കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തിലേറെ സീറ്റുകള്‍ കുറയും: തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന് സംഭവിക്കാന്‍ പോവുന്നത് വന്‍ നഷ്ടം

Google Oneindia Malayalam News

തിരുവനന്തപുരം: വലിയ ആത്മവിശ്വാസത്തോടെയാണ് പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ ഭരണം ലക്ഷ്യമിട്ട് സിപിഎമ്മും എല്‍ഡിഎഫും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ വിജയിത്തിനൊപ്പം യുഡിഎഫ് വിട്ട് കൂടുതല്‍ കൂടുതല്‍ കക്ഷികള്‍ മുന്നണിയില്‍ എത്തിയതും എല്‍ഡിപിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മും എല്‍ ജെ ഡിയും ഇപ്പോള്‍ എല്‍ഡിഎഫില്‍ ആണ്. ഈ രണ്ട് പാര്‍ട്ടികളും എത്തിയത് എല്‍ഡിഎഫിനെ കൂടുതല്‍ ശക്തമാക്കിയെങ്കിലും മറ്റൊരു തരത്തില്‍ അത് സിപിഎമ്മിന് ഒരുക്കുന്നത് ചെറുതല്ലാത്ത നഷ്ടം കൂടിയാണ്.

പുതിയ ഘടകക്ഷികള്‍

പുതിയ ഘടകക്ഷികള്‍

പുതിയ ഘടകക്ഷികള്‍ കൂടി എത്തിയ സാഹചര്യത്തില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജനം അത്ര എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ സിപിഎമ്മിന് സാധിച്ചേക്കില്ല. മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎം വലിയ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാവേണ്ടി വരും. ഇത് പാര്‍ട്ടിക്ക് മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവിന് കാരണമാക്കിയേക്കും.

സിപിഎം മത്സരിച്ചത്

സിപിഎം മത്സരിച്ചത്


2016 ല്‍ ഇടതുമുന്നണിയില്‍ 90 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഒരു സീറ്റില്‍ മത്സരിച്ച് വിജയിച്ച സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പിന്നീട് സിപിഎമ്മില്‍ ലയിച്ചതിനാല്‍ അവരുടേത് കൂട്ടി 91 എണ്ണം സിപിഎമ്മിന് ഉണ്ടെന്ന് പറയാം. ഇതില്‍ ചവറ ഉള്‍പ്പടെ 59 സീറ്റുകളില്‍ സിപിഎം വിജയിച്ചു. 27 സീറ്റുകളില്‍ വിജയിച്ച സിപിഐക്ക് 19 സീറ്റുകളിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്.

ജനതാദള്‍ എസും ഐഎന്‍എല്‍

ജനതാദള്‍ എസും ഐഎന്‍എല്‍

5 സീറ്റില്‍ മത്സരിച്ച ജനതാദള്‍ എസും നാല് സീറ്റില്‍ മത്സരിച്ച എന്‍സിപിയും മൂന്ന് ഇടത്ത് വിജയിച്ചു. കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ്, ആര്‍എസ്പി ലെനിനിസ്റ്റ് എന്നിവര്‍ ഒരോ സീറ്റിലും നാഷണല്‍ സെക്കുലറ്‍ കോണ്‍ഫറന്‍സ് രണ്ട് സീറ്റിലും മത്സരിച്ച് വിജയിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ്-4, ഐഎന്‍എല്‍ 3, കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ് ) ഒന്ന് എന്നിങ്ങനെയായിരുന്നു മുന്നണിയിലെ മറ്റ് പാര്‍ട്ടിയുടെ മത്സരം.

സിപിഐ പറയുന്നത്

സിപിഐ പറയുന്നത്

എന്നാല്‍ കേരള കോണ്‍ഗ്രസും എല്‍ജെഡിയും കൂടെ വന്നതോടെ ഇത്തവണ സീറ്റ് വീതം വെപ്പില്‍ വലിയ മാറ്റങ്ങള്‍ എല്‍ഡിഎഫില്‍ ഉണ്ടായേക്കും. തങ്ങളുടെ സീറ്റുകള്‍ പിടിച്ചെടുക്കാതെ സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് സിപിഎം മാതൃകയാകണം എന്നാണ് മറ്റ് ഘടകക്ഷികളുടെ ആവശ്യം. സിപിഐ ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ തങ്ങളുടെ ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്.

 കേരള കോണ്‍ഗ്രസിന് എത്ര

കേരള കോണ്‍ഗ്രസിന് എത്ര

12-13 സീറ്റുകളാണ് എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എല്‍ജെഡി യുഡിഎഫില്‍ മത്സരിച്ച 7 സീറ്റും ആവശ്യപ്പെടുന്നത്. എങ്ങനെ വന്നാലും കേരള കോണ്‍ഗ്രസിന് പത്തിന് മുകളിലും എല്‍ജെഡിക്ക് ഏറ്റവും കുറഞ്ഞത് 5 സീറ്റെങ്കിലും ( ആകെ 15 ന് മുകളില്‍ സീറ്റുകള്‍) കണ്ടെത്തേണ്ടി വരും. ഇത് എവിടെ നിന്നെന്നാണ് എല്‍ഡിഎഫില്‍ ഉയരുന്ന പ്രധാനം ചോദ്യം.

പാലാ സീറ്റ്

പാലാ സീറ്റ്

മാണി സാ കാപ്പനില്‍ നിന്ന് പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പോയതോടെ ശക്തിക്ഷയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇത്തവണ കഴിഞ്ഞ തവണ ലഭിച്ച അത്രയും സീറ്റ് ലഭിച്ചേക്കില്ല. ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നതിലേക്ക് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒതുങ്ങിയേക്കും.

