പത്രിക തള്ളിയ സംഭവം: പോരായ്മ തന്നെയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവം പോരായ്മ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് എങ്ങനെ സംഭവിച്ചു എന്ന് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോടതിവിധി അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വിധി വന്നശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

തലശേരി, ഗുരുവായൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളാണ് വരണാധികാരികള്‍ കഴിഞ്ഞ ദിവസം തള്ളിയത്. ഇവിടങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്രിക തള്ളിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
മൂന്ന് മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികൾ നടപടിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിക്ക് ഇടപൈനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്ന് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം കോടതി ഇടപെടുന്നതില്‍ തടസമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉന്നയിക്കുന്ന വാദം. വിഞ്ജാപനം വന്ന ശേഷമുള്ള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതി പൂര്‍വ്വമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
നിസാര കാരണങ്ങൾ കൊണ്ടാണ് പത്രിക തള്ളിയെന്നാണ് ബിജെപി ആരോപണം. കോടതി തീരുമാനം അനുകൂലമല്ലെങ്കില്‍ സ്വതന്ത്രനെ പിന്തുണയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ എന്‍ഡിഎയുടെ പരിഗണനയിലുണ്ടെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
Recommended Video

അതേസമയം ഹര്‍ജിയില്‍ ഇന്ന് വിധിയില്ല. നാളെ നിലപാട് അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച 12 മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക. ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പല തരത്തിലുള്ള നീതിയാണ് ഉള്ളതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.












Click it and Unblock the Notifications