Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ലംഘിക്കപ്പെട്ടു; നേതൃത്വത്തെ കടന്നാക്രമിച്ച് കെ സുധാകരന്‍, പിസി ചാക്കോ ഉന്നയിച്ച അതേ ആരോപണം

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡലങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും സംസ്ഥാന നേതൃത്വത്തിനാണെന്നും സുധാകരന്‍ പറഞ്ഞു.

k

ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ നോക്കിയാണ് എല്ലാ ജില്ലയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും സുധാകരന്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട പിസി ചാക്കോയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് കളിച്ചതിനെ ചോദ്യം ചെയ്താണ് പുറത്തുപോയത്. പല ജില്ലകളിലും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥികളെ ചോദ്യം ചെയ്ത് രംഗത്തുവന്നവരുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തരായവര്‍ രാജിവച്ചു. പ്രശ്‌നങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കെ സുധാകരന്റെ പ്രതികരണം.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ജയസാധ്യത എന്ന ഒറ്റകാര്യം പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടത് എന്നാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. എന്നാല്‍ അത് അട്ടിമറിക്കപ്പെട്ടു. ഗ്രൂപ്പ് താല്‍പ്പര്യം മാത്രമാണ് പരിഗണിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് എടുക്കാത്തത് കാരണമാണ് എല്ലാ ജില്ലകളിലും പ്രശ്‌നങ്ങളുണ്ടായത്. എല്ലാ തര്‍ക്കങ്ങളും ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കുമെന്നാണ് കരുതുന്നത് എന്നും സുധാകരന്‍ പറഞ്ഞു.

ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം പോലും ചോദിച്ചില്ല. കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി വൈസ് പ്രസിഡന്റായ എന്റെ അഭിപ്രായം പോലും ചോദിച്ചില്ല. മട്ടന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയ തീരുമാനം ഏകപക്ഷീയമാണ്. കെസി വേണുഗോപാല്‍ ഇടപെട്ടോ എന്ന ചോദ്യത്തിന് പല നേതാക്കലും ഇടപെടല്‍ നടത്തി എന്നായിരുന്നു സുധാകരന്റെ മറുപടി.

കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+