കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന് യുഡിഎഫ് വിടേണ്ടി വരുമെന്ന് ഇപി ജയരാജന്‍; മുങ്ങുന്ന കപ്പലിലേക്ക് വരില്ലെന്ന് മുനീര്‍

Google Oneindia Malayalam News

കണ്ണൂര്‍/കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തില്‍ വാഗ്വാദത്തിന് തുടക്കമിട്ട് സിപിഎം നേതാവ് ഇപി ജയരാജന്‍. മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുസ്ലിം ലീഗ് യുഡിഎഫ് വിടുമെന്ന് ജയരാജന്‍ പറയുന്നു. എന്നാല്‍ മുങ്ങുന്ന കപ്പലിലേക്ക് ഒരിക്കലും തങ്ങളില്ലെന്ന് എംകെ മുനീര്‍ തിരിച്ചടിക്കുന്നു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

p

ജയരാജന്റെ വാക്കുകള്‍ ഇങ്ങനെയാണ്- ചെറിയ വിഭാഗം ജനങ്ങള്‍ ഇപ്പോള്‍ അപ്പുറത്തുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അവരും ഞങ്ങളോടൊപ്പം പോരും. ഇന്ത്യ പ്രതീക്ഷിക്കുന്നത് കേരളത്തെയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സ്വീകരിച്ച് കേരളം മാതൃകയാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് ശിഥിലമാകും. മുസ്ലിം ലീഗ് ഏകദേശം ഇപ്പോള്‍ തന്നെ തീരുമാനത്തിലെത്തിയിട്ടുണ്ട്. അവര്‍ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിലുണ്ടാകില്ല.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

എംകെ മുനീറിന്റെ മറുപടി- നടക്കാത്ത എത്ര സ്വപ്‌നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശിഥിലമാകുമെന്ന് ഉറപ്പാണ്. ഇനി കപ്പിത്താന്‍ മാത്രമേ ബാക്കിയുണ്ടാകു. കാരണം അദ്ദേഹം തന്നെ തുടക്കമിട്ടിട്ടുണ്ട്. കപ്പിത്താന്‍ ഒരു ഭാഗത്തും മറ്റുള്ളവര്‍ മറ്റൊരു ഭാഗത്തുമാകും. ലീഗിന് ചില നിലപാടുകളുണ്ട്. മാറി ചിന്തിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഇടതുപക്ഷം നിലനില്‍പ്പിന് വേണ്ടി പോരാടുകയാണ്. മുങ്ങുന്ന കപ്പലിലേക്ക് എങ്ങനെയായാലും ഞങ്ങള്‍ പോകില്ല. ഇത്തരം പ്രസ്താവനകള്‍ സിപിഎം നേതാക്കള്‍ നടത്തുന്നത് അവരുടെ പാര്‍ട്ടിയിലെ ആശയക്കുഴപ്പം ഇല്ലാതാക്കാനും ലീഗ് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമാണ്.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ പൊറുക്കില്ല

English summary
Kerala Assembly Election 2021: EP Jayarajan and MK Muneer response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X