പ്രതിഫലത്തിന് വേണ്ടിയല്ല ജീവിക്കുന്നത്, കരുണാകരൻ അതല്ല പഠിപ്പിച്ചത്: കെ.മുരളീധരൻ
നേമത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാം. അതൊരു വെല്ലുവിളിയായി പാര്‍ട്ടി കാണുന്നെങ്കില്‍ ഏറ്റെടുക്കാന്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കോഴിക്കോട്: നേമം സീറ്റിനെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങളോട് പ്രതികരിച്ച് കെ.മുരളീധരൻ. കോൺഗ്രസ് സീറ്റ് ഏറ്റെടുത്തപ്പോൾ തന്നെ തർക്കങ്ങൾ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അവിടെ ശക്തൻ ദുർബലൻ എന്നൊക്കെയുള്ള തർക്കങ്ങൾ വന്നുവെന്ന് പറഞ്ഞ മുരളീധരൻ മുഖ്യമന്ത്രിയാക്കിയാൽ മത്സരിക്കാമെന്ന് താൻ പറഞ്ഞതായുള്ള വാർത്തകളും തള്ളി. താൻ അത്രയ്ക്ക് ചീപ്പല്ലെന്നും കരുണാകരൻ അതല്ല തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞട്ടില്ല. അത്രയ്ക്ക് ചീപ്പല്ല ഞാന്‍. കേന്ദ്രമന്ത്രിയാക്കും എന്ന് മോഹിച്ചിട്ടല്ല വടകരയില്‍നിന്നും മത്സരിച്ചത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി ഭരിച്ചാല്‍പോലും ആന്റണി, തരൂര്‍, കൊടിക്കുന്നില്‍ എന്നീ മുന്‍മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമുള്ളപ്പോള്‍ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് എനിക്കുറപ്പാണ്," കെ.മുരളീധരൻ പറഞ്ഞു.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
നിങ്ങള്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറാണോ എന്ന് എഐസിസി അംഗങ്ങളോ ഉമ്മന്‍ ചാണ്ടിയോ മുല്ലപ്പള്ളിയോ ചെന്നിത്തലയോ തന്നോട് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് നേമത്ത് മത്സരിക്കാന്‍ താന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാൽ നേമത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാം. അതൊരു വെല്ലുവിളിയായി പാര്‍ട്ടി കാണുന്നെങ്കില്‍ ഏറ്റെടുക്കാന്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും പ്രതിഫലത്തിന് വേണ്ടിയല്ല ഞാന്‍ ജീവിക്കുന്നത്. അതല്ല എന്നെ കെ കരുണാകരന്‍ പഠിപ്പിച്ചത്. ഇഴഞ്ഞുകയറിച്ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല."
ഉമ്മന്‍ ചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നില്‍ സംഘടിതമായ ശ്രമങ്ങളുണ്ടെന്നും മുരളീധരൻ ആരോപിച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. അദ്ദേഹം മണ്ഡലം മാറുന്നതിനോട് ആദ്യമേ വിയോജിപ്പ് പ്രകടിപ്പിച്ച ആളാണ് താനെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications