Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് മലപ്പുറത്ത് 15, കോഴിക്കോട് 5, കൊല്ലം 5; ആകെ 80, 14 ഡിസിസികളുടെ കണക്ക് ഇങ്ങനെ

തിരുവനന്തപുരം: മെയ് രണ്ടിന് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഉറച്ച വിലയിരുത്തലുമായി യുഡിഎഫ്. 80 വരെ സീറ്റുകള്‍ നേടി മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് അവലോകനത്തിന്‍റെ ഭാഗമായി ചേര്‍ന്ന ഡിസിസി പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വിലയിരുത്തല്‍ ഉണ്ടായത്. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അധ്യക്ഷത വഹിച്ചത്. ഓരോ ജില്ലയിലേയും സാഹചര്യം യോഗം വിശദമായി ചര്‍ച്ച ചെയ്തു.

യുഡിഎഫ് അനുകൂലം

യുഡിഎഫ് അനുകൂലം

ഒരോ മണ്ഡലത്തിലും യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നാണ് 14 ഡിസിസി പ്രസിഡന്‍റുമാരും യോഗത്തില്‍ അഭിപ്രായപ്പെട്ടത്. അവസാനഘട്ടത്തില്‍ പ്രചരണത്തില്‍ യുഡിഎഫിന് വലിയ തോതില്‍ മുന്നേറാന്‍ സാധിച്ചു. ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുയുടേയും പ്രിയങ്കയുടേയും പ്രചരണം ഏറെ ഗുണം ചെയ്തെന്നും ഡിസിസി അധ്യക്ഷന്‍മാര്‍ വ്യക്തമാക്കി.

ഒറ്റക്കെട്ടായി പ്രവര്‍ത്തനം

ഒറ്റക്കെട്ടായി പ്രവര്‍ത്തനം

തുടക്കത്തില്‍ ചിലയിടങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം മറികടന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. മുന്നണി സംവിധാനവും ശക്തമായിരുന്നു. എല്ലാ ഘടകക്ഷികളില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചു. എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്ന പല മണ്ഡലങ്ങളില്‍ അടക്കം ഇത്തവണ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും യോഗം വിലയിരുത്തി.

65 ഉറപ്പ്

65 ഉറപ്പ്

ഏത് സാഹചര്യത്തിലും 65 സീറ്റുകള്‍ മുന്നണിക്ക് ഉറപ്പാണ്. 25 ഇടത്ത് ബലാബലം നടക്കുന്നു. ഇവിടങ്ങളില്‍ ഭൂരിഭാഗവും യുഡിഎഫ് അനുകൂലമാണ്. അതില്‍ ഏറ്റവും കുറഞ്ഞത് പത്ത് സീറ്റെങ്കിലും ലഭിച്ചാല്‍ മുന്നണിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കും. ഇതില്‍ കുറയില്ല. ഉയരാനെ സാധ്യതയുള്ളുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

നേമം പിടിക്കും

നേമം പിടിക്കും

കഴിഞ്ഞ തവണ വലിയ തിരിച്ചടി നേരിട്ട തെക്കന്‍ ജില്ലകളില്‍ ഇത്തവണ മുന്നണിക്ക് ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചു. നേമത്ത് മികച്ച പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. അവിടെ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചാല്‍ പോലും കെ മുരളീധരന്‍ വിജയിക്കും. മികച്ച ഭൂരിപക്ഷം മുരളീധരന് ഉണ്ടാവുമെന്നും യോഗം വിലയിരുത്തി.

തെക്കന്‍ കേരളത്തില്‍

തെക്കന്‍ കേരളത്തില്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സീറ്റുകളില്‍ വലിയ വര്‍ധനവ് ഉണ്ടാവും. നിലവില്‍ 3 സീറ്റുകള്‍ മാത്രമുള്ള തിരുവനന്തപുരത്ത് സീറ്റുകളുടെ എണ്ണം ഏഴായി ഉയരും. കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതെ പോയ കൊല്ലത്ത് ഇത്തവണ അഞ്ച് സീറ്റ് പിടിച്ചെടുക്കും. പത്തനംതിട്ടയില്‍ അഞ്ചില്‍ അഞ്ചും നേടുമെന്നാണ് ഡിസിസി അധ്യക്ഷന്‍ യോഗത്തെ അറിയിച്ചത്.

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍

മധ്യകേരളത്തിലും യുഡിഎഫിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. കോട്ടയത്ത് 5 സീറ്റാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ആറ് സീറ്റുകള്‍ ലഭിച്ചെങ്കിലും കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ഒരു സീറ്റ് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. എന്നാലും ഇത് വലിയ തിരിച്ചടിയായി കരുതുന്നില്ല.

എറണാകുളത്ത്

എറണാകുളത്ത്

മേഖലയിലെ യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ എറണാകുളത്ത് സീറ്റ് വര്‍ധിക്കും. കഴിഞ്ഞ തവണ ഒമ്പത് സീറ്റായിരുന്നു ജില്ലയില്‍ ലഭിച്ചത്. ഇത്തവണ അത് 11 ആയി ഉയരും. തൃപ്പൂണിത്തുറ, മൂവാറ്റുപുഴ സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ട്വന്റി-ട്വന്റി വെല്ലുവിളിയായ കുന്നത്തുനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇടുക്കിയില്‍

ഇടുക്കിയില്‍

ട്വന്‍റി-ട്വന്‍റിയുടെ സാന്നിധ്യം ജില്ലയില്‍ കുറച്ച് വോട്ടുകള്‍ ചോര്‍ത്തും. എന്നാല്‍ അത് വിജയത്തെ ബാധിക്കില്ല. അവര്‍ മത്സര രംഗത്ത് ഇല്ലായിരുന്നെങ്കില്‍ 14 ല്‍ 14 മണ്ഡലത്തിലും വിജയം ഉറപ്പിക്കാമായിരുന്നെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇടുക്കിയില്‍ ആകെയുള്ള അഞ്ചില്‍ നാലിടത്തും വിജയിക്കും. ഉടുമ്പന്‍ചോലയില്‍ ബലാബലമാണ് നടക്കുന്നത്.

തൃശൂരും പാലക്കാടും

തൃശൂരും പാലക്കാടും

തൃശൂര്‍ ജില്ലയിലും മുന്നണി വലിയ മുന്നേറ്റം നടത്തും. കഴിഞ്ഞ തവണ ജില്ലയില്‍ വടക്കാഞ്ചേരി സീറ്റ് മാത്രമായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഇത്തവണ വടക്കാഞ്ചേരി നിലനിര്‍ത്തുന്ന പാര്‍ട്ടി നാല് സീറ്റുകള്‍ അധികമായി പിടിച്ചേക്കും. പാലക്കാട് മൂന്ന് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്ത് രണ്ട് സീറ്റുകള്‍ അധികം പിടിക്കുമെന്നാണ് വിലയിരുത്തല്‍.

മലപ്പുറത്ത്

മലപ്പുറത്ത്

മലബാറിലും കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറാന്‍ സാധിക്കും. 16 മണ്ഡലങ്ങള്‍ ഉള്ള മലപ്പുറത്ത് ഇത്തവണ 15 ഇടത്തും വിജയം ഉറപ്പാണ്. 2016 ല്‍ രണ്ടിലേക്ക് ഒതുങ്ങിയ കോഴിക്കോട് ഇത്തവണ സ്ഥിതി മെച്ചപ്പെടത്തും. 5 സീറ്റുകളാണ് ജില്ലയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. വയനാട് രണ്ടിടത്ത് വിജയിച്ച് കയറും. കണ്ണൂരില്‍ രണ്ട് സീറ്റുകള്‍ അധികം പിടിച്ച നാലിലേക്ക് ഉയരും.

Recommended Video

cmsvideo
    Ananthapuri election result prediction| Oneindia Malayalam
    കാസര്‍കോട്

    കാസര്‍കോട്

    കാസര്‍കോട് നിലവിലെ രണ്ട് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് ഡിസിസി പ്രസിഡന്‍റുമാര്‍ മുന്നോട്ട് വെച്ച കണക്ക് വ്യക്തമാക്കുന്നത്. കെ സുരേന്ദ്രന് വിജയം ഉറപ്പിക്കുന്നതിനായി മഞ്ചേശ്വരത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടത്തി. എന്നാല്‍ ഇത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+