അവസാന ലാപ്പിൽ 100 ഉറപ്പിച്ച് എൽഡിഎഫ്..3 ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യുഡിഎഫ്..80 സീറ്റുകളെ വരെ?നിർണായകം
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് നീക്കങ്ങൾ അവസാനലാപ്പിലേക്ക് നീങ്ങുകയാണ്. മൂന്ന് നാൾ കഴിഞ്ഞാൽ ജനം വിധിയെഴുതും. ശക്തമായ പ്രചരത്തിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടത് തരംഗം നിയമസഭയിലും ആവർത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. അതേസമയം അവസാന ഘട്ടത്തിൽ എത്തിയതോടെ കളം തിരിച്ചുപിടിക്കാനായെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരുമുന്നണികളുടേയും കണക്ക് കൂട്ടലുകൾക്ക് തുരങ്കം വെയ്ക്കാൻ എൻഡിഎയും നിറഞ്ഞ് നിൽക്കുന്നതോടെ പല മണ്ഡലങ്ങളിലും പ്രവചനാതീതമാണ് കാര്യങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

തദ്ദേശ തിരഞ്ഞെടുപ്പിൽ 101 മണ്ഡലങ്ങൾ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നത്.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ 101 മണ്ഡലങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. അതായത് 2016 ലേതിനേക്കാൾ 10 സീറ്റ് അധികം.

അവസാന തന്ത്രം
പ്രചരണത്തിൽ തുടക്കത്തിലുണ്ടായിരുന്ന ആവേശം അതേ നിലയിൽ അവസാന ഘട്ടം വരെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. വികസന വിഷയങ്ങളും ക്ഷേമ പ്രവർത്തനങ്ങളും വോട്ടാകുമെന്ന് തന്നെ എൽഡിഎഫ് കരുതുന്നു. അതേസമയം അവസാന നിമിഷവും പ്രതിപക്ഷം 'വജ്രായുധങ്ങൾ' പുറത്തെടുക്കുമെന്ന സംശയവും ഇടതുമുന്നണിക്കുണ്ട്.

പ്രതീക്ഷ ഈ എട്ട് ജില്ലകൾ
അതേസമയം കഴിഞ്ഞ തവണ വിജയിച്ചത്ര സീറ്റുകൾ ഇക്കുറി ലഭിച്ചേക്കില്ലെന്ന് തന്നെയാണ് എൽഡിഎഫ് വിലയിരുത്തൽ. കഴിഞ്ഞ തവണ 11 ജില്ലകളിലാണ് കൂറ്റൻ മുന്നേറ്റം ആവർത്തിക്കാൻ എൽഡിഎഫിന് സാധിച്ചത്. അതേസമയം ഇതിൽ ഏറ്റക്കുറച്ചിൽ ഉണ്ടായേക്കുമെന്നാണ് നിരീക്ഷണം. നിലനിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കാസർഗോഡ്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 8 ജില്ലകളിൽ ആധിപത്യം പ്രതീക്ഷിക്കുന്നുണ്ട്.

80 മുതൽ 85 വരെ
ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ കോട്ടയം ഉൾപ്പെടെ മധ്യകേരളത്തിൽ പല മണ്ഡലങ്ങളിലും അട്ടിമറി വിജയവും എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. കുറഞ്ഞത് 80-85 സീറ്റുകൾ ലഭിക്കാൻ പ്രയാസമില്ലെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. അതേസമയം നൂറിലേറെ സീറ്റുകൾ നേടി വിജയിക്കാനാകുമെന്നാണ് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചത്.

ഒപ്പത്തിനൊപ്പമെന്ന്
നേരത്തേ കണക്ക് കൂട്ടിയത് പോലെ തന്നെയാണ് കാര്യങ്ങൾ പോകുന്നത്. അതിനാൽ ഇടതമുന്നണിക്ക് ആശങ്കപ്പെടാൻ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇത്തവണ പിണറായി സർക്കാരിന് അധികാരതുടർച്ച ഉണഅടാകില്ലെന്ന് യുഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു. അവസാന ഘട്ടത്തിൽ പ്രചരണത്തിൽ എൽഡിഎഫുമായി ഒപ്പത്തിനൊപ്പം എത്താനായെന്ന വിലയിരുത്തലും യുഡിഎഫ് ക്യാമ്പിലുണ്ട്.

രാഹുലും പ്രിയങ്കയും
ആഴക്കടൽ കരാർ ഉൾപ്പെടെയുള്ള വിഷയത്തിൽ സർക്കാരിന് പ്രതിരോധം തീർക്കാൻ കഴിഞ്ഞെന്നും രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഇറക്കിയുള്ള പ്രചരണങ്ങൾ യുഡിഎഫിന്റെ സാധ്യത ഉയർത്തിയെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. ഇടതുമുന്നണിയുടെ പല കോട്ടകളും ഇത്തവണ ഇളകുമെന്നും യുഡിഎുഫ് കരുതുന്നു.

കോഴിക്കോടും വയനാടും
2016 ൽ ഇടത് തരംഗത്തിനിടയിലും എൽഡിഎഫിനൊപ്പം നിന്ന എറണാകുളവും മലപ്പുറവും ഇത്തവണയും യുഡിഎഫ് പ്രതീക്ഷിക്കുന്നു. മലബാറിൽ കോഴിക്കോടും വയനാടും സ്ഥിതി മെച്ചപ്പെടുമന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. മൂന്ന് ജില്ലകളിൽ വലിയ അട്ടിമറികൾ ഉണ്ടായേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ഥിതി മാറും
കോഴിക്കോട് നോർത്ത്, കുറ്റ്യാടി, കൊടുവള്ളി, വടകര മണ്ഡലങ്ങളും വയനാട് മണ്ഡലത്തിലെ മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ മണ്ഡലങ്ങളിലും പ്രതീക്ഷ ഉണ്ട്. മാത്രമല്ല കഴിഞ്ഞ തവണ തെക്കൻ കേരളത്തിൽ കനത്ത തിരിച്ചടി നേരിട്ട മൂന്ന് ജില്ലകളിലും സ്ഥിതി മാറുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

75 മുതൽ 80 വരെ സീറ്റുകൾ
ഇടതുപക്ഷത്തിന്റെ കോട്ടയായ ആലപ്പുഴിയിൽ നാല് മണ്ഡലങ്ങളും കൊല്ലത്ത് ചവറ, കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളും ലഭിക്കുമെന്ന് തിരുവനന്തപുരത്ത് നേമത്ത് ഉൾപ്പെടെ അട്ടിമറി ഉണ്ടാകുമെന്നും കണക്കാക്കുന്നുണ്ട്. ഒറ്റ സീറ്റുള്ള തൃശ്ശൂരിൽ ആറ് വരെ സീറ്റുകൾ ഉണ്ടാകുമെന്നും വിലയിരുത്തുന്നു. ഇത്തരത്തിൽ 75 മുതൽ 80 വരെ സീറ്റുകളാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

എൻഡിഎ പ്രതീക്ഷ
അതേസമയം സംസ്ഥാന രാഷ്ട്രീയത്തിൽ ഇത്തവണ നിർണായക മുന്നേറ്റം സാധ്യമാകുമെന്ന വിലയിരുത്തലിലാണ് എൻഡിഎ. ബിജെപിക്ക് നിർണായക സ്വാധീനമുള്ള തലസ്ഥാന നഗരിയിൽ സിറ്റിംഗ് സീറ്റായ നേമത്തിനൊപ്പം കഴക്കൂട്ടവും തിരുവനന്തപുരം സെൻട്രെല് മണ്ഡലങ്ങളും കിട്ടുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

മഞ്ചേശ്വരവും പാലക്കാടും
കൂടാതെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും പാലക്കാട് ജില്ലയിൽ പാലക്കാടും ഷൊർണൂർ മണ്ഡലങ്ങളും ബിജെപി പ്രതീക്ഷിക്കുന്നു. 18-20 ശതമാനം വോട്ടുകൾ നേടിയെടുക്കുകയെന്നതാണ് ബിജെപി പ്രതീക്ഷ. അവസാന നിമിഷം ചില അട്ടിമറികളും ഉണ്ടാകുമെന്ന പ്രത്യാശയും ബിജെപി മുന്നോട്ട് വെയക്കുന്നുണ്ട്
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം
Recommended Video
-
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications