കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം എൻഡിഎയ്ക്ക് ലഭിക്കും: കെ സുരേന്ദ്രൻ

നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താൻ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും അടക്കം മികച്ച ഭരിപക്ഷം നേടി ബിജെപി ജയിക്കുമെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാർ ഉണ്ടാക്കുന്നതിൽ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K Surendran

"നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. പിണറായി വിജയന്‍ വിചാരിച്ചാലൊന്നും എന്‍ഡിഎയുടെ വിജയം തടയാനാവില്ല. പിണറായി വിജയന്‍ എന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം നടത്തിയ അഴിമതി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നുണ്ട്. അതാണ് ഇപ്പോള്‍ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്നത്," കെ സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
#KLElection2021 ബിജെപി അധികാരത്തിൽ വരുന്നത് പിണറായി വിചാരിച്ചാൽ തടയാനാവില്ല; കെ സുരേന്ദ്രൻ

നേരത്തെ 35 സീറ്റ് നേടിയാൽ ബിജെപി അധികാരത്തിലെത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇക്കാര്യം പിന്നീടും പല തവണ അദ്ദേഹം ആവർത്തിച്ചിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞാൽ ഇരുമുന്നണികളിൽ നിന്നും പലരും ബിജെപിയിലെത്തുമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞു. രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇരുമുന്നണികളിലുമുള്ള പാര്‍ട്ടികള്‍ മറ്റു വഴിയില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത്. കോണ്‍ഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോള്‍ അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം

"35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ല. ഇപ്പോൾ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നത്. മെയ് രണ്ടാം തീയതി കഴിയുമ്പോൾ കാര്യം മനസിലാവും. മുന്നണിയില്‍ തുടരാന്‍ പാര്‍ട്ടികള്‍ക്ക് വലിയ താത്പര്യമൊന്നുമില്ല. വേറെ വഴിയില്ലാത്തത് കൊണ്ടാണ് തുടരുന്നത്. കോൺ​ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാൻ പല അസംതൃപ്തരും കാത്തിരിക്കുകയാണ്."

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021 K Surendran about NDA hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X