Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ റാഞ്ചാൻ ബിജെപി: വാഗ്ധാനം ചെയ്യുന്നത് കോടികളെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പാര്‍ട്ടി വിടാന്‍ പോകുന്ന നേതാക്കളെ കോടികള്‍ നൽകി പിടികൂടാൻ ബിജെപിയുടെ പ്രത്യേകസംഘ‌ം കേരളത്തിലുണ്ടെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്. ചാക്കിട്ട് പിടിത്തത്തില്‍ പരിചയമുള്ള കര്‍ണാടകത്തിൽ നിന്നുള്ള ബിജെപി നേതാക്കളെയാണ് പാർട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി പറയുന്നു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വ്യക്തിത്വമുള്ള കോണ്‍ഗ്രസുകാരാരും ബിജെപിയിലേക്ക് പോകില്ല. എന്നാൽ അവസരവാദികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും മുല്ലപ്പള്ളി കുട്ടിച്ചേർത്തു. ബിജെപിയിലേക്ക് വരാന്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തെന്ന് എംഎ വാഹിദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. നേരത്തെ കർണ്ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഈ തന്ത്രം പയറ്റിയിരുന്നു. ഇത് കർണ്ണാടകത്തിൽ സർക്കാർ താഴെവീഴുന്നതിന് ഇടയാക്കിയത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ ബിജെപി നേതാക്കള്‍ എത്താനിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

mullappally-ramachandran-16

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുമെന്നാണ് കോൺഗ്രസ് നേരത്തെ സ്വീകരിച്ച നിലപാട്. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് എതിർപ്പ് ഉയർന്നതോടെയാണ് കോൺഗ്രസ് നിലപാട് മാറ്റുന്നത്. തുടർന്ന് ശക്തനായ നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് കെ സുധാകരനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ. എന്നാൽ ഇതും വിജയിച്ചിരുന്നില്ല. ഇതോടെ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    #KLElection2021 കോടികൾ വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളെ റാഞ്ചാൻ ബിജെപിക്ക് പ്രത്യേകസംഘമെന്ന് മുല്ലപ്പള്ളി

    അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+