക്കും അന്തിമ തീരുമാനത്തിലേക്ക് എത്തുക. അതേസമയം പിണറായി മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാരാടക്കം 33 എംഎൽഎമാർ ഇത്തവണ മത്സരരംഗത്തില്ല.

ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമതാ ബാനര്‍ജി, നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

CPM

ആരെയും ഒഴിവാക്കലല്ല

ആരെയും ഒഴിവാക്കലല്ല

അംഗീകാരത്തിന്റെ മാനദണ്ഡം പാർലമെന്ററി പ്രവർത്തനം മാത്രമല്ല സംഘടനാപ്രവർത്തനം കൂടിയാണ്. ആരെയും ഒഴിവാക്കലല്ല രണ്ടു ടേം മാനദണ്ഡത്തിലൂടെ ഉദ്ദേശിക്കുന്നത്. പകരം പുതിയ ആളുകൾക്ക് അവസരം നല്‍കുകയാണ്. മികച്ച ആളുകളെ ഒഴിവാക്കിയതായി ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നത് ജനം നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

അഞ്ച് മന്ത്രിമാർ

അഞ്ച് മന്ത്രിമാർ

മന്ത്രി ജി.സുധാകരൻ നേരത്തെ തന്നെ മാറി നിൽക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ആലപ്പുഴയിൽ നിന്ന് തന്നെയുള്ള ധനമന്ത്രി തോമസ് ഐസക്കും ഇത്തവണ മത്സരിക്കുന്നില്ല. രണ്ട് ടേം പൂർത്തിയാക്കിയ പി.ജയരാജനും സി. രവീന്ദ്രനാഥുമാണ് ഇത്തവണ മത്സരിക്കുന്നില്ലാത്ത മറ്റ് മന്ത്രിമാർ. പിണറായി സർക്കാരിൽ വ്യവസായം, കായികം വകുപ്പുകളാണ് ജയരാജൻ കൈകാര്യം ചെയ്തിരുന്നത്. സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

മലബാറിലെ മാറ്റം

മലബാറിലെ മാറ്റം

തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയ എംഎൽഎമാരെയും ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദുമയിൽ കെ കുഞ്ഞിരാമന് പകരം ഇത്തവണ സി.എച്ച് കുഞ്ഞമ്പു ജനവിധി തേടും പയ്യന്നൂരിൽ സി കൃഷ്ണനെ ഒഴിവാക്കിയപ്പോൾ ടി.ഐ മധുസൂധനന് അവസരം ലഭിച്ചു. തളിപ്പറമ്പിൽ ജെയിംസ് മാത്യുവിന് പകരം എം.വി ഗോവിന്ദനും കല്യാശ്ശേരി ടിവി രാജേഷിനെ മാറ്റി എം വിജിനും സിപിഎം അവസരം നൽകി.

സ്പീക്കർ ശ്രീരാമകൃഷ്ണനും പുറത്തേക്ക്

സ്പീക്കർ ശ്രീരാമകൃഷ്ണനും പുറത്തേക്ക്

ബാലുശ്ശേരി എംഎൽഎ ആയിരുന്ന പുരുഷന്‍ കടലുണ്ടിക്ക് പകരം കെ.എം.സച്ചിൻ ദേവാണ് സ്ഥാനാർഥിയാകുന്നത്. പൊന്നാനി മണ്ഡലത്തിൽ നിന്നും നിയമസഭാ സ്‌പിക്കറായിരുന്ന പി ശ്രീരാമകൃഷ്ണനെയും ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കി. കെ ദാസന്‍- കൊയിലാണ്ടി, എ പ്രദീപ്കുമാര്‍- കോഴിക്കോട് നോര്‍ത്ത്, കെവി അബ്ദുള്‍ഖാദര്‍- ഗുരുവായൂര്‍, ബിഡി ദേവസ്സി- ചാലക്കുടി, എസ് ശര്‍മ്മ- വൈപ്പിന്‍, സുരേഷ് കുറുപ്പ്- ഏറ്റുമാനൂര്‍, രാജു ഏബ്രഹാം-റാന്നി, അയിഷ പോറ്റി- കൊട്ടാരക്കര, ആര്‍ രാജേഷ്- മാവേലിക്കര, എസ് രാജേന്ദ്രന്‍- ദേവികുളം, ബി സത്യന്‍- ആറ്റിങ്ങല്‍ എന്നിവരും ഇത്തവണ മത്സരരംഗത്തില്ലാത്ത എംഎൽഎമാരാണ്.

അഞ്ചാം അംഗത്തിനില്ല

അഞ്ചാം അംഗത്തിനില്ല

ഒഴിവാക്കിയ എംഎൽഎമാരിൽ രാജു ഏബ്രഹാം തുടര്‍ച്ചയായി നാല് തവണ റാന്നിയില്‍ നിന്ന് വിജയിച്ചയാളാണ്. എ പ്രദീപ്കുമാര്‍, കെവി അബ്ദുള്‍ഖാദര്‍, ബിഡി ദേവസ്സി, അയിഷ പോറ്റി, എസ് രാജേന്ദ്രന്‍, എസ് ശര്‍മ്മ എന്നിവര്‍ മൂന്നു തവണ മത്സരിച്ചവരാണ്. ഇവരെയും പാർട്ടി ഇത്തവണ സ്ഥാനാർഥിത്വത്തിന് പരിഗണിച്ചില്ല.

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam
പുതുമുഖങ്ങൾ

പുതുമുഖങ്ങൾ


30 വയസിൽ താഴെയുള്ള 4 പേർ. ബിരുദധാരികളായ 42 പേരും അഭിഭാഷകരായ 28 പേരും പട്ടികയിൽ ഇടംപിടിച്ചു. 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 8 പേർ പട്ടികയിലുണ്ട്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള 2 പേരും ആർക്കിടെക്റ്റായ ഒരാളും എംബിബിഎസ് പരീക്ഷ പാസായ 2 പേരും അടങ്ങുന്നതാണ് സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക. 12 വനിതകളാണ് ഇത്തവണ സിപിഎമ്മിനായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021 CPM Candidate list 33 sitting MLAs including 5 Ministers in Pinarayi Vijayan's Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X