എകെ ശശീന്ദ്രനെ ഒപ്പം നിര്‍ത്തും

എകെ ശശീന്ദ്രനെ ഒപ്പം നിര്‍ത്തും

പാലാ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിട്ടാല്‍ എലത്തൂര്‍ നല്‍കി എകെ ശശീന്ദ്രനെ ഒപ്പം നിര്‍ത്തും. കുട്ടനാടും കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സാധിക്കും. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ പകരം സീറ്റ് അവര്‍ ചോദിക്കുന്നുണ്ട്. ഇതിന് പുറമെ കേരള കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്ന പല സീറ്റുകളും സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട സീറ്റുകളുമാണ്.

പത്തനംതിട്ടയില്‍ റാന്നി

പത്തനംതിട്ടയില്‍ റാന്നി

പത്തനംതിട്ടയില്‍ റാന്നിക്കായാണ് കേരള കോണ്‍ഗ്രസിന്‍റെ നോട്ടം. കഴിഞ്ഞ 5 തവണയായി സിപിഎമ്മിലെ രാജു എബ്രഹാം വിജയിക്കുന്ന മണ്ഡലം. തൃശൂരില്‍ ആവശ്യപ്പെടുന്ന ചാലക്കുടിയും കഴിഞ്ഞ മൂന്ന് തവണ സിപിഎം സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ്. എറണാകുളം ജില്ലയിലെ പിറവവും പെരുമ്പാവൂരും സിപിഎം മത്സരിച്ചു വരുന്ന സീറ്റുകളും.

ഇരിക്കൂര്‍ ,തിരുവമ്പാടി

ഇരിക്കൂര്‍ ,തിരുവമ്പാടി

മലബാറില്‍ കേരള കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്ന പേരാമ്പ്ര, ഇരിക്കൂര്‍ ,തിരുവമ്പാടി എന്നീ 3 സീറ്റുകളും സിപിഎം സീറ്റുകളാണ്. പേരാമ്പ്രയും തിരുവമ്പാടിയും സിറ്റിങ് സീറ്റും. പേരാമ്പ്രക്ക് പകരം തിരുവമ്പാടി നല്‍കാന്‍ സിപിഎം തയ്യാറായേക്കും. കണ്ണൂരില്‍ കഴിഞ്ഞ തവണ തളിപ്പറമ്പ് സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതിന് പകരമായാണ് അവര്‍ ഇരിക്കൂര്‍ ആവശ്യപ്പെടുന്നത്.

എല്‍ജെഡി ആവശ്യപ്പെടുന്നത്

എല്‍ജെഡി ആവശ്യപ്പെടുന്നത്

കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ, വടകര, എലത്തൂര്‍, അമ്പലപ്പുഴ, നേമം എന്നീ ഏഴ് മണ്ഡലങ്ങളിലായിരുന്നു യുഡിഎഫില്‍ കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ചത്. ഇതില്‍ കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ,അമ്പലപ്പുഴ, എന്നിവ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളാണ്. വടകരയില്‍ ജെഡിഎസും എലത്തൂരില്‍ എന്‍സിപിയും വിജയിച്ചു. നേമത്ത് ബിജെപിക്കായിരുന്നു വിജയം.

കൂത്തുപറമ്പില്‍ കെ പി മോഹനന്‍

കൂത്തുപറമ്പില്‍ കെ പി മോഹനന്‍

‌കെകെ ശൈലജ മത്സരിച്ച് വിജയിച്ച കൂത്തുപറമ്പ് സിപിഎം വിട്ടുകൊടുക്കുമെന്ന കാര്യത്തില്‍ തീരമാനം ആയിട്ടുണ്ട്. മുന്‍മന്ത്രി കെപി മോഹനന്‍ ഇവിടെ എല്‍ജെഡിക്ക് വേണ്ടി മത്സരിക്കും. ലയന സാധ്യത മങ്ങിയതോടെ ജെഡിഎസില്‍ നിന്നും വടകര ഏറ്റെടുത്ത് എല്‍ജെഡിക്ക് നല്‍കിയേക്കും. എന്നാല്‍ പിന്നെയും അവര്‍ക്കും മൂന്നോളം സീറ്റുകള്‍ സിപിഎം കണ്ടെത്തേണ്ടി വരും.

സിപിഎം എണ്‍പതിലേക്ക്

സിപിഎം എണ്‍പതിലേക്ക്

അഞ്ച് സീറ്റില്‍ മത്സരിച്ച ജെഡിഎസ് ഇത്തവണ മൂന്ന് സീറ്റിങ് സീറ്റിലേക്ക് ഒതുക്കപ്പെട്ടേക്കും. ഏത് സാഹചര്യത്തില്‍ ആയാലും കഴിഞ്ഞ തവണ മത്സരിച്ച 90 സീറ്റുകളില്‍ നിന്നും 10 സീറ്റുകള്‍ എങ്കിലും സിപിഎമ്മിന് കുറവ് വന്നേക്കും. അങ്ങനെയെങ്കില്‍ പരമാവധി 80 സീറ്റുകളിലാവും സിപിഎം മത്സരിക്കുക. മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞാലും ഘടകക്ഷികളെ പരമാവധി തൃപ്തിപ്പെടുത്തി ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവും സിപിഎം ശ്രമം.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
kerala assembly election 2021; CPM is going to suffer a huge loss this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X